Headlines

മുനമ്പം ഭൂമി തര്‍ക്കം സുപ്രിംകോടതിയിലേക്ക്; അപ്പീല്‍ നല്‍കാന്‍ വഖഫ് സംരക്ഷണ വേദി

മുനമ്പം ഭൂമി തര്‍ക്കം സുപ്രിംകോടതിയിലേക്ക്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് സുപ്രിംകോടതിയിലെ അപ്പീല്‍. വഖഫ് സംരക്ഷണ വേദിയാണ് സുപ്രിംകോടതിയെ സമീപിച്ചത്

മുനമ്പം വഖഫ് വിഷയവുമായി ബന്ധപ്പെട്ട് 1950ലെ ആധാര പ്രകാരം ഭൂമി ഫറൂഖ് കോളജിനുള്ള ദാനമായിരുന്നുവെന്നും ഇത് തിരിച്ചെടുക്കാനുള്ള വ്യവസ്ഥയുണ്ടെന്നും അതിനാല്‍ ഇത് വഖഫ് ഭൂമിയല്ലാതായി മാറുന്നുവെന്നുമാണ് ഡിവിഷന്‍ ബെഞ്ച് വിധിച്ചിരുന്നത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഈ വിധിക്കെതിരെയാണ് ഇപ്പോള്‍ വഖഫ് സംരക്ഷണ വേദി സുപ്രിംകോടതിയെ സമീപിക്കുന്നത്.

സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ് ഉണ്ടായത്. 1950 ലെ ആധാര പ്രകാരം ഇത് ഫറൂഖ് കോളജിന് നല്‍കിയ ദാനമാണെന്നും ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ ഭൂമി വഖഫ് അല്ലാതായെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. 69 വര്‍ഷത്തിന് ശേഷം എന്തിനാണ് വഖഫ് ഇങ്ങനെ ഒരു ആവശ്യം ഉന്നയിച്ചുകൊണ്ട് മുന്നോട്ട് വന്നതെന്നും ഇത്രയുംനാള്‍ ഉറങ്ങുകയായിരുന്നോയെന്നും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.