കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 525 പേർ

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 525 പേരാണ്. 148 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3747 പേര്‍. ഇന്ന് വന്ന 97 പേര്‍ ഉള്‍പ്പെടെ 615 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 2133 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 86155 സാമ്പിളുകളില്‍ 82430 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 79215 നെഗറ്റീവും 3215 പോസിറ്റീവുമാണ്.

Read More

ചികിത്സയിലിരിക്കെ മരണം: ചടങ്ങില്‍ പങ്കെടുത്തവർ നിരീക്ഷണത്തിൽ പോകണം

കൽപ്പറ്റ:ചികിത്സയിലിരിക്കെ മരിച്ച മൂപ്പൈനാട് താഴെ അരപ്പറ്റ ആന വളവിൽ സ്വദേശിനി ഫൗസിയ (38) ക്ക് കോവിഡ് സ്ഥിരീകരിച്ചു. പനി, കഫക്കെട്ട് തുടങ്ങിയ പ്രശ്നങ്ങളെ തുടർന്ന് സെപ്റ്റംബർ ഒന്നു മുതൽ മേപ്പാടി സി എച്ച് സി യിലും 20 മുതൽ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിലും ചികിത്സയിലായിരുന്നു. സെപ്തംബർ 24ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും 26ന് അവിടെവെച്ച് മരണപ്പെടുകയും ചെയ്തു. ആദ്യ കോവിഡ് പരിശോധനാഫലങ്ങൾ നെഗറ്റീവ് ആവുകയും മരണ ശേഷം ലഭിച്ച ഫലം പോസിറ്റീവ് ആവുകയും ആയിരുന്നു….

Read More

വയനാട്ടിൽ 172 പേര്‍ക്ക് കൂടി കോവിഡ്; 111 പേര്‍ രോഗമുക്തി നേടി, 155 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (27.09.20) 172 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 111 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവർത്തകര്‍ ഉള്‍പ്പെടെ 155 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 2 പേര്‍ വിദേശത്തു നിന്നും 15 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3215 ആയി. 2480 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 719 പേരാണ് ചികിത്സയിലുള്ളത്. *സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍* മുട്ടിൽ…

Read More

വയനാട് മാനന്തവാടി ഉഴിച്ചിൽ കേന്ദ്രത്തിൽ ചികിത്സക്കെത്തിയ 17 കാരിയെ പീഡിപ്പിച്ച കേസിൽ മർമ്മ ചിക്കിത്സാലയ ഉടമ പോക്സോ കേസിൽ അറസ്റ്റിൽ

മാനന്തവാടി: ഉഴിച്ചിൽ കേന്ദ്രത്തിൽ ചികിത്സക്കെത്തിയ 17 കാരിയെ പീഡിപ്പിച്ച കേസിൽ മർമ്മ ചിക്കിത്സാലയ ഉടമ പോക്സോ കേസിൽ അറസ്റ്റിൽ. അറസ്റ്റിലായത് മാനന്തവാടി ബസ്സ് സ്റ്റാൻഡ് പരിസരത്ത് മർമ്മ ചികിത്സാലയം നടത്തുന്ന നാരോം വീട്ടിൽ ബഷീർ കുരിക്കൾ (60) നെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്‌.ചികിത്സാ കേന്ദ്രത്തിൽ ചികിത്സക്കെത്തിയ യുവതിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.  

Read More

കണ്ടെയ്ന്‍മെന്റ്/മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴിവാക്കി

വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ 10, 11 വാര്‍ഡുകളിലുള്‍പ്പെടുന്ന പിണങ്ങോട് ടൗണ്‍ പ്രദേശവും,തരിയോട് ഗ്രാമപഞ്ചായത്തിലെ 9,12 വാര്‍ഡുകളും, വാര്‍ഡ് 10ലെ പ്രദേശങ്ങളും,നെന്മേനി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1ലെ പ്രദേശങ്ങളും,കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 7,5,9,10,11,12 വാര്‍ഡുകളിലുള്‍പ്പെടുന്ന പ്രദേശങ്ങളും കണ്ടെയ്ന്‍മെന്റ്/മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്നും ഒഴിവാക്കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

Read More

വയനാട് ജില്ലയില്‍ 89 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 86 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ,90 പേര്‍ രോഗമുക്തി നേടി

വയനാട് ജില്ലയില്‍ ഇന്ന് (26.09.20) 89 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 90 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവർത്തകൻ ഉള്‍പ്പെടെ 86 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 3 പേര്‍ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3043 ആയി. 2369 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 658 പേരാണ് ചികിത്സയിലുള്ളത്. സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര കൽപ്പറ്റ മുനിസിപ്പാലിറ്റി 13 പേർ, മീനങ്ങാടി,…

Read More

ഫയർലാൻ്റ് സീക്കുന്ന് പ്രദേശത്തെ പട്ടയപ്രശ്നം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച യു.ഡി എഫ് ബത്തേരി മണ്ഡലം കമ്മറ്റി ബത്തേരി സിവിൽ സ്‌റ്റേഷഷന് മുന്നിൽ ധർണ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു

ബത്തേരി : ഫയർലാൻ്റ് സീക്കുന്ന് പ്രദേശത്തെ പട്ടയപ്രശ്നം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച യു.ഡി എഫ് ബത്തേരി മണ്ഡലം കമ്മറ്റി ബത്തേരി സിവിൽ സ്‌റ്റേഷഷന് മുന്നിൽ ധർണ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഗവ: ഓർഡർ ഉണ്ടായിട്ടും റവന്യു വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പട്ടയം നൽകുന്നത് വൈകാൻ കാരണമെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി. പ്രശ്നം പെട്ടെന്ന് പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ എൻ.എം വിജയൻ ,ബാബു പഴുപ്പത്തൂർ ,പി .പി…

Read More

ഇതര സംസ്ഥാനങ്ങളിൽ നിന്നും അതിർത്തി കടന്നെത്തുവരെ പരിശോധിക്കുന്നതിനായി ബാവലിയിലും തോൽപ്പെട്ടിയിലും മിനി ഫെസിലിറ്റേഷൻ സെന്റർ ഒരുങ്ങി

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇതര സംസ്ഥാനങ്ങളിൽ നിന്നും അതിർത്തി കടന്നെത്തുവരെ പരിശോധിക്കുന്നതിനായി ബാവലി, തോൽപ്പെട്ടി എന്നിവിടങ്ങളിൽ മിനി ബോർഡർ ഫെസിലിറ്റേഷൻ സെന്റർ സജ്ജമായി. സ്വാബ് കളക്ഷൻ ബൂത്ത്, പൊതുജനങ്ങൾക്കുള്ള ബാത്ത്റൂം, രജിസ്ട്രേഷൻ കൗണ്ടർ, സ്റ്റാഫുകൾക്കുള്ള വിശ്രമമുറി, സ്റ്റാഫുകൾക്ക് പിപി കിറ്റ് ഒഴിവാക്കുന്നതിനുള്ള ഡോഫിംഗ് ഏരിയ, ബാത്ത്റും തുടങ്ങിയ സൗകര്യങ്ങളോടെയാണ് ഫെസിലിറ്റേഷൻ സെന്ററുകളുടെ നിർമ്മാണം പൂർത്തിയാക്കിയത്. ജില്ലാ നിർമിതി കേന്ദ്രയാണ് നിർമാണം പൂർത്തികരിച്ചത്. ഇലക്ട്രിക്കൽ, പ്ലംബിംഗ് പ്രവൃത്തികളും പൂർത്തികരിച്ചിട്ടുണ്ട്. (ചിത്രം)

Read More

വെള്ളമുണ്ടയില്‍ ഒരാള്‍ക്ക് ആന്റിജന്‍ പോസിറ്റീവ്

ഒഴുക്കന്‍ മൂല പാരിഷ് ഹാളില്‍ നടത്തിയ പരിശോധനയിലാണ് ഒരാള്‍ക്ക് ആന്റിജന്‍ പോസിറ്റീവായത്. നേരത്തെ തരുവണയില്‍ രോഗം കണ്ടെത്തിയ ആളുടെ പ്രൈമറി കോണ്‍ടാക്റ്റില്‍പ്പെട്ട ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.177 പേര്‍ക്കാണ് ആന്റിജന്‍ പരിശോധന നടത്തിയത്. വെള്ളമുണ്ട ആരോഗ്യവകുപ്പ് കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി രാജേഷ്,ജെഎച്ച്ഐ മാരായ ജോണ്‍സന്‍,സന്തോഷ്, ജോബിന്‍,തുടങ്ങിയവരാണ് പരിശോധനക്ക് നേതൃത്വം നല്‍കി

Read More

നിര്യാതയായി ഫൗസിയ (39)

മേപ്പാടി: മേപ്പാടി ആന വളവ് കണക്കനാത്ത് മുസ്ഥഫയുടെ ഭാര്യ ഫൗസിയ (39) നിര്യാതയായി. മക്കൾ: ഷാനിൽ ,സന ഖബറടക്കം ഇന്ന് വൈകീട്ട് 7 മണിക്ക് അരപ്പറ്റ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ

Read More