Wayanad
ചുരത്തിൽ വാഹനപകടം : ഗതാഗത തടസ്സം നേരിടുന്നു
ചുരത്തിൽ വാഹനപകടം : ഗതാഗത തടസ്സം നേരിടുന്നു *അടിവാരം* :ചുരത്തിലെ ഏഴാം വളവിന് സമീപം വാഹനാപകടം , ബസും കാറും കുട്ടിയിടിച്ചാണ് അപകടം നടന്നത് , ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നു. പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലതെത്തിയിടുണ്ട് , ഉടൻ ഗതാഗത തടസ്സം പുനസ്ഥാപിക്കുമെന്ന് അറിയിച്ചു.
ജില്ലയിൽ കഴിഞ്ഞ ദിവസം മരിച്ച 2 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
ജില്ലയിൽ മരിച്ച 2 പേർക്ക് കോവിഡ് പോസിറ്റീവ്. നൂൽപ്പുഴ തോട്ടമൂല ലക്ഷംവീട് കോളനിയിലെ മനു (30) ആണ് മരിച്ചത്. 9ന് വൈകിട്ട് മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ബത്തേരി താലൂക്ക് ആശുപത്രിയിൽ നടത്തിയ കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആയി. മീനങ്ങാടി യൂക്കാലിക്കവല സുധീഷ് (23) ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് മരിച്ചത്. ഒരാഴ്ച മുമ്പ് ക്ഷയരോഗം സ്ഥിരീകരിച്ചിരുന്നു കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആണ്.
വയനാട് ജില്ലയില്‍ 148 പേര്‍ക്ക് കൂടി കോവിഡ്;145 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗബാധ, 96 പേര്‍ രോഗമുക്തി നേടി
വയനാട് ജില്ലയില്‍ ഇന്ന് 148 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 96 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 3 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ വരാണ്. മൂന്ന് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 145 പേര്‍ക്ക് സമ്പര്‍ക്കത്തി ലൂടെയാണ് രോഗബാധ. ഒരാളുടെ ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4980 ആയി. 3791 പേര്‍ ഇതുവരെ രോഗമുക്തരായി.ചികിത്സയിലിരിക്കെ 25 പേര്‍ മരണപ്പെട്ടു. നിലവില്‍ 1164 പേരാണ്…
നൂൽപ്പുഴ തോട്ടാമൂലയിൽ ആത്മഹത്യ ചെയ്ത ഗോത്രയുവാവിന് കൊവിഡ് പോസിറ്റീവ്; ഇൻക്വസ്റ്റ് നടത്തിയ പൊലിസുകാർ നിരീക്ഷണത്തിൽ പോയി
സുൽത്താൻ ബത്തേരി: ആത്മഹത്യചെയ്ത യുവാവിന് കൊവിഡ് പോസിറ്റീവായതോടെ സുൽ്ത്താൻ ബത്തേരി പൊലിസ് സ്റ്റേഷനിലെ നാല് ജീവനക്കാർ നിരീക്ഷണത്തിൽ പോയത്. നൂൽപ്പുഴ തോട്ടാമൂല ലക്ഷംവീട് കോളനിയിലെ മനു(36)വാണ് വെള്ളിയാഴ്ച തൂങ്ങിമരിച്ചത്. മു്ത്തങ്ങ ആലത്തൂർ കോളനിക്ക് സമീപമുള്ള വനത്തിലാണ് മനുവിനെ തൂ്ങ്ങിമരിച്ച നിലയിൽ കണ്ട്ത്. തുടർന്ന് ശനിയാഴ്ച നടത്തിയ ട്രൂനാറ്റ് പരിശോധനയിൽ കൊവിഡ് പോസിറ്റീവായതോടെ മൃതദേഹം പരിശോധന നടത്തിയ ബത്തേരി പൊലിസ് സ്റ്റേഷനിലെ എസ്‌ഐ അടക്കം നാലുപേരാണ് ക്വാറന്റൈനിൽ പ്രവേശിച്ചത്. രമ്യയാണ് മനുവിന്റെ ഭാര്യ. മക്കൾ: അനൂപ്, അനാമിക
മാനന്തവാടി എസ് എച്ച് ഒ എം .എം അബ്ദുൾ കരീമിന് സംസ്ഥാന പോലീസ് ഡി ജി പി യുടെ കോവിഡ് വാരിയർ അംഗീകാരം
മാനന്തവാടി: കൊവിഡ് – 19 മികച്ച പ്രവർത്തനത്തിനുള്ള സംസ്ഥാന പോലീസ് ഡി ജി പി യുടെ കോവിഡ് വാരിയർ അംഗീകാരം ജില്ലയിൽ ലഭിച്ചത് മാനന്തവാടി എസ് എച്ച് ഒ എം എം അബ്ദുൾ കരീമിന് . 2020 ജനുവരിയിലാണ് മാനന്തവാടിയിൽ ഇൻസ്പെക്ടറായി ചുമതലയേറ്റത്. 2018ൽ പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്ക്കാരവും ലഭിച്ചിരുന്നു. മാനന്തവാടി പോലീസ് സ്റ്റേഷനിലെ മൂന്ന് പോലീസുകാർക്ക് കോവിഡ് ബാധിച്ചതോടെ സ്റ്റേഷൻ അടച്ചിടുകയും ഇദ്ദേഹം ഉൾപ്പെടെ എല്ലാ പോലീസുകാരും നിരീക്ഷണത്തിൽ പോവുകയും ചെയ്തിരുന്നു….
വയനാട് ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് / മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകൾ
പൊഴുതന ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 8 പൂര്‍ണ്ണമായും നെന്മേനി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 6 ലെ കോളിയാടി – അരിമാനി റോഡ്, കോളിയാടി ചെറുമാട് റോഡ്, അച്ചന്‍പടി – വലിയവട്ടം റോഡ്, ചെമ്പകചുവട് മുതല്‍ അച്ചന്‍ പടി വരെയുള്ള പ്രദേശങ്ങളും വാര്‍ഡ് 17 ലെ കോളിയാടി ടൗണ്‍ ഉള്‍പ്പെടുന്ന പ്രദേശവും നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 10 ലെ നെന്മേനിക്കുന്ന് ലക്ഷം വീട് കോളനി, വാര്‍ഡ് 8 മുത്തങ്ങയിലെ ആലത്തൂര്‍ പണിയ- കുറുമ കോളനികളും ഉള്‍പ്പെടുന്ന പ്രദേശവും…
ബത്തേരി ഫെയര്‍ലാന്റ് സീകുന്ന് :ഭൂമിക്ക് പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്
സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ ഫെയര്‍ലാന്റ് സീകുന്ന് പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് വരുമാനം നോക്കാതെ ഭൂമിക്ക് പട്ടയംനല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. ഈ മാസം ആറിനാണ് വരുമാനപരിധിയും മറ്റും നോക്കാതെ കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയത്.
വയനാട് ഇനി നാല് പെൺ കരുതലിൻ കൈകളിൽ; ഭരണ തലപ്പത്ത് നാല് വനിതകൾ
വയനാടിനെ മുന്നില്‍ നിന്ന് നയിക്കാന്‍ നാല് പെണ്ണുങ്ങള്‍. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ബി നസീമ, ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ഐ എ എസ്, ജില്ലാ പോലീസ് മേധാവി പൂങ്കുഴലി ഐ പി എസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക.ജില്ലയുടെ നാല് സുപ്രധാന കേന്ദ്രങ്ങളില്‍ ഇനി എല്ലാം കരുത്തരായ വനിതകള്‍ തീരുമാനമെടുക്കും ജില്ലയുടെ ചരിത്രത്തിലാദ്യമായാണ് ഈ നാല് സുപ്രധാന സ്ഥാനങ്ങളില്‍ ഒരേസമയം വനിതകള്‍ എത്തുന്നത്. കൊവിഡ് എന്ന മഹാമാരി ഭീതി വിതച്ചപ്പോഴും…
വയനാട്ടിൽ 187 പേര്‍ക്ക് കൂടി കോവിഡ്; 179 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗബാധ, 130 പേര്‍ രോഗമുക്തി നേടി
വയനാട് ജില്ലയില്‍ ഇന്ന് (10.10.20) 187 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 130 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 6 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 2 പേര്‍ വിദേശത്ത് നിന്നും എത്തിയതാണ്. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 179 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാളുടെ ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4832 ആയി. 3695 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 25…