Headlines

എസ്ഐആർ ജോലിസമ്മർദം; തമിഴ്നാട്ടിലും ബിഎൽഒയുടെ ആത്മഹത്യാ ശ്രമം, പ്രതിഷേധം

തമിഴ്നാട്ടിലും ബിഎൽഒയുടെ ആത്മഹത്യാ ശ്രമം. കുംഭകോണത്തെ അങ്കണവാടി ജീവനക്കാരി ചിത്രയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എസ്ഐആറുമായി ബന്ധപ്പെട്ട ജോലി സമ്മർദമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്ന് ആരോപണം. 200 ഫോമുകൾ രാത്രിയ്ക്കുള്ളിൽ അപ്ലോഡ് ചെയ്യണമെന്ന് സൂപ്പർവൈസർ നിർദേശിച്ചു. അപ്ലോഡ് ചെയ്തില്ലെങ്കിൽ സസ്പെൻഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപണം.ശക്തമായ പ്രതിഷേധവുമായി അങ്കണവാടി വർക്കേഴ്സ് രംഗത്തെത്തി. ​കഴിഞ്ഞ ദിവസം കേരളത്തിലെയും രാജസ്ഥാനിലെയും പശ്ചിമ ബംഗാളിലെയും ബിഎൽഒമാർ ജീവനൊടുക്കിയിരുന്നു. രാജസ്ഥാനിലെ സ്‌കൂൾ അധ്യാപകനായ മുകേഷ്‌ ജംഗിദ്‌ (45) വോട്ടർപ്പട്ടിക തീവ്രഃപുനപരിശോധനയുടെ ഭാഗമായി കടുത്ത ജോലി സമ്മർദമുണ്ടെന്ന്‌…

Read More

യുഎസില്‍ നിന്ന് ഇന്ത്യയില്‍ എത്തിച്ച അന്‍മോള്‍ ബിഷ്‌ണോയി എന്‍ഐഎ കസ്റ്റഡിയില്‍; ചിത്രം പുറത്ത്

യുഎസില്‍ നിന്ന് ഇന്ത്യയില്‍ എത്തിച്ച ഗുണ്ടാ നേതാവ് അന്‍മോള്‍ ബിഷ്‌ണോയി എന്‍ഐഎ കസ്റ്റഡിയില്‍. ഡല്‍ഹി പട്യാല ഹൗസ് കോടതിയുടേതാണ് നടപടി. അന്‍മോള്‍ ബിഷ്‌ണോയിയെ കസ്റ്റഡിയില്‍ വേണം എന്നും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എന്‍ഐഎ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയില്‍ എത്തിച്ചതിന് ശേഷം ഉള്ള അന്‍മോള്‍ ബിഷ്‌ണോയുടെ ചിത്രവും അന്വേഷണസംഘം പുറത്ത് വിട്ടിരുന്നു. അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയുടെ ഇളയ സഹോദരനാണ് അന്‍മോള്‍. മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബാ സിദ്ദിഖിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് ഇയാള്‍. പഞ്ചാബി ഗായകന്‍ സിദ്ധു മൂസവാല കൊലപാതക…

Read More

പത്താം തവണയും മുഖ്യമന്ത്രിയാകാന്‍ നിതീഷ് കുമാര്‍; സത്യപ്രതിജ്ഞ നാളെ

ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ നാളെ. ഉപമുഖ്യമന്ത്രിമാരായി സാമ്രാട്ട് ചൗധരിയും വിജയ് സിന്‍ഹയും തുടരും. രാജ്ഭവനില്‍ എത്തി ഗവര്‍ണറെ കണ്ട് നിതീഷ് കുമാര്‍ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു. പട്‌നയില്‍ ചേര്‍ന്ന എന്‍ഡിഎ നേതാക്കളുടെ യോഗത്തില്‍ നിതീഷ് കുമാറിനെ കക്ഷി നേതാവായി തിരഞ്ഞെടുത്തു. പിന്നാലെ രാജ്ഭവനില്‍ എത്തി നിതീഷ് കുമാര്‍ ഗവര്‍ണറെ കണ്ടു. ജെഡിയുവില്‍ നിന്ന് 9 പേരും ബിജെപിയില്‍ നിന്ന് 10 പേരും മന്ത്രിസഭയിലേക്ക് എത്തിയേക്കും. ഹിന്ദുസ്ഥാനി ആവാം മോര്‍ച്ചക്കും രാഷ്ട്രീയ ലോക് മോര്‍ച്ചയ്ക്കും…

Read More

വിജിൽ തിരോധാനക്കേസ്; അന്വേഷണ ഉദ്യോഗസ്ഥർക്ക് ഡി.ജി.പിയുടെ ബഹുമതി

കോഴിക്കോട് എലത്തൂർ സ്വദേശിയായ വിജിൽ തിരോധാന കേസിൽ അന്വേഷണ സംഘത്തിലുണ്ടായിരുന്ന സിറ്റി പൊലീസ് കമ്മീഷണർ ടി. നാരായണൻ ഐ.പി.എസ്. ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അരുൺ കെ പവിത്രൻ, അസി. പൊലീസ് കമ്മീഷണർ അഷ്റഫ് ടി. കെ, എലത്തൂർ ഇൻസ്പെക്ടർ രഞ്ജിത്ത് ഉൾപ്പെടെയുള്ള അന്വേഷണ ഉദ്യോഗസ്ഥർക്കാണ് സംസ്ഥാന പൊലീസ് മേധാവിയിൽ നിന്നും സത് സേവന പുരസ്കാര ബഹുമതി ലഭിച്ചത്. ആറു വർഷത്തിന് ശേഷമാണ് വിജിൽ തിരോധാനത്തിൽ വഴിത്തിരിവുണ്ടായത്. മിസ്സിങ് കേസ് ആയി രജിസ്റ്റർ ചെയ്ത കേസ് പിന്നീട് നരഹത്യക്കേസ്…

Read More

‘വൈഷ്ണയ്ക്ക് വോട്ടവകാശം പുനഃസ്ഥാപിച്ചത് നിയമവാഴ്ചയുടെ വിജയം: സണ്ണി ജോസഫ്

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന് വോട്ടവകാശം പുനഃസ്ഥാപിച്ചത് ഹൈക്കോടതിയുടെ നീതിയുക്തമായ ഇടപെടലിന്റെ അടിസ്ഥാനത്തിലാണെന്നും ഇത് നിയമവാഴ്ചയുടെ വിജയം കൂടിയാണെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. വൈഷ്ണയ്ക്ക് കോടതി ചെലവ് നല്‍കാന്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബാധ്യസ്ഥമാണ്. കോടതിയുടെ നീതിയുക്തവും സമയോചിതവുമായ ഇടപെടല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ വൈഷ്ണയ്ക്ക് സ്ഥാനാര്‍ഥിത്വവും വോട്ടവകാശവും നിഷേധിക്കപ്പെടുമായിരുന്നു. ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കുന്ന ഉത്തരവാദിത്വത്തില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഭരണാധികാരികളും ദുഷ്ടലാക്കോടെയുള്ള രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങിക്കൊടുക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും സണ്ണി…

Read More

വൈഷ്ണ സുരേഷിന് മത്സരിക്കാം; വോട്ട് നീക്കിയ നടപടി റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ

തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാം. വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിറക്കി. വോട്ട് ചേർത്തോടെ വൈഷ്ണക്ക് ഇനി മത്സരിക്കാൻ തടസമുണ്ടാകില്ല. ഹൈക്കോടതി നിർദേശത്തെ തുടർന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ നേരിട്ട് ഇന്നലെ ഹിയറിങ്ങ് നടത്തിയിരുന്നു. വൈഷ്ണയും പരാതിക്കാരനായ സിപിഐഎം പ്രവർത്തകനും കോർപ്പറേഷൻ ഉദ്യോഗസ്ഥരും ഹാജരായി. ഔദ്യോഗിക രേഖകളിൽ ഉള്ള വിലാസത്തിലാണ് വോട്ട് ചേർക്കാൻ അപേക്ഷ നൽകിയതെന്നും മുട്ടട വാർഡിലെ താമസക്കാരിയാണെന്നും വൈഷ്ണ അറിയിച്ചു….

Read More

ശബരിമല സ്വര്‍ണ്ണക്കൊള്ള; ‘മുരാരി ബാബുവിന് ജാമ്യം നല്‍കരുത്’, കേസില്‍ നേരിട്ട് പങ്കുണ്ടെന്ന് പ്രോസിക്യൂഷന്‍, കൊള്ളയില്‍ പങ്കില്ലെന്ന് മുരാരി ബാബു

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ റിമാൻഡിലുള്ള മുരാരി ബാബുവിൻ്റെ ജാമ്യാപേക്ഷ വിശദമായ വാദം കേൾക്കാൻ നാളത്തേക്ക് മാറ്റി. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും പ്രതിയാണ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു. മുരാരി ബാബുവിന് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ഇന്ന് കോടതിയില്‍ വാദിച്ചു. ഉന്നത ഉദ്യോഗസ്ഥൻ എന്ന നിലയിൽ മുരാരി ബാബുവിന് കേസിൽ നേരിട്ട് പങ്കുണ്ടെന്നാണ് പ്രോസിക്യൂഷൻ്റെ വാദം. എന്നാൽ, ഉദ്യോഗസ്ഥൻ എന്ന രീതിയിലുള്ള കടമ മാത്രമാണ് ചെയ്തതെന്നും സ്വർണ്ണക്കൊള്ളയിൽ…

Read More

ബിജെപിയുടെ ദേശീയ രാഷ്ട്രീയത്തിൽ ആകൃഷ്ടനായി; കണ്ണൂരിൽ ലീ​ഗ് നേതാവ് ബിജെപിയിൽ ചേർന്നു

കണ്ണൂർ: കണ്ണൂരിൽ ലീ​ഗ് നേതാവ് ബിജെപിയിൽ ചേർന്നു. മുസ്ലിം ലീഗീൻ്റെ പാനൂർ മുനിസിപ്പൽ കമ്മിറ്റി അം​ഗമായ ഉമർ ഫാറൂഖ് ആണ് ബിജെപിയിൽ ചേർന്നത്. ബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡൻ്റ് ഉമർ ഫാറൂഖിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു. ബിജെപിയുടെ ദേശീയ രാഷ്ട്രീയത്തിൽ ആകൃഷ്ടനായാണ് പാർട്ടിയിൽ ചേർന്നതെന്ന് ഉമർ മാധ്യമങ്ങളോട് പറഞ്ഞു.

Read More

ശബരിമലയിൽ തീർത്ഥാടകരെ നിയന്ത്രിക്കും; സ്പോട്ട് ബുക്കിങ് 5,000 പേർക്ക് മാത്രം

ശബരിമലയിൽ തീർത്ഥാടകരെ നിയന്ത്രിക്കാൻ തീരുമാനം. പമ്പയിലെത്തുന്ന സന്ദർശകർക്കുള്ള പ്രതിദിന സ്പോട്ട് ബുക്കിങ് 5000 ആയി കുറച്ചു. ഇടത്താവളങ്ങളെ കേന്ദ്രീകരിച്ചായിരിക്കും പ്രാഥമിക നിയന്ത്രണം ഏർപ്പെടുത്തുക. നിലയ്ക്കലിലും പരിശോധിച്ച ശേഷം മാത്രമേ വാഹനങ്ങൾ കടത്തി വിടൂ. കെഎസ്ആർടിസി ബസുകളിൽ പമ്പയ്ക്ക് കയറുന്ന ഭക്താക്കൾക്ക് വെർച്വൽ ക്യൂ എടുത്തിട്ടുണ്ടോ എന്ന് കണ്ടക്ടർ പരിശോധിക്കും. ഇതുസംബന്ധിച്ച നിർദേശം പോലീസ് കെഎസ്ആർടിസി സിഎംഡിക്ക് നൽകി. മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് വെർച്വൽ ക്യൂ ഇല്ലാതെ കെഎസ്ആർടിസി ബസുകളിൽ പമ്പയ്ക്ക് കയറുന്ന ഭക്തർക്ക് നിലയ്ക്കലിൽ സ്പോട്ട്…

Read More

ബെംഗളൂരിൽ എടിഎം നിറയ്ക്കാൻ കൊണ്ടുവന്ന 7 കോടി തട്ടി; മോഷണം നികുതി ഉദ്യോഗസ്ഥർ ചമഞ്ഞ്

ബെംഗളൂരുവിൽ പട്ടാപ്പകൽ വൻ മോഷണം. എടിഎമ്മിൽ പണം നിറയ്ക്കാൻ കൊണ്ടുപോയ ഏഴ് കോടി രൂപയാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ചമഞ്ഞെത്തിയ സംഘം കവർന്നത്. എച്ച്ഡിഎഫ്സി ബാങ്കിൽ നിന്ന് എടിഎമ്മുകളിൽ പണം നിറയ്ക്കാൻ പോയ വാഹനം തടഞ്ഞു നിർത്തിയാണ് കവർച്ച നടത്തിയത്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ എന്ന വ്യാജേനയെത്തിയ സംഘം വാൻ നിർത്തിച്ചു. വ്യാജ ഐഡി കാർഡ് കാണിച്ച് ജീവനക്കാരെ വിശ്വസിപ്പിച്ചു. പിന്നീട്, വാനിലെ പണവും ജീവനക്കാരെയും മറ്റൊരു വാഹനത്തിലേയ്ക്ക് മാറ്റി. അൽപ്പ സമയത്തെ യാത്രയ്ക്ക് ശേഷം ഡയറി…

Read More