കല്‍പ്പറ്റ മണിയങ്കോട് കൊവിഡ് ബാധിച്ച് യുവതി മരിച്ചു
കല്‍പ്പറ്റ മണിയങ്കോട് സബ് സെന്ററിന് കീഴില്‍ മൂന്നാം വാര്‍ഡിലെ കോളിമൂല കോളനിയിലെ ശാരദ ( 40) ആണ് ഇന്ന് പുലര്‍ച്ചെ മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജില്‍ വച്ച് മരണപ്പെട്ടത്.ഇതോടെ ജില്ലയില്‍ ആദിവാസി വിഭാഗത്തില്‍ നിന്നും കോവിഡ് മൂലം മരിച്ചവരുടെ എണ്ണം ഏഴായി. കഴിഞ്ഞ മൂന്ന് മാസത്തിലധികമായി വൈത്തിരിയിലെ സുഗന്ധഗിരി പ്ലാന്റേഷന്‍ നാലാം യൂണിറ്റില്‍ സഹോദരനോടൊപ്പമായിരുന്നു താമസം.ഒക്ടോബര്‍ 6ന് ആറാം തിയ്യതി കല്‍പ്പറ്റ ഓടമ്പം സബ് സെന്ററിന് കീഴില്‍ പതിമൂന്നാം വാര്‍ഡില്‍ അമ്പിലേരി ഗ്രാമത്തു വയല്‍ കോളനിയിലെ മകളുടെ…