ജോലിക്ക് കൂലി കൊടുത്തത് കുറവാണന്ന് ആരോപിച്ച് കൂടെ ജോലിക്ക് പോയ ആളുടെ കാല് തല്ലിയൊടിച്ച പ്രതിയെപടിഞ്ഞാറത്തറ പോലീസ് അറസ്റ്റ് ചെയ്തു
കൽപ്പറ്റ: ജോലിക്ക് കൂലി കൊടുത്തത് കുറവാണന്ന് ആരോപിച്ച് കൂടെ ജോലിക്ക് പോയ ആളുടെ കാല് തല്ലിയൊടിച്ച പ്രതിയെപടിഞ്ഞാറത്തറ പോലീസ് അറസ്റ്റ് ചെയ്തു.പടിഞ്ഞാറത്തറ സ്വദേശി ചേതലോട്ട്കുന്ന് കോളനിയിലെ ചന്തുവിന്റെ മകൻ സിൻജുവാണ് (28) അറസ്റ്റിലായത്. പടിഞ്ഞാറത്തറ ചേതലോട്ട്കുന്ന് ഇടുങ്ങാനാക്കുഴി തോമസിന്റെ കാലാണ് സിൻജു തല്ലിയൊടിച്ചത് ‘. കഴിഞ്ഞ പതിനാലാം തീയതിയാണ് സംഭവം. കൂലിപ്പണിക്കാരായ ഇരുവരും ഒരുമിച്ചാണ് ജോലിക്ക് പോയികൊണ്ടിരുന്നത്. വൈകുന്നേരം തൊഴിലുടമ 700 രൂപ കൂലി കൊടുത്തെങ്കിലും തുക കുറവാണെന്ന പേരിൽ ഇയാൾ തോമസിൻ്റെ വീട്ടിലേക്ക് പോയി. അവിടെ…