ചികിത്സയിലിരിക്കെ മരണം: ചടങ്ങില്‍ പങ്കെടുത്തവർ നിരീക്ഷണത്തിൽ പോകണം
കൽപ്പറ്റ:ചികിത്സയിലിരിക്കെ മരിച്ച മൂപ്പൈനാട് താഴെ അരപ്പറ്റ ആന വളവിൽ സ്വദേശിനി ഫൗസിയ (38) ക്ക് കോവിഡ് സ്ഥിരീകരിച്ചു. പനി, കഫക്കെട്ട് തുടങ്ങിയ പ്രശ്നങ്ങളെ തുടർന്ന് സെപ്റ്റംബർ ഒന്നു മുതൽ മേപ്പാടി സി എച്ച് സി യിലും 20 മുതൽ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിലും ചികിത്സയിലായിരുന്നു. സെപ്തംബർ 24ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും 26ന് അവിടെവെച്ച് മരണപ്പെടുകയും ചെയ്തു. ആദ്യ കോവിഡ് പരിശോധനാഫലങ്ങൾ നെഗറ്റീവ് ആവുകയും മരണ ശേഷം ലഭിച്ച ഫലം പോസിറ്റീവ് ആവുകയും ആയിരുന്നു….
