ബിരുദ-പി ജി പ്രവേശനം അഡ്മിഷൻ ഈ മാസം 30 വരെ
സുൽത്താൻ ബത്തേരി: ഭാരതിയാർ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള താളൂർ നീലഗിരി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ബിരുദ-ബിരുദാനന്തര കോഴ്‌സുകളിലേക്ക് മെറിറ്റ് അടിസ്ഥാനമാക്കിയുള്ള പ്രവേശന നടപടികൾ ഈ മാസം 30 ന് അവസാനിക്കും. ഓൺലൈനിലൂടെയും നേരിട്ട് കോളേജിലെത്തിയും വിവിധ സ്ഥലങ്ങളിലെ അഡ്മിഷൻ ഹെല്പ് ഡെസ്ക് വഴിയും അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഡിഗ്രീ കോഴ്‌സുകൾ: ബി എ ഇംഗ്ലീഷ്, ബി എസ് സി സൈക്കോളജി,ബി എസ് സി ഫിസിക്സ്, ബി എസ് സി കംപ്യൂട്ടർ സയൻസ്,ബി സി എ, ബി കോം…