കോവിഡുമായി ബന്ധപ്പെട്ട് വയനാട് ജില്ലയിൽ പുതുതായി 146 പേർ നിരീക്ഷണത്തിൽ

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 146 പേരാണ്. 80 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3458 പേര്‍. ഇന്ന് വന്ന 71 പേര്‍ ഉള്‍പ്പെടെ 657 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1498 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 76497 സാമ്പിളുകളില്‍ 71523 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 68808 നെഗറ്റീവും 2715 പോസിറ്റീവുമാണ്

Read More

വയനാട്ടിൽ 81 പേര്‍ക്ക് കൂടി കോവിഡ് ; 75 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ , 61 പേര്‍ രോഗമുക്തി നേടി

വയനാട് ജില്ലയില്‍ ഇന്ന് (22.09.20) 81 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 61 പേര്‍ രോഗമുക്തി നേടി. കല്‍പ്പറ്റ വനിതാ സെല്ലിലെ ഒരു വനിത പോലീസ് ഓഫീസര്‍ക്കുള്‍പ്പെടെ 75 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാല് പേര്‍ ഇതര സംസ്ഥാനത്ത് നിന്നും 2 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2715 ആയി. 2060 പേര്‍ രോഗമുക്തരായി. നിലവില്‍ 640 പേരാണ് ചികിത്സയിലുള്ളത്. *സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍-*…

Read More

പഞ്ചസാര ലോറിയിൽ കടത്താൻ ശ്രമിച്ച 150 കിലോ ഹാൻസ് മുത്തങ്ങയിൽ പിടികൂടി; ഒരാൾ പിടിയിൽ

സുൽത്താൻ ബത്തേരി:  പഞ്ചസാര ലോറിയിൽ കടത്താൻ ശ്രമിച്ച 150 കിലോ ഹാൻസ് മുത്തങ്ങയിൽ പിടികൂടി. ഒരാൾ പിടിയിൽ. താമരശേരി സ്വദേശിയായ റഫീഖ്(46) ആണ് പിടിയിലായത്. നഞ്ചൻകോട് നിന്നും കോഴിക്കോടേക്ക് കൊണ്ടു പോകുകയായിരുന്ന ഹാൻസാണ് വാഹന പരിശോധനക്കിടെ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ പിടികൂടിയത്. പഞ്ചസാര ചാക്കുകൾക്കിടയിൽ 10 ചാക്കുകളിലായി സൂക്ഷിച്ച 15000 പാക്കറ്റ് ഹാൻസാണ് പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ കെ പി ഹരീഷ് കുമാറിൻ്റെ നേതൃത്വത്തിൽ പ്രിവൻ്റീവ് ഓഫീസർ മാരായ എം. ബി ഹരിദാസൻ, കെ.കെ അജയകുമാർ…

Read More

വയനാട്ടിൽ വീണ്ടും കണ്ടൈന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു

മുട്ടിൽ ഗ്രാമ പഞ്ചായത്തിലെ വാർഡ് 18 (എടപ്പെട്ടി)കണ്ടൈൻമെന്റ് സോണായും,വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ വാർഡ് 12ലെ കപ്പുകുന്ന് -പള്ളിവയൽ പ്രദേശം,  വാർഡ് 9 ലെ തൊണ്ടവീട് കോളനി പ്രദേശം,  വാർഡ് പതിനേഴ് ഒഴുക്കൻ മൂല ടൗൺ പ്രദേശം എന്നിവയെെ മൈക്രോ കണ്ടൈൻമെന്റ്  സോണായും പ്രഖ്യാപിച്ചു.

Read More

വയനാട്ടിൽ 18 പേര്‍ക്ക് കൂടി കോവിഡ്; 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ 46 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (21.09.20) 18 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 46 പേര്‍ രോഗമുക്തി നേടി. 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 3 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 2 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്.   ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2634 ആയി. 1999 പേര്‍ രോഗമുക്തരായി. നിലവില്‍ 630 പേരാണ് ചികിത്സയിലുള്ളത്.   രോഗം സ്ഥിരീകരിച്ചവര്‍:   അഞ്ച് മുട്ടിൽ സ്വദേശികൾ,…

Read More

ബഫർ സോൺ: വയനാട്ടുകാരുടെ പോരാട്ട വീര്യത്തെ അളക്കരുതെന്ന് ഐ സി ബാലകൃഷ്ണൻ എം എൽ എ

സുൽത്താൻ ബത്തേരി: ബഫർ സോൺ പ്രഖ്യാപനവുമായി ബന്ധപ്പെട്ട കരട് രേഖയിലെ ജനദ്രോഹ തീരുമാനങ്ങൾ പിൻവലിക്കാൻ സർക്കാരുകൾ തയ്യാറായില്ലെങ്കിൽ വയനാട് ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ പ്രക്ഷോഭത്തിന് മുന്നിട്ടിറങ്ങാൻ ജനങ്ങൾ ഒരുങ്ങിയിരിക്കണമെന്ന് ഐ സി ബാലകൃഷ്ണൻ എം എൽ എ. കത്തോലിക്ക സഭ സുൽത്താൻ ബത്തേരി ഫൊറോന കൗൺസിൽ ഭാരവാഹികളുടെ യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.വയനാടൻ ജനതയോട് ആത്മാർത്ഥമായ സമീപനമാണ് കേന്ദ്ര സർക്കാരിൻ്റേതെങ്കിൽ വനാതിർത്തി പിന്നിട്ടുള്ള ബഫർ സോൺ പ്രഖ്യാപനം പിൻവലിക്കും.ഇതിനായി സമ്മർദ്ദം ചെലുത്താൻ സംസ്ഥാന സർക്കാർ തയ്യാറാവണം.പുതിയ…

Read More

” ഗ്ലോബൽ കെഎംസിസി മദ്രസാധ്യാപകർക്കൊരു കൈത്താങ്ങ് ” സഹായ വിതരണവും പ്രവാസികളുടെ മക്കളിൽ SSLC , പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ ആദരിക്കൽ ചടങ്ങും നടത്തി

ഗ്ലോബൽ കെഎംസിസി മാനന്തവാടി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് കാലത്ത് ജോലിയില്ലാതെ വിഷമിക്കുന്ന മാനന്തവാടി മുനിസിപ്പൽ പരിധിയിലെ എല്ലാ മദ്രസാധ്യാപകർക്കും ഭക്ഷണക്കിറ്റ് വിതരണം നടത്തി. കൊവിഡ് കാലത്ത് ആരുടെയും ശ്രദ്ധ പതിയാതെ പോയ ഉസ്താദുമാരുടെ ദുരവസ്ഥയെ ഈ പ്രതിസന്ധി കാലത്തും ചേർത്തു പിടിച്ച് സാന്ത്വനമേകാൻ മനസ്സു കാട്ടിയ കെഎംസിസി മാനന്തവാടി മുനിസിപ്പൽ കമ്മിറ്റിയെ എത്ര അഭിനന്ദിച്ചാലും അധികമാവില്ലെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ഗ്ലോബൽ കെഎംസിസി വയനാട് ജില്ലാ സെക്രട്ടറി ജനാബ് അസീസ് കോറോം പറഞ്ഞു. വിവിധ മഹല്ലു…

Read More

അന്താരാഷ്ട കോഫി ദിനാചരണം ഇത്തവണ ഓൺെ ലൈനിൽ : കൃഷി മന്ത്രി പങ്കെടുക്കും.

കൽപ്പറ്റ:ഈ വർഷത്തെ അന്താരാഷ്ട കോഫി ദിനാചരണം ഒക്ടോബർ ഒന്നിന് ആചരിക്കും. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായാണ് ഇത്തവണ കോഫി ദിനാചരണം സംഘടിപ്പിച്ചിട്ടുള്ളത് . കോവിഡ് -19 മൂലം കോഫി വ്യവസായവും പ്രതിസന്ധിയിലാണ്. കൃഷിക്കാർ മുതൽ കാപ്പി മില്ലുകാർ റോസ്റ്ററുകൾ, മൊത്തക്കച്ചവടക്കാർ , കോഫി ഷോപ്പുകൾ എന്നിവരെയെല്ലാം കോവിഡ് -19 ബാധിച്ചു. കോഫി കർഷകർ നേരിടുന്ന നിലവിലെ വെല്ലുവിളികളെയും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രശ്നങ്ങളും കർഷകർ നേരിടുന്നുണ്ട്. 2016 മുതൽ വേവിൻ പ്രൊഡ്യൂസർ കമ്പനി യുടെ നേതൃത്വത്തിലാണ് വയനാട്ടിൽ കോഫി ദിനാചരണം…

Read More

വയനാട്ടിൽ മരം വീണ് വീട് തകർന്നു

മുള്ളൻകൊല്ലി:വയനാട്ടിൽ കനത്ത മഴ തുടരുന്നു. മഴയിലും കാറ്റിലും മരം  വീണ് വീട് തകർന്നു. കബനിഗിരി കദളിക്കാട്ടിൽ  രാരിച്ചന്റെ വീടിന് മുകളിലേക്ക് ആണ് മരം വീണത്. ഫയർഫോഴ്സ് എത്തി മരം മുറിച്ച് നീക്കി.വീടിന്റെ ആസ്പറ്റോസ് ഷീറ്റ് മുഴുവനും തകർന്ന് പോയി.  ഒരു ഭാഗത്തെ ഭിത്തിയും തകർന്നു . അമ്പതിനായിരം രൂപ നഷ്ടം കണക്കാക്കുന്നു.

Read More

മേപ്പാടിയില്‍ ഇന്ന് 3 ആര്‍ ടി പി സി ആര്‍ പോസിറ്റീവ് ഒരു ആന്റിജന്‍ പോസിറ്റീവ്

മേപ്പാടിയില്‍ ഇന്ന്  3 ആര്‍ ടി പി സി ആര്‍ പോസിറ്റീവും ഒരു ആന്റിജന്‍ പോസിറ്റീവ് കേസും റി്‌പ്പോര്‍ട്ട് ചെയ്തു. ആകെ 79 ആന്റിജന്‍ ടെസ്റ്റുകളാണ്  നടന്നത്. അതിലാണ് ഒന്ന് പോസിറ്റീവ് ആയത്.

Read More