കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളണം; കര്‍ഷകബില്ലിനെതിരെ പ്രക്ഷോഭം തുടരുമെന്നും രാഹുല്‍ഗാന്ധി
കല്‍പ്പറ്റ: കാര്‍ഷികനിയമത്തിനെതിരെ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭം തുടരുമെന്നും, കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബദല്‍നിയമം പാസാക്കുമെന്നും രാഹുല്‍ഗാന്ധി എം പി. കല്‍പ്പറ്റ ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന യു ഡി എഫ് യോഗത്തിലാണ് രാഹുല്‍ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്. കാര്‍ഷികബില്ല് കര്‍ഷകരുടെ നട്ടെല്ലൊടിക്കുന്നതും, ഭക്ഷ്യഭദ്രത തകര്‍ക്കുന്നതുമാണ്. രാജ്യത്തിന്റെ നെടുതൂണായ കാര്‍ഷികമേഖലയെ തകര്‍ക്കുന്ന ഈ നിയമത്തിനെതിരെ പോരാട്ടം തുടരും. പഞ്ചാബില്‍ ഈ നിയമത്തിനെതിരെ ബദല്‍നിയമം പാസാക്കി കഴിഞ്ഞുവെന്നും രാഹുല്‍ഗാന്ധി ചൂണ്ടിക്കാട്ടി. മലബാര്‍ വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് പരിസ്ഥിതിലോലമേഖല നിര്‍ണയിച്ച വിഷയത്തില്‍ ഇടപെടല്‍…