വയനാട്ടിൽ വീണ്ടും കൊ വിഡ് മരണം
വയനാട് കാട്ടികുളം കോട്ടയിൽ ത്രേസ്യാമ്മ (51) ആണ് മരിച്ചത്. അർബുദ രോഗവും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു.ഇക്കഴിഞ്ഞ 10 നാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കൊവിഡ് ആശുപത്രിയായ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വയനാട് കാട്ടികുളം കോട്ടയിൽ ത്രേസ്യാമ്മ (51) ആണ് മരിച്ചത്. അർബുദ രോഗവും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു.ഇക്കഴിഞ്ഞ 10 നാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കൊവിഡ് ആശുപത്രിയായ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വയനാട് ജില്ലയില്‍ ഇന്ന് (14.09.20) 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 76 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 5 പേര്‍ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2086 ആയി. 1667 പേര്‍ രോഗമുക്തരായി. നിലവില്‍ 409 പേരാണ് ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ചവര്‍: കര്‍ണാടകയില്‍ നിന്ന് വന്ന എടവക സ്വദേശി (26),…
മാടക്കരയിൽ നടന്ന 175 പേരുടെ ആൻ്റി ജൻ ടെസ്റ്റിൽ രണ്ട് കച്ചവടക്കാർക്ക് കോവിഡ് സ്ഥീരികരിച്ചു. നെൻ മേനിയിൽ സമ്പർക്ക രോഗികൾ ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പരിശോധനകളും വർദ്ധിപ്പിച്ചിട്ടുണ്ട്. മടക്കര മദ്രസ പരിസരത്ത് രാവിലെ 10 മണിക്കാണ് ടെസ്റ്റ് ആരംഭിച്ചത്.
സുൽത്താൻ ബത്തേരി:വയനാട് ജില്ലാ പോലീസ് മേധാവിയുടെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും,ബത്തേരി പോലീസ് ഇന്‍സ്‌പെക്ടര്‍ ജി.പുഷ്പകുമാറും സംഘവും നടത്തിയ പരിശോധനയില്‍ മുത്തങ്ങ പൊന്‍കുഴി അമ്പലത്തിന് സമീപത്ത് നിന്നും അതിമാരക മയക്കുമരുന്നുകളുമായി മലപ്പുറം സ്വദേശിയായ യുവാവ് പിടിയിലായി. പുത്തനങ്ങാടി ആരിക്കല്‍ എ അജ്‌നാസ് 26 ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും ആറ് ഗ്രാമോളം അതിതീവ്ര ലഹരിമരുന്നുകള്‍ പിടികൂടി.
സുൽത്താൻ ബത്തേരി: മാടക്കരയിൽ കച്ചവടക്കാരനക്കം മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് ഇന്ന് 150 ഓളം പേർക്ക് ആൻ്റി ജൻ ടെസ്റ്റ് നടത്തും ഇന്ന് രാവിലെ 10 മണിക്ക് മടക്കര മദ്രസ പരിസരത്ത് വെച്ചാണ് ടെസ്റ്റ് നടത്തുന്നത്. ഇതിനായി പ്രത്യേക മെഡിക്കൽ സംഘം മാടക്കരയിൽ എത്തും.
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (13.09) പുതുതായി നിരീക്ഷണത്തിലായത് 143 പേരാണ്. 99 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2940 പേര്‍. ഇന്ന് വന്ന 64 പേര്‍ ഉള്‍പ്പെടെ 517 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1314പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 64737സാമ്പിളുകളില്‍ 61510 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 59444 നെഗറ്റീവും 2066 പോസിറ്റീവുമാണ്
വയനാട് ജില്ലയില്‍ ഇന്ന് (13.09.20) 56 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 33 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവർത്തകന്‍ ഉള്‍പ്പെടെ 52 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 2 പേര്‍ വിദേശത്തു നിന്നും 2 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2066 ആയി. 1591 പേര്‍ രോഗമുക്തരായി. നിലവില്‍ 465 പേരാണ് ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ചവര്‍: സെപ്തംബർ 7ന്…
പനമരം :മാനന്തവാടി- പനമരം സുൽത്താൻബത്തേരി റോഡിലുള്ള ചെറുപുഴ പാലം പുനർ നിർമ്മിക്കണം എന്ന് യൂത്ത് കോൺഗ്രസ് പനമരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വയനാട് ജില്ലയിലെ ഏറെ പ്രാധാന്യമുള്ള ഈ റോഡ് അത്യാധുനിക സംവിധാനത്തോടു കൂടി പുനർനിർമിക്കുമ്പോൾ ചെറുപുഴ പാലം പുനർനിർമിക്കാൻ അനധികൃതരുടെ ഭാഗത്തുനിന്നും യാതൊരുവിധ നടപടിയും ഉണ്ടാകുന്നില്ല .നിലവിലെ റോഡ് പ്രവർത്തി പൂർത്തീകരിച്ചു കഴിഞ്ഞാൽ വാഹനങ്ങളുടെ തിരക്കു വർധിക്കുമ്പോൾ അപകടാവസ്ഥയിലുള്ള പാലത്തിലുടെയുടെയുള്ള യാത്ര ഏറെ ക്ലേശക്കരമാവും. പാലത്തിന് എന്തെങ്കിലും തകരാർ സംഭവിച്ചാൽ പ്രസ്തുത റോഡിൻറെ ഉപയോഗം പോലും…
കൽപ്പറ്റ : കോവിഡ് കാലത്തെ തൊഴിൽ നഷ്ടവും സാമ്പത്തികത്തകർച്ചയും ആരോഗ്യ പ്രശ്നങ്ങളും ക്വാറന്റൈനിലെ ഏകാന്തതയുമെല്ലാമായി മാനസിക സംഘർഷമനുഭവിക്കുന്നവർക്ക് മാർഗ്ഗ നിർദ്ദേശങ്ങളും സാന്ത്വനങ്ങളുമായി വിസ്ഡം യൂത്ത് സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന വിസ്ഡം അലൈവിന് തുടക്കമായി. വയനാട് ജില്ലയിൽ എലൈവ് പ്രോഗ്രാം നിയുക്ത രാജ്യസഭാ എം പി ശ്രേയംസ് കുമാർ എം.വി ഉദ്‌ഘാടനം ചെയ്തു .വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസഷൻ വയനാട് ജില്ലാ സെക്രട്ടറികെ വി ഇബ്രാഹിം മുട്ടിൽ,വിസ്‌ഡം യൂത്ത് ജില്ലാ സെക്രട്ടറി കെ സഹീർഖാൻ ,ജില്ലാ ട്രഷറർ പി പി…
തിരുനെല്ലി പഞ്ചായത്തിലെ ആലത്തൂര്‍ കാളിക്കൊല്ലി വനത്തിലാണ് കാട്ടുകൊമ്പന്‍ ചെരിഞ്ഞത്. കൊമ്പന്മാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് കാട്ടു കൊമ്പന്‍ ചെരിഞ്ഞത്. വനപാലകര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.