Headlines

വയനാട് ജില്ലയിൽ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ പ്രഖ്യാപിച്ചു

നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1ലെ മണലാടി റോഡിന്റെ ഇടതുഭാഗം പണയമ്പം പോസ്റ്റാഫീസ് വരെയും ചാത്തനാത്ത് റോഡിന്റെ ഇടതുഭാഗം മണലാടി,പണയമ്പം എന്നീ പ്രദേശങ്ങള്‍ പൂര്‍ണ്ണമായും പുല്‍പ്പള്ളി പഞ്ചായത്തിലെ വേലിയമ്പം സ്‌കൂള്‍ ഗ്രൗണ്ടിന്റെ സമീപത്തുള്ള റോഡ് മുതല്‍ പെരുമുണ്ട,എടക്കണ്ടി,കൊല്ലിവര കോളനി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണാക്കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

Read More

വയനാട്ടിൽ നഗരസഭാ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പില്‍ ജില്ലയിലെ മൂന്ന് നഗരസഭകളുടെയും സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് പൂര്‍ത്തിയായി. ഉത്തര മേഖലാ നഗരകാര്യ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ കോഴിക്കോട് മാനാഞ്ചിറ ടൗണ്‍ഹാളിലായിരുന്നു നറുക്കെടുപ്പ്. നഗരസഭയുടെ പേര്, സംവരണ വിഭാഗം, ബ്രാക്കറ്റില്‍ സംവരണ ഡിവിഷനുകള്‍ എന്ന ക്രമത്തില്‍: കല്‍പ്പറ്റ: വനിതാ സംവരണം (2, 6, 12, 14, 15, 16, 17, 19, 22, 24, 26), പട്ടികജാതി വനിത (4), പട്ടികവര്‍ഗ വനിത (28, 7), പട്ടികജാതി (21), പട്ടിക…

Read More

വയനാട്ടിൽ  214 പേര്‍ക്ക് കൂടി കോവിഡ്; 53 പേര്‍ രോഗമുക്തി നേടി, 203 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (30.09.20) 214 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 53 പേര്‍ രോഗമുക്തി നേടി.  അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ 203 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല. 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3642 ആയി. 2649 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 974 പേരാണ് ചികിത്സയിലുള്ളത്. *സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍ –* പനമരം…

Read More

വയനാട് വാര്യാട് സർവീസ് സെൻ്ററിൽ നിന്ന് ഇന്നോവ കാർ മോഷണം നടത്തിയ ബാംഗ്ലൂർ സ്വദേശിയെ പോലീസ് അതി സാഹസികമായി പിടികൂടി 

സുൽത്താൻബത്തേരി: സർവീസ് സെൻ്ററിൽ നിന്ന് ഇന്നോവ കാർ മോഷണം നടത്തിയ ബാംഗ്ലൂർ സ്വദേശിയെ പോലീസ് അതി സാഹസികമായി പിടികൂടി സംഭവവുമായി ബന്ധപ്പെട്ട് കർണാടക ബാംഗ്ലൂർ സ്വദേശി നസീർ ( 56) നെ മീനങ്ങാടി പോലീസ് കസ്റ്റഡിയിലെടുത്തു ടി വി ഏലിയാസിൻ്റെ ഉടമസ്ഥതയിലുള്ള കെ എൽ73 എ 7007 നമ്പർ ഇന്നോവ കാറാണ് മോഷണം നടത്തിയത്. വാര്യാടുള്ള അമാന ടയോട്ട സർവീസ് സെൻ്ററിൽ നിന്നാണ് ഇന്ന് ഉച്ചകഴിഞ്ഞ് മോഷണം നടന്നത് . സർവീസിന് കൊടുക്കുന്ന വാഹനങ്ങളുടെ താക്കോൽ വാഹനത്തിൽ…

Read More

വയനാട് ജില്ലയിലെ പുതിയ കണ്ടൈന്‍മെന്റ് സോണുകൾ

വയനാട് ജില്ലയിലെ പുതിയ കണ്ടൈന്‍മെന്റ് സോണുകൾ പനമരം ഗ്രാമ പഞ്ചായത്ത് 3(കൊയിലേരി), 21 (അഞ്ചുകുന്ന്) വാർഡുകൾ. 10 , 12 വാർഡുകളിലായി ഉൾപ്പെടുന്ന പനമരം ടൗൺ പൂർണ്ണമായും (മൈക്രോ കണ്ടെയ്ൻമെന്റ് സോൺ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് വാർഡ് 7 ലെ കുസുമഗിരി അംഗൻവാടി ഉൾപ്പെടുന്ന പ്രദേശം. വാർഡ് 11 ലെ പുഞ്ചക്കടവ് ഭാഗം (മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ) പൂതാടി ഗ്രാമ പഞ്ചായത്ത്. വാർഡ് 19 ലെ താന്നിക്കുന്ന് കോളനി (മക്രോ കണ്ടെയ്ൻമെന്റ് സോൺ) വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത്…

Read More

വയനാട്ടിൽ 220 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (29.09) പുതുതായി നിരീക്ഷണത്തിലായത് 220 പേരാണ്. 225 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3794 പേര്‍. ഇന്ന് വന്ന 106 പേര്‍ ഉള്‍പ്പെടെ 669 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 2160 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 86977 സാമ്പിളുകളില്‍ 82601 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 79173 നെഗറ്റീവും 3428 പോസിറ്റീവുമാണ്

Read More

വയനാട്ടിൽ 169 പേര്‍ക്ക് കൂടി കോവിഡ് ; 53 പേര്‍ രോഗമുക്തി നേടി, 162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (29.09.20) 169 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 53 പേര്‍ രോഗമുക്തി നേടി. 162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും അഞ്ച് കെ.എസ്.ആര്‍.ടി ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഏഴ് പേര്‍ വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി എത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3428 ആയി. 2596 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 813 പേരാണ് ചികിത്സയിലുള്ളത്. *സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍…

Read More

ഹോട്ടല്‍ ജീവനക്കാര്‍ക്ക് കോവിഡ്: സന്ദര്‍ശകര്‍ നിരീക്ഷണത്തില്‍ പോകണം

മാനന്തവാടി കുഴിനിലം നൈസ് ഹോട്ടലില്‍ 5 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഈമാസം 20 മുതല്‍ ഹോട്ടല്‍ സന്ദര്‍ശിച്ച എല്ലാവരും സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഉടനെ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു.

Read More

സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിൽ മാത്രം ഇന്ന് 21 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസങ്ങളിൽ നടത്തിയ അർ.ടി.പി.സി.ആർ പരിശോധനയിലാണ് 21 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്

കഴിഞ്ഞ ദിവസങ്ങളിൽ ബത്തേരിയിൽ നടത്തിയ ആർ ടി പി സി ആർ പരിശോധനയിലാണ് 21 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത് . ചെതലയം കുടുംബാരോഗ്യകേന്ദ്രത്തിന് കീഴിലാണ് ഇത്രയും പേർക്ക് രോഗബാധയുണ്ടായിരിക്കുന്നത്. ബത്തേരി മുനിസിപ്പാലിറ്റിയിലെ വിവിധയിടങ്ങളിൽ ഉള്ളവരാണ് രോഗബാധിതരായവർ. ബത്തേരി ബത്തേരി സബ് രജിസ്ട്രാർ ഓഫീസിലെ ജീവനക്കാരിക്ക് കോ വിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് സബ് രജിസ്റ്റർ ഓഫീസ് ആരോഗ്യവകുപ്പ് അടപ്പിച്ചു.ഇന്ന് രോഗബാധ ഉണ്ടായവരിൽ രണ്ട് കുടുംബങ്ങളിലെ ഏട്ടു പേരും ഉൾപ്പെടുന്നു.

Read More

കൽപ്പറ്റയിലും മീനങ്ങാടിയിലും എട്ട് പേർക്ക് വീതം കോവിഡ് പോസിറ്റീവ് :മുട്ടിലിൽ ഇന്ന് മൂന്നു പേർക്ക് പോസ്റ്റീവ്

കൽപ്പറ്റയിൽ എട്ടുപേർക്ക് പോസിറ്റീവ് ഇന്നു നടത്തിയ ആൻറിജൻ പരിശോധനയിലാണ് എട്ടുപേർക്ക് പോസിറ്റീവായത്. ഇതിൽ നാലുപേർ സിന്ദൂർ ക്ലസ്റ്ററിൽ നിന്നും, നാലു പേർ നഗരസഭാ പരിധിയിലുള്ളവരുമാണ്. 84 ആൻറിജനും 26 ആർ ടി പി സി ആർ പരിശോധനയുമാണ് ഇന്നു നടത്തിയത്. മീനങ്ങാടിയിൽ എട്ടുപേർക്ക് പോസിറ്റീവ് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് 8 പേർക്ക് പോസിറ്റീവ് കണ്ടെത്തിയത്. ഏഴ് പേർക്ക് ആൻറിജൻ പരിശോധനയിലും, ഒരാൾക്ക് ആർ ടി പി സി ആർ പരിശോധനയിലുമാണ് കോവിഡ് പോസിറ്റീവായത്. പ്രവാസി അടക്കം 8…

Read More