Headlines

നിര്യാതയായി

സുൽത്താൻ ബത്തേരി: മൈതാനിക്കുന്നിൽ പരേതനായ ആലിക്കൽ കുഞ്ഞിമുഹമ്മദിൻ്റെ ഭാര്യ ഖദീജ (87) നിര്യാതയായി. മക്കൾ: അബൂബക്കർ , ബീരാൻ, പരേതനായ ശംസുദ്ധീൻ, മുഹമ്മദ് കുഞ്ഞി, അബ്ദുൾ അസീസ് , ഹംസ, അലി, ഫാത്തിമ, പരേതയായ ആമിന, ആയിഷാബി. മരുമക്കൾ: പരേതനായ കരീം, സുലൈമാൻ , മൊയ്തീൻ, കുഞ്ഞാമിന, സുബൈദ, സുലൈഖ, സീനത്ത്, താഹിറ, ഹബീബ, ഷെറീന. ഖബറടക്കം ഇന്ന് രാവിലെ 10 മണിക്ക്

Read More

വയനാട് ചുരത്തില്‍ കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു; ഒഴിവായത് വന്‍ അപകടം

വയനാട് ചുരത്തില്‍ കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു.. വൈകുന്നേരം ആറരയോടെ വയനാട് നിന്ന് കോഴിക്കോട്ടേക്ക് പോയ ബസിന്റെ പിന്നിലെ ഇടതുഭാഗത്തെ ഒരു ടയറാണ് ഒന്‍പതാം വളവില്‍ ഊരിത്തെറിച്ചത്. ഇത് അറിയാതെ ബസ് 800 മീറ്ററോളം മുന്നോട്ടുപോയി. ഭാഗ്യം കൊണ്ടാണ് വന്‍ അപകടം ഒഴിവായത്.

Read More

ജലനിരപ്പ് ഉയരുന്നു. :ബാണാസുര സാഗർ ഡാമിൻ്റെ ഷട്ടറുകൾ തുറക്കുമെന്ന് മുന്നറിയിപ്പ്

ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ബാണാസുര സാഗർ ഡാമിൻ്റെ സെപ്തംബർ 21 ലെ (തിങ്കളാഴ്ച്ച) അപ്പർ റൂൾ ലെവലായ 775.00 മീറ്റർ മറികടക്കാൻ സാധ്യതയുള്ളതിനാൽ സെപ്തംബർ 21 ന് (തിങ്കളാഴ്ച്ച) ഉച്ചയ്ക്ക് മൂന്നിന് ശേഷം ഡാമിൻ്റെ ഷട്ടറുകൾ 50 ക്യുബിക് മീറ്റർ വരെ തുറന്നു വിടുന്നതാണ്. അതിനാൽ ഡാമിൻ്റെ താഴ്വാരത്തെ കമാൻതോട്, പനമരം പുഴ എന്നിവയിലെ ജലനിരപ്പ് 60 സെ.മി മുതൽ 25 സെ.മി വരെ ഘട്ടം ഘട്ടമായി ഉയരാൻ സാധ്യതയുണ്ട്. പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്ന്…

Read More

കടബാധ്യത : വയനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്തു

കൽപ്പറ്റ:കടബാധ്യതയെ തുടർന്ന് കർഷകൻ ജീവനൊടുക്കി .മാനന്തവാടി കണിയാരം കുറ്റിമല വാഴപ്ലാം കുടിയിൽ ജോസ് (59) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ഇയാളെ കാണാതായിരുന്നു തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളുടെ തന്നെ പറമ്പിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മാനന്തവാടിയിലെ ബാങ്കുകളിൽ നിന്നും വ്യക്തികളിൽ നിന്നും പണം കടം വാങ്ങിച്ചതായും ഇത് വീട്ടാൻ കഴിയാത്തതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു . മാനന്തവാടി പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.ഭാര്യയും മൂന്ന് മക്കളുമുണ്ട്.

Read More

വയനാട്ടിൽ 398 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (19.09) പുതുതായി നിരീക്ഷണത്തിലായത് 398 പേരാണ്. 257 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3223 പേര്‍. ഇന്ന് വന്ന 87 പേര്‍ ഉള്‍പ്പെടെ 625 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1465 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 73086 സാമ്പിളുകളില്‍ 68022 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 65599 നെഗറ്റീവും 2519 പോസിറ്റീവുമാണ്

Read More

സുൽത്താൻ ബത്തേരിയിൽ വ്യാപാര സ്ഥാപനങ്ങളുടെ ലൈറ്റ് അണച്ച് പ്രതിഷേധിച്ചു

സുൽത്താൻ ബത്തേരി:മലബാർ വന്യജീവി കേന്ദ്രമാക്കി മാറ്റാനുള്ള വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവിശ്യപെട്ട് കൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ് സുൽത്താൻ ബത്തേരി യൂണിറ്റ് 10 മിനിറ്റ് വ്യാപാര സ്ഥാപനങ്ങളുടെ ലൈറ്റ് അണച്ച് കൊണ്ട് പ്രതിഷേധിച്ചു യൂണിറ്റ് ഭാരവാഹികൾ നേതൃതം നൽകി

Read More

വയനാട്ടിൽ 95 പേര്‍ക്ക് കൂടി കോവിഡ്; 90 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ, 30 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (19.09.20) 95 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 30 പേര്‍ രോഗമുക്തി നേടി. മൂന്ന്‌ ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 90 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഒരാൾ വിദേശത്ത് നിന്നും വന്നവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2519 ആയി. 1899 പേര്‍ രോഗമുക്തരായി. നിലവില്‍ 605 പേരാണ് ചികിത്സയിലുള്ളത്. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍: സുൽത്താൻബത്തേരി മുനിസിപ്പാലിറ്റി…

Read More

തെരുവുനായയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു

മാനന്തവാടി:മാനന്തവാടിയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കണിയാരം, എരുമത്തെരുവ് മാനന്തവാടി ടൗണ്‍ എന്നിവിടങ്ങളില്‍ വച്ചാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. മാനന്തവാടി കോഴിക്കോട് റോഡില്‍ വച്ച് കാട്ടിക്കുളം മജിസ്‌ട്രേറ്റ് കവല വെങ്ങാലൂര്‍ വിനോദാസ് (30), എരുമത്തെരുവില്‍ വച്ച് കണിയാരം കടപ്പൂര് അമല്‍ജോസഫ് (17 ) എന്നിവര്‍ക്ക് ഇന്നലെയും, ഇന്ന് രാവിലെ പത്ര വിതരണം ചെയ്യുന്ന സമയത്ത് കണിയാരം കെ.എസ്.ഇ .ബി.ഓഫീസിനു സമീപത്തുവച്ച് പത്ര ഏജൻ്റ് കണിയാരം ഈന്തു കുഴിയില്‍ ചാക്കോ (65)എന്നിവര്‍ക്കാണ് കടിയേറ്റത്.ഇന്നലെ കണിയാരത്തുവെച്ച് ഒരു തമിഴ്‌നാട് സ്വദേശിക്കും…

Read More

വയനാട്ടിൽ കോവിഡ് ചികിത്സയിലായിരുന്ന രണ്ടുപേർ മരിച്ചു

മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബേപ്പൂർ സ്വദേശി മാർട്ടിൻ (94), മൂന്നാനക്കുഴി സ്വദേശി വരിപ്പിൽ വീട്ടിൽ പ്രഭാകരൻ (61) എന്നിവരാണ് മരിച്ചത്. മാർട്ടിൻ പ്രമേഹം, രക്തസമ്മർദ്ദം, ചുമ, ശ്വാസതടസ്സം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കൽപ്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. രോഗം ഗുരുതരമാവുകയും കോവിഡ് പരിശോധന പോസിറ്റീവ് ആവുകയും ചെയ്തതിനാൽ 18 ന് ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. രാത്രി 9 മണിയോടുകൂടി മരണപ്പെടുകയായിരുന്നു. പ്രഭാകരൻ കടുത്ത രക്തസമ്മർദത്തിന് ബത്തേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിക്കുകയും 18ന് രാവിലെ…

Read More

പുത്തുമല പുനരധിവാസം :കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ശിലാസ്ഥാപനം നടത്തി

കല്‍പറ്റ: കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കേരള മുസ്ലിം ജമാഅത്ത് നിര്‍മിച്ചു നല്‍കുന്ന വീടുകളുടെ (ദാറുല്‍ഖൈര്‍) ശിലാസ്ഥാപനം ഇന്ത്യന്‍ ഗ്രാന്‍റ്മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വഹിച്ചു. എല്ലാ വിയോചിപ്പുകള്‍ക്കുമപ്പുറം വേദനിക്കുന്ന മനുഷ്യനെ ചേര്‍ത്ത് പിടിക്കാനുള്ള സന്നദ്ധതയാണ് എല്ലാ പ്രസ്ഥാനങ്ങള്‍ക്കുമുണ്ടാവേണ്ടതെന്ന് കാന്തപുരം പറഞ്ഞു. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കിടപ്പാടമൊരുക്കാനുള്ള മുസ്ലിം ജമാഅത്തിന്‍റെ ദൗത്യത്തില്‍ എല്ലാവരുടേയും സഹകരണം കാന്തപുരം അഭ്യര്‍ത്ഥിച്ചു. സര്‍ക്കാറിനൊപ്പം നമ്മളും ഒന്നിച്ചുനിന്നാലെ ഈ മനുഷ്യര്‍ക്ക് വീടുകള്‍ ഉണ്ടാവൂ, കാന്തപുരം ഓര്‍മ്മപ്പെടുത്തി. മേപ്പാടി…

Read More