വയനാട്ടിലെ ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികള്‍ക്ക് ഹോം ഐസൊലേഷന്‍ തിരഞ്ഞെടുക്കാന്‍ അനുമതി
ജില്ലയില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത, കാറ്റഗറി എ വിഭാഗത്തില്‍ പെടുന്ന കോവിഡ് രോഗികള്‍ക്ക് സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി ഹോം ഐസൊലേഷന്‍ തിരഞ്ഞെടുക്കുന്നതിന് അനുമതി നല്‍കി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവിട്ടു. വീടുകളില്‍ സൗകര്യമുണ്ടെങ്കില്‍ മാത്രമാണ് അനുമതി. എന്നാല്‍ ഇവര്‍ക്ക് വീട്ടുനിരീക്ഷണം തിരഞ്ഞെടുക്കണമെന്ന് നിര്‍ബന്ധമില്ല. കോവിഡ് സ്ഥിരീകരിച്ചവര്‍ക്ക് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിന് ബന്ധപ്പെട്ട മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദിഷ്ട സത്യവാങ്മൂലം നല്‍കണം. വീട്ടില്‍ ഐസൊലേഷന് മതിയായ സൗകര്യമുണ്ടെന്ന് ആര്‍.ആര്‍.ടി/ ഫീല്‍ഡ് ടീം പരിശോധിച്ച് ഉറപ്പാക്കണം. വീടുകളില്‍ കഴിയുന്നവരെ ബന്ധപ്പെടുന്നതിനായി…