നീണ്ട ഇടവേളക്ക് ശേഷം കൽപ്പറ്റ നഗരത്തിൽ ഇന്ന് പോസിറ്റീവ് കേസുകൾ ഇല്ല : മീനങ്ങാടിയിൽ രണ്ട് പേർക്ക് മാത്രം
കൽപ്പറ്റ നഗരത്തിൽ നീണ്ട ഇടവേളയ്ക്ക് ശേഷം ആശ്വാസദിനം . കൽപ്പറ്റയിൽ ആർക്കും ഇന്ന് നടത്തിയ പരിശോധനയിൽ പോസിറ്റീവില്ല. 134 ആൻറിജൻ പരിശോധനയും 34 ആർ ടി പിസിആർ പരിശോധനയുമാണ് ഇന്നു നടത്തിയത്. ഇതിൽ വെങ്ങപ്പള്ളിയിൽ അഞ്ചു വയസ്സുള്ള കുട്ടിയടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർക്കും, വരദൂരിലെ ഒരു കുടുംബത്തിലെ മൂന്നു പേർക്കും കോവിഡ് പോസിറ്റീവായിട്ടുണ്ട്. ആൻറിജൻ പരിശോധനയിലാണ് ഇവർക്ക് കോവിഡ് കണ്ടെത്തിയത്. ബത്തേരി കെ എസ് ആർ ടി സി ഡിപ്പോയിലെ മൂന്നു പേർക്കും മേപ്പാടിയിൽ ആന്റിജൻ പരിശോധനയിൽ…
