കർണാടകയിൽ നിന്നും മുത്തങ്ങ വഴി കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 48 ലക്ഷം രൂപയുമായി രണ്ട് പേരെ എക്‌സൈസ് അധികൃതര്‍ പിടികൂടി
കർണാടകയിൽ നിന്നും മുത്തങ്ങ വഴി കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 48 ലക്ഷം രൂപയുമായി രണ്ട് പേരെ എക്‌സൈസ് അധികൃതര്‍ പിടികൂടി.താമരശേരി സ്വദേശികളായ അബ്ദുള്‍ മജീദ് (42), നൗഷാദ് (44) എന്നിവരാണ് വാഹന പരിശോധനക്കിടെ എക്‌സൈസിന്റെ പിടിയിലായത്. ഗുണ്ടല്‍പേട്ടയില്‍ നിന്നും വരുകയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന ദോസ്ത് വാഹനത്തില്‍ നിന്നുമാണ് ഇന്ന് 12 മണിയോടെ പണം പിടികൂടിയത്. കോടഞ്ചേരിയില്‍ നിന്നും പൈനാപ്പിള്‍ കയറ്റി ഗുണ്ടല്‍പേട്ടയില്‍ ഇറക്കി തിരികെ വരികയാണെന്നാണ് ചോദ്യം ചെയ്യലില്‍ പിടിയിലായവര്‍ പറഞ്ഞതെന്ന് എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി. പണവും…
