ബത്തേരിയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

സുൽത്താൻബത്തേരി പള്ളി കണ്ടിയിൽ വെച്ച്    നിരോധിചത പുകയില ഉൽപ്പന്നങ്ങൾ  പിടികൂടി. 266 പാക്കറ്റ് കൂളർ  560 പാക്കറ്റ് റിഫ്രഷർ  795 പാക്കറ്റ് ഡോസ്  630 പാക്കറ്റ് ഹാൻസ്  90 പാക്കറ്റ് സഫൽ  തുടങ്ങി   2341 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളാണ്  പിടികൂടിയത്. .പോലീസിന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ വൈകിട്ട് അഞ്ചരയോടെയാണ് പള്ളിക്കണ്ടി മാവാടി സ്വദേശി മിർജാസിനെ പോലീസ് പിടികൂടിയത്. കൂടാതെ പ്രതിയിൽ നിന്നും 4000 രൂപയും  കൊണ്ടുനടന്നു വിൽക്കുവാൻ ഉപയോഗിച്ച് സ്കൂട്ടറും കാറും പോലീസ് പിടിച്ചെടുത്തു.ബത്തേരി…

Read More

നിര്യാതനായി അബ്ദുൽ ഖാദർ(62)

  സുൽത്താൻ ബത്തേരി:മാടക്കര മരുതുങ്കൽ വീട്ടിൽ അബ്ദുൽ ഖാദർ(62)നിര്യാതനായി. ഖബറടക്കം ശനിയാഴ്ച രാവിലെ 10 മണിക്ക് മാടക്കര ഖബർസ്ഥാനിയിൽ. ഭാര്യ: തടത്തിൽക്കണ്ടി മുംതാസ് ബത്തേരി. മക്കൾ: അഫ്നാസ്, അൻഷാദ് മരുമകൾ: സക്കീന സഹോദരങ്ങൾ: മുഹമ്മദ്ക്കുട്ടി പരേതരായ മൊയ്തീൻ കുട്ടി, മാമുക്കോയ, കദീജ.

Read More

വയനാട്ടിൽ 146 പേര്‍ക്ക് കൂടി കോവിഡ്; 112 പേര്‍ക്ക് രോഗമുക്തി, 134 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

  വയനാട് ജില്ലയില്‍ ഇന്ന് (23.10.20) 146 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 112 പേര്‍ രോഗമുക്തി നേടി. 134 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 12 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6262 ആയി. 5205 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 41 പേര്‍ മരണപ്പെട്ടു. നിലവില്‍ 1016 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 383 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം…

Read More

കോവിഡ് ചികിത്സയിലിരിക്കെ വയനാട് വടുവഞ്ചാൽ സ്വദേശി മരണപ്പെട്ടു

വടുവഞ്ചാല്‍ സ്വദേശി എരമഞ്ചേരി വീട്ടില്‍ ഗോപാലന്‍ (68)ആണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ കോവിഡ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്.കിഡ്നി രോഗം, പ്രമേഹം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. ഒക്ടോബര്‍ 14ന് നടത്തിയ കൊവിഡ് പരിശോധന ഫലം പോസിറ്റീവായിരുന്നു. ഇന്നലെ രാത്രി ഒരു മണിക്കാണ് മരണപ്പെട്ടത്.

Read More

വയനാട് ‍ ജില്ലയിൽ 71 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 122 പേര്‍ക്ക് രോഗമുക്തി ,63 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (22.10.20) 71 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 122 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 63 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 8 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6116 ആയി. 5090 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 40 പേര്‍ മരണപ്പെട്ടു. നിലവില്‍ 986 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 377 പേര്‍ വീടുകളിലാണ്…

Read More

ടേക്ക് ഓഫ്; അബു സലിം കുട്ടികളുമായി സംവദിച്ചു

  ശിശു സംരക്ഷണ വകുപ്പിന്റെ ടേക്ക് ഓഫ് സംവാദ പരിപാടിയില്‍ ചലചിത്ര താരം അബു സലിം നിരവധി കുട്ടികളുമായി സംവദിച്ചു. അങ്ങയെ പോലെ മസില്‍മാന്‍ ആകാന്‍ എന്തു ചെയ്യണം എന്നായിരുന്നു മിസ്റ്റര്‍ ഇന്ത്യ ആയിരുന്ന അബു സലീമിനെ തേടിയെത്തിയ ചോദ്യം. ശരിയായ രീതിയിലുള്ള വ്യായാമമാണ് മനസിനും ശരീരത്തിനുമുള്ള ആവിശ്യം; ഭക്ഷണ ക്രമീകരണം പോലെ ശരിയായ വ്യായാമം ആവശ്യമാണെന്നും കുട്ടികളോട് പറഞ്ഞു. കോവിഡ് 19 രോഗം വരാതിരിക്കാന്‍ ശരിയായ മുന്‍കരുതലുകള്‍ എടുക്കണമെന്നും അബു സലീം ഓര്‍മ്മിപ്പിച്ചു.   ഓണ്‍ലൈനിലുള്ള…

Read More

ജനകീയ പങ്കാളിത്തത്തോടെ ദുരന്തങ്ങളെ അതിജീവിച്ച് മേപ്പാടി പഞ്ചായത്ത്

  ജനകീയപങ്കാളിത്തത്തോടെ ഭരണനേട്ടങ്ങള്‍ ഉറപ്പ് വരുത്തുകയാണ് മേപ്പാടി ഗ്രാമപഞ്ചായത്ത്. ഭരണസമിതിയുടെ കാലാവധി തീരുന്നതിന് മുമ്പ് സാധ്യമായ ജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കണമെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ പഞ്ചായത്തിന് സാധിച്ചിട്ടുണ്ടെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെകെ. സഹദ് പറഞ്ഞു. കഴിഞ്ഞ കാലങ്ങളിലെ തുടര്‍ച്ചയായ പ്രകൃതി ക്ഷോഭങ്ങളില്‍ ജില്ലയില്‍ തന്നെ കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച പ്രദേശങ്ങളില്‍ ഒന്നാണ് മേപ്പാടി ഗ്രാമപഞ്ചായത്ത്. എന്നാല്‍ പ്രതിസന്ധികള്‍ക്ക് തകര്‍ക്കാന്‍ സാധിക്കാത്ത വിധം കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നഷ്ടമായതെല്ലാം തിരിച്ച് പിടിച്ചിരിക്കുകയാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി. സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെടുന്ന വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍,…

Read More

വയനാട്ടിൽ 132 പേര്‍ക്ക് കൂടി കോവിഡ്; 88 പേര്‍ക്ക് രോഗമുക്തി, 122 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

  വയനാട് ജില്ലയില്‍ ഇന്ന് (21.10.20) 132 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 88 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 122 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ ഒരാളുടെ ഉറവിടം വ്യക്തമല്ല. 10 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6045 ആയി. 4968 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 40 പേര്‍ മരണപ്പെട്ടു. നിലവില്‍ 1037 പേരാണ്…

Read More

കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളണം; കര്‍ഷകബില്ലിനെതിരെ പ്രക്ഷോഭം തുടരുമെന്നും രാഹുല്‍ഗാന്ധി

കല്‍പ്പറ്റ: കാര്‍ഷികനിയമത്തിനെതിരെ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭം തുടരുമെന്നും, കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബദല്‍നിയമം പാസാക്കുമെന്നും രാഹുല്‍ഗാന്ധി എം പി. കല്‍പ്പറ്റ ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന യു ഡി എഫ് യോഗത്തിലാണ് രാഹുല്‍ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്. കാര്‍ഷികബില്ല് കര്‍ഷകരുടെ നട്ടെല്ലൊടിക്കുന്നതും, ഭക്ഷ്യഭദ്രത തകര്‍ക്കുന്നതുമാണ്. രാജ്യത്തിന്റെ നെടുതൂണായ കാര്‍ഷികമേഖലയെ തകര്‍ക്കുന്ന ഈ നിയമത്തിനെതിരെ പോരാട്ടം തുടരും. പഞ്ചാബില്‍ ഈ നിയമത്തിനെതിരെ ബദല്‍നിയമം പാസാക്കി കഴിഞ്ഞുവെന്നും രാഹുല്‍ഗാന്ധി ചൂണ്ടിക്കാട്ടി. മലബാര്‍ വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് പരിസ്ഥിതിലോലമേഖല നിര്‍ണയിച്ച വിഷയത്തില്‍ ഇടപെടല്‍…

Read More

വയനാട് ജില്ലയിൽ പുതുതായി കണ്ടെയ്ൻമെൻറ് /മൈക്രോ കണ്ടെയ്ൻമെന്റ് സോണാക്കിയ സ്ഥലങ്ങൾ

പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ വാർഡ് 16 കണ്ടെയ്ൻമെൻറ് സോണായും, വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ വാർഡ് 8 ൽ ഉൾപ്പെടുന്ന തൊണ്ണമ്പറ്റക്കുന്ന് പ്രദേശം മൈക്രോ കണ്ടെയ്ൻമെന്റ് സോൺ ആയും ജില്ലാ കലക്ടർ പ്രഖ്യാപിച്ചു. അതേസമയം വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ 2, 3 വാർഡ് പ്രദേശങ്ങളും, മുപ്പൈനാട് ഗ്രാമ പഞ്ചായത്തിലെ വാർഡ് 12 പൂർണമായും, 6, 11, വാർഡ് പ്രദേശങ്ങളും,വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ 7,9 വാർഡ് പ്രദേശങ്ങളും, എടവക ഗ്രാമ പഞ്ചായത്തിലെ വാർഡ് 12 ലെ പ്രദേശവും കണ്ടെയ്ൻമെന്റ്/മൈക്രോ കണ്ടെയ്ൻമെന്റ് സോൺ പട്ടികയിൽ നിന്നും…

Read More