വയനാട്ടിൽ 131 പേര്‍ക്ക് കൂടി കോവിഡ് ; 126 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗബാധ, 129 പേര്‍ രോഗമുക്തി നേടി

  വയനാട് ജില്ലയില്‍ ഇന്ന് (08.10.20) 131 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 129 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍  അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയതാണ്.  126 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4518 ആയി. 3385 പേര്‍ ഇതുവരെ രോഗമുക്തരായി. ചികില്‍സയിലിരിക്കെ 24 പേര്‍ മരണപ്പെട്ടു. നിലവില്‍ 1109 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 246 പേര്‍ വീടുകളിലാണ്…

Read More

മേപ്പാടിയില്‍ ഇന്ന് 8 ആന്റിജന്‍ പോസിറ്റീവും 7 ആര്‍ടിപിസിആര്‍ പോസിറ്റീവും

മേപ്പാടിയിൽ ഇന്നു നടത്തിയ  ആന്റിജന്‍ പരിശോധനയില്‍ 8 പേര്‍ക്കും, ആര്‍ടിപിസിആര്‍ പരിശോധനയില്‍ 7 പേർക്കും കോവിഡ് പോസിറ്റീവായി . ആകെ 85 ആന്റിജന്‍ ടെസ്റ്റുകളാണ് നടന്നത്. 42 സാമ്പിള്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിനയച്ചു    

Read More

കല്‍പ്പറ്റയില്‍ 13 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു

കല്‍പ്പറ്റയില്‍ ഇന്നു നടത്തിയ  ആന്റിജന്‍ പരിശോധനയില്‍ 12 പേര്‍ക്കും, ആര്‍ടിപിസിആര്‍ പരിശോധനയില്‍ ഒരാള്‍ക്കും കോവിഡ് പോസിറ്റീവായി . ഏഴ് പേര്‍ കണിയാമ്പറ്റ സ്വദേശികളും, അഞ്ചുപേര്‍ കല്‍പ്പറ്റ സ്വദേശികളും, ഒരാള്‍ മേപ്പാടി സ്വദേശിയുമാണ്. 87 ആന്റിജന്‍  പരിശോധനയും 20 ആര്‍ടിപിസിആര്‍ പരിശോധനയും, 3 ട്രൂനാറ്റ് പരിശോധനയുമാണ് ഇന്ന് നടത്തിയത്.

Read More

വയനാട് സുൽത്താൻ ബത്തേരി ബൈക്കപടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

സുൽത്താൻ ബത്തേരി: നായ്ക്കട്ടി പിലാക്കാവ് ചിങ്ങംചിറയില്‍ രവിയുടെ മകൻ നിഷാന്ത് (35) ആണ് മരിച്ചത്. ബത്തേരി മില്‍ക്ക് സൊസൈറ്റി ജീവനക്കാരനായ നിഷാന്ത് ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പാലെടുത്ത് അളക്കുന്നതിനായി കല്ലൂരിലെ സൊസൈറ്റിയിലേക്ക് പോകും വഴി ഇയാള്‍ ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചാണ് അപകടം ഉണ്ടായത്.മാതാവ്: ശാന്തകുമാരി സഹോദരൻ: പ്രശാന്ത്

Read More

വയനാട് തവിഞ്ഞാൽ പഞ്ചായത്തിലെ മുതിരേരി പ്രദേശത്ത് 46 പേർക്ക് ആൻറിജൻ പരിശോധനയെ തുടർന്ന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. തവിഞ്ഞാൽ പഞ്ചായത്തിലെ 11 ,12 വാർഡുകളിൽ ഉൾപ്പെടുന്ന പ്രദേശം പുതിയ ക്ലസ്റ്റർ ആകാൻ സാധ്യത . പ്രദേശത്ത്കൂടുതൽനിയന്ത്രണങ്ങൾ

വയനാട് തവിഞ്ഞാൽ പഞ്ചായത്തിലെ മുതിരേരി പ്രദേശത്ത് 46 അധികം പേർക്ക് ആൻറിജൻ പരിശോധനയെ തുടർന്ന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. തവിഞ്ഞാൽ പഞ്ചായത്തിലെ 11 ,12 വാർഡുകളിൽ ഉൾപ്പെടുന്ന പ്രദേശം പുതിയ ക്ലസ്റ്റർ ആകാൻ സാധ്യത . പ്രദേശത്ത്കൂടുതൽനിയന്ത്രണങ്ങൾ .   പ്രദേശത്തെ പലചരക്ക് കടയുടമയുടെ മകനാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചിരുന്നത്. കടയുമായി പ്രദേശത്തെ ധാരളം ആളുകൾ സമ്പർക്കമുണ്ടായിരുന്നു. .തുടർന്ന് ഉടമയ്ക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിക്കപ്പെട്ടതോടെ പ്രദേശത്തെ ആളുകളിൽ നടത്തിയ പരിശോധനയെ തുടർന്നാണ് കൂടുതൽ രോഗികളെ സ്ഥിരീകരിച്ചത്….

Read More

സുൽത്താൻ ബത്തേരിയിൽ എസ് എഫ് ഐ – യൂത്ത് കോൺഗ്രസ് സംഘർഷം; 9 പേർക്ക്  പരിക്ക്

സുൽത്താൻ ബത്തേരിയിൽ ബത്തേരിയിൽ എസ് എഫ് ഐ യൂത്ത് കോൺഗ്രസ് സംഘർഷം നിരവധി പേർക്ക് പരിക്ക് സുൽത്താൻ ബത്തേരിയിൽ എസ് എഫ് ഐ യൂത്ത് കോൺഗ്രസ് സംഘർഷം. വൈകീട്ട് സെൻ്റ് മേരീസ് കോളേജ് പരിസരത്തും അതിനേ തുടർന്ന് ചുങ്കത്തുമാണ് സംഘർഷമുണ്ടായത്.ഇരു വിഭാഗത്തിൽ നിന്നുമായി പരിക്കേറ്റവരെ വിവിധ ആസ്പത്രികളിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ വർഷത്തെ കോളേജ് ഇലക്ഷനുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തർക്കങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്. യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി എം കെ ഇന്ദ്രജിത്ത്, കെഎസ്‌യു ജില്ലാ പ്രസിഡന്റ് അമൽ ജോയി,കെഎസ്‌യു…

Read More

വയനാട് കലക്ടറേറ്റിലെ മൂന്ന് സെക്ഷനുകള്‍ അടച്ചു

സിവില്‍ സ്റ്റേഷനിലെ ദുരന്ത നിവാരണ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ബാംഗ്ലൂരില്‍ പോയി വന്ന ഒരു ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി കലക്ടറേറ്റിലെ ദുരന്ത നിവാരണം,എ,എം എന്നീ സെക്ഷനുകള്‍ താത്ക്കാലികമായി അടച്ചു. ഈ സെക്ഷനുകളിലെ മുഴുവന്‍ ജീവനക്കാരെയും നാളെ(08.10.20) ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കും.പൊതുജനങ്ങള്‍ വളരെ അത്യാവശ്യത്തിനല്ലാതെ കലക്ടറേറ്റിലേക്ക് വരരുതെന്നും പരാതികളും ഹരജികളും അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ഓണ്‍ലൈനായോ താലൂക്ക്- വില്ലേജ് ഓഫീസുകളിലോ നല്‍കണമെന്നും ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അഭ്യര്‍ഥിച്ചു. ഈ സാഹചര്യത്തില്‍ അനാവശ്യ…

Read More

വയനാട് ജില്ലയില്‍ 138 പേര്‍ക്ക് കൂടി കോവിഡ്; 133 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗബാധ, 103 പേര്‍ രോഗമുക്തി നേടി

വയനാട് ജില്ലയില്‍ ഇന്ന് (07.10.20) 138 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 103 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും രണ്ട് പേര്‍ വിദേശത്ത് നിന്നും എത്തിയതാണ്. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 133 പേര്‍ക്ക് സമ്പര്‍ക്കത്തി ലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4387 ആയി. 3256 പേര്‍ ഇതുവരെ രോഗമുക്തരായി. ചികില്‍സയിലിരിക്കെ 24 പേര്‍ മരണപ്പെട്ടു….

Read More

നീണ്ട ഇടവേളക്ക് ശേഷം കൽപ്പറ്റ നഗരത്തിൽ ഇന്ന് പോസിറ്റീവ് കേസുകൾ ഇല്ല : മീനങ്ങാടിയിൽ രണ്ട് പേർക്ക് മാത്രം

കൽപ്പറ്റ നഗരത്തിൽ നീണ്ട ഇടവേളയ്ക്ക് ശേഷം  ആശ്വാസദിനം . കൽപ്പറ്റയിൽ ആർക്കും ഇന്ന്  നടത്തിയ പരിശോധനയിൽ  പോസിറ്റീവില്ല. 134 ആൻറിജൻ  പരിശോധനയും  34 ആർ ടി പിസിആർ പരിശോധനയുമാണ്  ഇന്നു നടത്തിയത്. ഇതിൽ വെങ്ങപ്പള്ളിയിൽ  അഞ്ചു വയസ്സുള്ള   കുട്ടിയടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർക്കും, വരദൂരിലെ ഒരു കുടുംബത്തിലെ മൂന്നു പേർക്കും കോവിഡ് പോസിറ്റീവായിട്ടുണ്ട്. ആൻറിജൻ പരിശോധനയിലാണ് ഇവർക്ക് കോവിഡ് കണ്ടെത്തിയത്. ബത്തേരി കെ എസ് ആർ ടി സി ഡിപ്പോയിലെ മൂന്നു പേർക്കും  മേപ്പാടിയിൽ ആന്റിജൻ  പരിശോധനയിൽ…

Read More

ബത്തേരി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മൂന്ന് ജീവനക്കാര്‍ക്ക് കൊവിഡ്

സുല്‍ത്താന്‍ ബത്തേരി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മൂന്ന് ജീവനക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഡിപ്പോയിലെ കണ്ടക്ടര്‍മാരായ കരുനാഗപ്പള്ളി,പട്ടാമ്പി,പാലക്കാട് സ്വദേശികളായ കണ്ടക്ടര്‍മാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഇതോടെ ഡിപ്പോയിലെ മറ്റ് ജീവനക്കാരും ആശങ്കയിൽ . സുല്‍ത്താന്‍ ബത്തേരി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മൂന്ന് ജീവനക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഡിപ്പോയിലെ കണ്ടക്ടര്‍മാരായ കരുനാഗപ്പള്ളി,പട്ടാമ്പി,പാലക്കാട് സ്വദേശികളായ കണ്ടക്ടര്‍മാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഇതോടെ ഡിപ്പോയിലെ മറ്റ് ജീവനക്കാരും ആശങ്കയില്‍ സുല്‍ത്താന്‍ ബത്തേരി കെഎസ്ആര്‍ടിസി ഡിപ്പോയിലെ മൂന്ന് കണ്ടക്ടര്‍മാര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.കഴിഞ്ഞദിവസങ്ങളിലും ഇന്നുമായാണ് മൂന്ന് പേര്‍ക്ക് കൊവിഡ് പോസിറ്റീവായത്….

Read More