Headlines

ചീരാലിൽ ഇന്ന് നടന്ന ആൻ്റി ജൻ ടെസ്റ്റിൽ പത്ത് പേർക്ക് പോസിറ്റീവ്;75 പേരെയാണ് ഇന്ന് ആൻ്റി ജൻ പരിശോധനക്ക് വിധേയമാക്കിയത്

ചീരാൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇന്ന് നടന്ന ആൻ്റി ജൻ പരിശോധയിൽ പത്ത് പോസിറ്റീവ് കേസുകൾ.75 പേരെയാണ് ഇന്ന് ആൻ്റി ജൻ പരിശോധനക്ക് വിധേയമാക്കിയത്. ആർ.ടി.പി.സി.ആർ പരിശോധനക്ക് ഒരാളുടെ സ്രവവും ശേഖരിച്ചിട്ടുണ്ട്. ചീരാലിൻ്റെ പരിസര പ്രദേശങ്ങളിലും രോഗവ്യാപന ആശങ്ക വർദ്ധിക്കുന്ന സാഹചര്യത്തിൽ, കണ്ടെയ്മെൻ്റ് ഏരിയ വിപുലമാകാനും സാധ്യത.

Read More

വയനാട് ജില്ലയിൽ മൈക്രോ/കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്നും ഒഴിവാക്കി

കല്‍പ്പറ്റ നഗരസഭയിലെ 1,7,9,10,16,19,20,21,22,25,26 വാര്‍ഡുകളും പൊഴുതന ഗ്രാമപഞ്ചായത്തിലെ 3,5 എന്നീ വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന ചില പ്രദേശങ്ങളും മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ 18-ാം വാര്‍ഡും മൈക്രോ/കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്നും ഒഴിവാക്കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു

Read More

വയനാട് ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകൾ

തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 20,21 എന്നിവ പൂര്‍ണ്ണമായും കണ്ടെയ്ന്‍മെന്റ് സോണാക്കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

Read More

വയനാട്ടിൽ 31 പേര്‍ക്ക് കൂടി കോവിഡ്; 90 പേര്‍ക്ക് രോഗമുക്തി, 26 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (05.10.20) 31 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 90 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 5 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. രണ്ട് ആരോഗ്യ പ്രവര്‍ത്തകരും രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 26 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4114 ആയി. 3051 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയ്ക്കിടെ മരണപ്പെട്ടവര്‍ 23. നിലവില്‍ 1040 പേരാണ്…

Read More

കുട്ടികളുടെ അശ്ലീല വീഡിയോ : വയനാട്ടിൽ എട്ട് പേർക്കെതിരെ കേസ്

കുട്ടികളുടെ അശ്ലീല വീഡിയോ കാണുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്ത കുറ്റത്തിന് ജില്ലാ വ്യാപകമായി പോലീസ് റെയ്ഡ് നടത്തി. ജില്ലയില്‍ എട്ട് സ്ഥലങ്ങളിലായി നടത്തിയ റെയ്ഡില്‍ എട്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി ഓപ്പറേഷന്‍ പി ഹണ്ട് എന്ന പേരില്‍ സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ പരിശോധനയിലാണ് നടപടി. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അശ്ലീല വീഡിയോ കാണുകയും, പ്രദര്‍ശിപ്പിക്കുകയും അതോടൊപ്പം തന്നെ ഷെയര്‍ ചെയ്യുകയും തുടങ്ങിയ സംഭവങ്ങള്‍ സൈബര്‍ സെല്‍ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ്…

Read More

ആനക്കാംപൊയിൽ- കള്ളാടി മേപ്പാടി തുരങ്കപാത പ്രൊജക്ട് ലോഞ്ചിംഗ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചു

ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ പ്രൊജക്ട് ലോഞ്ചിങ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കോഴിക്കോട് -വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ച് ചുരം ബദൽപാതയായി ഉപയോഗിക്കാവുന്ന തുരങ്കപാതയെന്ന കാലങ്ങളായുള്ള ആവശ്യമാണ് ഇതോടെ നിറവേറാൻ പോകുന്നത്. പദ്ധതിയുടെ സർവേ നടപടികൾ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ആനക്കാംപൊയിലിനു സമീപമുള്ള മറിപ്പുഴയിലെ സ്വർഗംകുന്നിൽ നിന്നും ആരംഭിച്ച് വയനാട്ടിലെ മേപ്പാടിക്കു സമീപം എത്തി നിൽക്കുന്ന തുരങ്കപാതയാണ് പദ്ധതിയുടെ പ്രധാന സവിശേഷത. തുടക്കവും ഒടുക്കവും പൂർണമായും സ്വകാര്യ ഭൂമിയിലാണ്. പരിസ്ഥിതിക്കോ ജൈവ സമ്പത്തിനോ ദോഷമില്ലാത്ത തരത്തിലാണ് പാത വിഭാവനം ചെയ്തിട്ടുള്ളത്….

Read More

വയനാട്ടിൽ വീണ്ടും കണ്ടൈന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു

കല്‍പ്പറ്റ:എടവക ഗ്രാമപഞ്ചായത്ത് വാര്‍ഡ് 5 ല്‍ ഉള്‍പ്പെടുന്ന ചാമാടിപൊയില്‍ പ്രദേശം മൈക്രോ കണ്ടൈന്‍മെന്റ് സോണായി വയനാട് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. വാര്‍ഡ് 4 ലെ പാണ്ടിക്കടവ് പഴശ്ശിക്കുന്ന് ഭാഗവും,വാര്‍ഡ് 5 ല്‍ ഉള്‍പ്പെടുന്ന മേച്ചേരിക്കുന്ന്,അഗ്രഹാരം ഭാഗവും ഇന്നലെ  മൈക്രോ കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിരുന്നു. ഇന്നലെ രാത്രിയിലാണ് പ്രഖ്യാപനമുണ്ടായത്.

Read More

വയനാട്ടിലേക്കുള്ള തുരങ്ക പാത: നിര്‍മാണോദ്ഘാടനം ഇന്ന്

വയനാട്ടിലേക്കുള്ള തുരങ്ക പാതയുടെ നിര്‍മ്മാണം ആരംഭിക്കുന്നു. ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്ക പാതയുടെ നിര്‍മ്മാണോദ്ഘാടനം ഇന്ന് നടക്കും.   പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ കിഫ്ബിയില്‍ നിന്നും 658 കോടി രൂപ ചെലവഴിച്ചാണ് തുരങ്കപാത നിര്‍മ്മിക്കുന്നത്. ഈ മേഖലയില്‍ പ്രാവീണ്യം നേടിയ കൊങ്കണ്‍ റയില്‍വേ കോര്‍പറേഷനെയാണ് തുരങ്ക പാതയുടെ നിര്‍മ്മാണ പ്രവൃത്തി ഏല്‍പ്പിച്ചിരിക്കുന്നത്. സാങ്കേതിക പഠനം മുതല്‍ നിര്‍മ്മാണം വരെയുള്ള എല്ലാ കാര്യങ്ങളും കൊങ്കണ്‍ റയില്‍വേ കോര്‍പറേഷന്‍ നിര്‍വഹിക്കും . കോഴിക്കോട് ജില്ലയില്‍ തിരുവമ്പാടി നിയോജക മണ്ഡലത്തിലെ മറിപ്പുഴ എന്ന സ്ഥലത്തു…

Read More

വയനാട്ടിൽ 245 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (04.10) പുതുതായി നിരീക്ഷണത്തിലായത് 245 പേരാണ്. 345 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3570 പേര്‍. ഇന്ന് വന്ന 90 പേര്‍ ഉള്‍പ്പെടെ 826 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1645 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 97604 സാമ്പിളുകളില്‍ 91260 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 87177 നെഗറ്റീവും 4083 പോസിറ്റീവുമാണ്.

Read More

വയനാട്ടിൽ 109 പേര്‍ക്ക് കൂടി കോവിഡ്; 96 പേര്‍ക്ക് രോഗമുക്തി, 104 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

  വയനാട് ജില്ലയില്‍ ഇന്ന് (04.10.20) 109 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 96 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാൾ  വിദേശത്ത് നിന്നും നാല് പേർ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.  ഉറവിടം അറിയാത്ത ഒരാൾ ഉൾപ്പെടെ 104 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4083 ആയി. 2961 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1100 പേരാണ് ചികിത്സയിലുള്ളത്. *സമ്പര്‍ക്കത്തിലൂടെ…

Read More