വയനാട് ജില്ലയിൽ പുതിയ കണ്ടൈന്‍മെന്റ് സോൺ പ്രഖ്യാപിച്ചു
തവിഞ്ഞാല ഗ്രാമപഞ്ചായത്തിലെ 12 (പോരൂര്‍),14(കാട്ടിമൂല) എന്നീ വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണുകളായി വയനാട് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.
തവിഞ്ഞാല ഗ്രാമപഞ്ചായത്തിലെ 12 (പോരൂര്‍),14(കാട്ടിമൂല) എന്നീ വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണുകളായി വയനാട് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (20.09) പുതുതായി നിരീക്ഷണത്തിലായത് 328 പേരാണ്. 179 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3372 പേര്‍. ഇന്ന് വന്ന 70 പേര്‍ ഉള്‍പ്പെടെ 639 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1863 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 74949 സാമ്പിളുകളില്‍ 69549 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 66933 നെഗറ്റീവും 2616 പോസിറ്റീവുമാണ്.
വയനാട് ജില്ലയില്‍ ഇന്ന് (20.09.20) 97 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 53 പേര്‍ രോഗമുക്തി നേടി. 89 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 5 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 3 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2616 ആയി. 1953 പേര്‍ രോഗമുക്തരായി. നിലവില്‍ 648 പേരാണ് ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ചവര്‍: എടവക പഞ്ചായത്ത് സ്വദേശികൾ 23 പേര്‍, വെള്ളമുണ്ട…
സുൽത്താൻ ബത്തേരി മുത്തങ്ങ തകരപ്പാടി രാമ്പള്ളി രാമകൃഷ്ണൻ (48) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 9 ന് വീട്ടുവളപ്പിൽ പിതാവ്: ഗോവിന്ദൻ. മാതാവ്: ദേവകി. ഭാര്യ: ലത. മക്കൾ: ലിനിഷ, ലിജേഷ്, ലിബിൻ
തോണിച്ചാൽ :ജനവാസ കേന്ദ്രങ്ങളെ വന്യജീവി സങ്കേതങ്ങളുടെ ബഫർ സോൺ ആക്കാനുള്ള നീക്കത്തിൽ നിന്നും പിന്മാറണമെന്നും വയനാട് വന്യജീവിസങ്കേതത്തെ കടുവാ സങ്കേതമാക്കി മാറ്റാനുള്ള കേരള വനംവകുപ്പ് റിപ്പോർട്ട് റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ടു തോണിച്ചാൽ ജനസംരക്ഷണസമിതി കത്തയച്ചു.കാടും നാടും കൃത്യമായി വേർതിരിക്കണം,വന്യജീവി സങ്കേതങ്ങളുടെ ബഫർ സോൺ വനത്തിനുള്ളിൽ തന്നെ ആയിരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇമെയിൽ, പോസ്റ്റ് കാർഡ്, ഇൻലൻഡ് മുഖേന കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തേയും മുഖ്യമന്തിയേയും വനംവകുപ്പ് മാന്തിയെയും അഭിപ്രായം അറിയിച്ചത്. ജീവനും ജീവിതത്തിനും വെല്ലുവിളി ഉയർത്തുന്ന ഈ നീക്കങ്ങൾക്കെതിരെ…
മാനന്തവാടി:നമ്മുടെ രാജ്യത്തെ 75 ഓളം ആസ്പിരേഷൻ ജില്ലകളിലെ ഗവൺമെന്‍റ് ജില്ലാ ആശുപത്രികളെ അപ്ഗ്രേഡ് ചെയ്ത് മെഡിക്കൽ കോളേജുകളാക്കി മാറ്റുവാനുള്ള കേന്ദ്ര ഗവര്‍ണമെന്‍റിന്‍റെ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വയനാട് ജില്ലാ ആശുപത്രിയും അപ്ഗ്രേഡ് ചെയ്ത് മെഡിക്കൽ കോളേജായി ഉയർത്തുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളും ബഹുമാനപ്പെട്ട വയനാട് എം.പി രാഹുൽ ഗാന്ധിയും തയ്യാറാകണമെന്ന് വയനാട് ജില്ലാ മെഡിക്കൽ കോളേജ് വികസന സമിതി യോഗം ആവശ്യപ്പെട്ടു ആസ്പിരേഷൻ ജില്ലയായി കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക ജില്ലയാണ് വയനാട്. നമ്മുടെ രാജ്യത്തെ…
അതിതീവ്ര മഴയ്ക്ക് സാധ്യത ; വയനാട് ജില്ലയില്‍ റെഡ് അലെര്‍ട്ട് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നതിനാൽ കേരളത്തിൽ കാലവർഷം ശക്തി പ്രാപിക്കുമെന്നും വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം എന്നിവ മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്താനും അതീവ ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിതീവ്ര മഴ (Extremely…
ബാണാസുരസാഗർ അണക്കെട്ടിലെ ജലനിരപ്പ് 775 മീറ്റർ മറികടക്കുന്ന അവസരത്തിൽ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്നു സെക്കൻഡിൽ 50 ക്യുബിക് മീറ്റർ വരെ വെള്ളം പുറത്തുവിടുന്നത് ജില്ലാ കലക്ടർ അനുമതി നൽകി ഉത്തരവായി. ഡാമിന്റെ ഇപ്പോഴത്തെ ജലനിരപ്പ് 774.65 മീറ്ററാണ്.
വയനാട്ടിൽ ഒരു കോവിഡ് മരണം കൂടി മരിച്ചത് പുതുശ്ശേരി കടവ് സ്വദേശിയായ യുവതി. പുതുശേരിക്കടവ് തേർത്ത് കുന്ന് കോളനിയിലെ സുധാകരൻ്റെ ഭാര്യ പ്രീത (35 )കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ചാണ് മരിച്ചത്.. കഴിഞ്ഞ മാസം കോവിഡ് ബാധിച്ച ഇവർ അസുഖം ഭേദമായി വീട്ടിലെത്തിയിരുന്നു. അഞ്ച് ദിവസം മുമ്പ് ശാരിരിക അസ്വസ്ഥതയെ തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.