Headlines

‘വഖഫ് വിശദാംശങ്ങള്‍ ഉമീദ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യാനുള്ള സമയപരിധി നീട്ടണം’; ഉത്തരവ് പുറപ്പെടുവിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി

ദില്ലി: വഖഫ് സ്വത്തുക്കളുടെ വിശദാംശങ്ങള്‍ ഉമീദ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യാനുള്ള സമയപരിധി നീട്ടണമെന്ന അപേക്ഷകളില്‍ ഉത്തരവ് പുറപ്പെടുവിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. ഹർജിക്കാരോട് വഖഫ് ട്രൈബ്യൂണലുകളെ സമീപിക്കാന്‍ കോടതി നിർദ്ദേശിച്ചു. ഏകീകൃത വഖഫ് മാനേജ്മെന്റ് ശാക്തീകരണ ആക്ട് പ്രകാരം സമയപരിധി നീട്ടാൻ അധികാരം വഖഫ് ട്രൈബ്യൂണലുകൾക്കാണെന്ന് വിശദീകരിച്ച ജസ്റ്റിസ്‌ ദീപങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് ഹര്‍ജികളിലെ അപേക്ഷകള്‍ തീർപ്പാക്കി. പോര്‍ട്ടലിലെ സാങ്കേതിക പ്രശ്നമടക്കം ഉന്നയിച്ചാണ് സമയപരിധി നീട്ടണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്.