വയനാട്ടിൽ 158 പേര്‍ക്ക് കൂടി കോവിഡ്; 155 പേര്‍ രോഗമുക്തി നേടി, 151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (16.10.20) 158 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 155 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7 പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5510 ആയി. 4358 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 34 പേര്‍ മരണപ്പെട്ടു. നിലവില്‍ 1118 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 361 പേര്‍ വീടുകളിലാണ്…

Read More

വയനാട് ജില്ലയിലെ കുരങ്ങ്പനി പ്രതിരോധം,വാക്സിനേഷൻ ഊർജ്ജിതപ്പെടുത്തണം; ജില്ലാ കളക്ടര്‍

കുരങ്ങ്പനി പ്രതിരോധവുമായി ബന്ധപ്പെട്ട മുന്നൊരുക്കയോഗം ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളളയുടെ അധ്യക്ഷതയില്‍ കലക്ട്രേറ്റില്‍ ചേര്‍ന്നു. കുരങ്ങ്പനി പിടിപ്പെടാന്‍ കൂടുതല്‍ സാധ്യതയുളള നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുളള കാലയളവില്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കളക്ടര്‍ പറഞ്ഞു. ഇവരില്‍ കുരങ്ങ്പനി പ്രതിരോധ വാക്സിനേഷന്‍ നടത്തുന്നതിനുളള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തണം. ആവശ്യമായ ലേപനങ്ങളും മരുന്നുകളും സ്റ്റോക്ക് ചെയ്യാനുളള നടപടികളും സ്വീകരിക്കണം. ബോധവല്‍ ക്കരണ,പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ കൂട്ടായി പ്രവര്‍ത്തിക്കണമെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ സീസണില്‍ ജില്ലയില്‍…

Read More

വാഴവറ്റ ആശങ്കയിൽ;308 ആന്റിജന്‍ ടെസ്റ്റിൽ 20 പേര്‍ക്ക് കൊവിഡ് പോസിറ്റീവ്

വാഴവറ്റ സിഎച്ച്‌സിയില്‍ നടത്തിയ 308 ആന്റിജന്‍ പരിശോധനയിലാണ് 20 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. വാഴവറ്റ, പാക്കം സ്വദേശികള്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം 19 പേര്‍ക്ക് ഇവിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു

Read More

കടുവ ഭീതിയിൽ വാകേരി;പ്രദേശത്തെ ഫാമിലെ രണ്ട് പന്നികളെ കൊന്നു തിന്നു, വനം വകുപ്പ് ക്യാമറകള്‍ സ്ഥാപിച്ചു

സുല്‍ത്താന്‍ബത്തേരി: കടുവ ഭീതിയിൽ വാകേരി;പ്രദേശത്തെ ഫാമിലെ രണ്ട് പന്നികളെ കൊന്നു തിന്നു. വാകേരി രണ്ടാം നമ്പർ കുന്നേപറമ്പിൽ പ്രദീപിൻ്റെ പന്നിഫാമിലാണ് കടുവ കയറി പന്നികളെ ആക്രമിച്ച് കൊന്നത്. ഇന്നലെ രാത്രിയിലാണ് സംഭവം. ഇന്ന് രാവിലെ പ്രദീപ് വീടിനു സമീപത്തുള്ള ഫാമിലെത്തിയപ്പോഴാണ് പന്നികളെ കടുവ കൊന്ന സംഭവം അറിയുന്നത്. രണ്ട് പന്നികളെയാണ് കടുവ കൊന്നത്. ഇതിൽ ഒന്നിനെ പകുതി ഭക്ഷിച്ച നിലയിലുമായിരുന്നു. ഫാമില്‍ നിന്നും 100 മീറ്ററോളം മാറി കാപ്പിത്തോട്ടത്തില്‍ മറ്റൊരു പന്നിയെ കൊന്നുതിന്നതിന്റെ ജഢാവശിഷ്ടങ്ങളും കണ്ടെത്തി. വിവരമറിയിച്ചതിനെ…

Read More

ചീരാലിൽ ഇന്ന് നാല് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ചീരാല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇന്ന് നടന്ന ആന്റിജന്‍ പരിശോധനയില്‍ 4 പോസിറ്റീവ്.നമ്പ്യാര്‍കുന്ന് ഒന്നും, മാക്കുറ്റി തുടുവെട്ടി തുടങ്ങിയ പ്രദേശങ്ങളില്‍ മൂന്ന് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.ഇന്ന് 87 ആന്റിജന്‍ പരിശോധനകളാണ് നടത്തിയത്

Read More

ഓണ്‍ലൈന്‍ ഉദ്ഘാടനം കലക്ടര്‍ തടഞ്ഞതിന് പിന്നാലെ രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്

ഓണ്‍ലൈന്‍ ഉദ്ഘാടനം ജില്ലാ കലക്ടര്‍ തടഞ്ഞ വിവാദം നിലനില്‍ക്കെ രാഹുല്‍ ഗാന്ധി എംപി തിങ്കളാഴ്ച വയനാട്ടിലെത്തും. തിങ്കളാഴ്ച വൈകീട്ട് എത്തുന്ന രാഹുല്‍ മൂന്നുദിവസം വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തും. കൊവിഡ് വ്യാപനത്തിനുശേഷം രാഹുല്‍ ഗാന്ധിയുടെ ആദ്യ വയനാട് സന്ദര്‍ശനമായിരിക്കുമിത്. സന്ദര്‍ശനവിവരം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ച പരിപാടിക്ക് കഴിഞ്ഞദിവസമാണ് ജില്ലാ കലക്ടര്‍ അനുമതി നിഷേധിച്ചത്. ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതി ഉദ്ഘാടനം സര്‍ക്കാരിനെ അറിയിക്കാത്തത് കാരണമാണ്…

Read More

കണ്ടെയ്ന്‍മെന്റ്/മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴിവാക്കി

അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1ലെ പ്രദേശവും പൂതാടി ഗ്രാമപഞ്ചായത്തിലെ 20,21 വാര്‍ഡ് പ്രദേശങ്ങളും,വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ 6,7 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന അപ്പണവയല്‍ പ്രദേശവും കണ്ടെയ്ന്‍മെന്റ്/മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴിവാക്കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

Read More

വയനാട് ജില്ലയിലെ പുതിയ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകൾ

അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4 കുപ്പമുടിയിലെ കിഴക്ക് ഭാഗം വട്ടത്തിമൂല മുതല്‍ പടിഞ്ഞാറ് താനിവയല്‍ വരെയും തെക്ക് മട്ടപ്പാറ ജിഎല്‍പി സ്‌കൂള്‍ മുതല്‍ വടക്ക് കൊളഗപ്പാറ ഹൗസിംഗ് കോളനി വരെയുള്ള പ്രദേശം,മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8ലെ ഐശ്വര്യകവല-സീതാമൗണ്ട് ഭാഗത്ത് നിന്നും 1 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം,കല്‍പ്പറ്റ നഗരസഭയിലെ വാര്‍ഡ് 13ലെ ഗ്രാമത്തുവയല്‍ പണിയ കോളനി പ്രദേശം എന്നിവ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണാക്കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

Read More

മുഖ്യമന്ത്രിയുടെ അഗ്നി രക്ഷാ പുരസ്കാരത്തിന് അർഹരായി രണ്ട് വയനാട്ടുകാർ

മാനന്തവാടി അഗ്നി രക്ഷാ നിലയം   സീനിയർ ഫയർ ഓഫീസർ  സെബാസ്റ്റ്യൻ ജോസഫ് ,  കൽപ്പറ്റ അഗ്നി രക്ഷാ നിലയത്തിലെ ഫയർ ആന്റ് റസ്ക്യൂ ഓഫീസർ  കെ.സുരേഷ് എന്നിവരാണ് ഈ വർഷത്തെ മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡലിന് അർഹരായത്.  പയ്യംമ്പള്ളി സ്വദേശിയാണ് സെബാസ്റ്റ്യൻ ജോസഫ് . സുഗന്ധഗിരി സ്വദേശിയാണ് കെ. സുരേഷ്  . ഇരുവരും ഒട്ടേറെ അതി സാഹസികമായ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുകയും , രക്ഷാ ദൗത്യത്തിൽ ഏർപ്പെട്ട് നിരവധി  ജീവൻ രക്ഷപ്പെടുത്തുകയും ചെയ്തവരാണ്. അടുത്ത സ്വാതന്ത്ര്യ ദിനത്തിൽ…

Read More

ജീവനക്കാരിക്ക് കോവിഡ് : അമ്പലവയൽ ആർ.എ. ആർ. എസ്. അഡ്മനിസ്ട്രേറ്റീവ് ഓഫീസ് അടച്ചു

സെയിൽസ് കൗണ്ടറിലെ ഒരു ജീവനക്കാരിക്ക്  കൊവിഡ്  19  സ്ഥിരീകരിച്ചതിനാൽ കേരള കാർഷിക സർവ്വകലാശാല അമ്പലവയൽ പ്രാദേശിക  കേന്ദ്രത്തിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്  അടച്ചു .മൂന്നു ദിവസത്തേക്കാണ് ഓഫീസ് പ്രവർത്തനം താൽക്കാലികമായി നിർത്തി വെച്ചത്.മറ്റ് ജീവനക്കാരുടെ പരിശോധന നടത്തിയ ശേഷമേ ഇനി ഓഫീസ് തുറക്കുകയുള്ളു. ഇന്നു ഉച്ചയോടെയാണ് ഓഫീസ് അടച്ചത്. കേന്ദ്രത്തിന് ഉള്ളിലും പുറത്തും ജീവനക്കാരിയുമായി സമ്പർക്കത്തിൽ ഉള്ളവരോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്  

Read More