സുൽത്താൻ ബത്തേരി ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ.പി വേണുഗോപാൽ (65) നിര്യാതനായി

ഇന്ന് ഉച്ചയോടെ ഹൃദയാഘാതത്തെ തുടർന്നാണ് മരണം. നിലവിൽ ഓയിസ്ക ജില്ലാ പ്രസിഡണ്ട്, എൻഎച്ച് ആൻ്റ് റയിൽവേ ആക്ഷൻ കമ്മറ്റിയുടെ വൈസ് ചെയർമാൻ, കാർഷിക പുരോഗമന സമിതി സംസ്ഥാന കമ്മറ്റി അംഗം, കർഷകമിത്ര പ്രോജക്ട് ഭരണസമിതി അംഗവുമാണ് ഇദ്ദേഹം.

Read More

വയനാട്ടിൽ കണ്ടെയ്ൻമെൻ്റ് / മൈക്രോ കണ്ടെയ്ൻമെൻറ് സോണിൽ നിന്നും ഒഴിവാക്കിയവ ഇവയാണ്

*നെന്മേനി* പഞ്ചായത്തിലെ വാര്‍ഡ് 6 ലെ പ്രദേശവും, *തവിഞ്ഞാല്‍* പഞ്ചായത്തിലെ വാര്‍ഡ് 2 പൂര്‍ണ്ണമായും,വാര്‍ഡ് 1 ലെ ചിറക്കൊല്ലി ഭാഗം ഒഴികെയുള്ള പ്രദേശവും, *പൊഴുതന* പഞ്ചായത്തിലെ വാര്‍ഡ് 1 ലെ പ്രദേശവും, *കോട്ടത്തറ* പഞ്ചായത്തിലെ വാര്‍ഡ് 1ലെ പ്രദേശവും (ജൈന്‍ സ്ട്രീറ്റുള്‍പ്പെടുന്ന പ്രദേശം) എന്നിവ കണ്ടൈന്‍മെന്റ്/മൈക്രോ കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി.

Read More

വയനാട്ടിലെ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ

  *പനമരം* പഞ്ചായത്തിലെ വാര്‍ഡ് 15 ല്‍ പെട്ട പള്ളിക്കുന്ന് ടൗണ്‍ പ്രദേശം, *കോട്ടത്തറ* പഞ്ചായത്തിലെ വാര്‍ഡ് 4 ല്‍ പെട്ട പള്ളിക്കുന്ന് ടൗണ്‍ പ്രദേശവും, ഹംസക്കവല അങ്ങാടി ഉള്‍പ്പെടുന്ന പ്രദേശവും, *നെന്മേനി* പഞ്ചായത്തിലെ വാര്‍ഡ് 9 ല്‍ മുണ്ടക്കൊല്ലി- പാട്ടവയല്‍- കരുവളളി റോഡില്‍ കാവുങ്ങള്‍ മുഹമ്മദിന്റെ വീട് മുതല്‍ വല്ലത്തൂര്‍ ഡെന്നീസിന്റെ വീട് വരെ 100 മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങള്‍ എന്നിവ മൈക്രോ കണ്ടൈന്‍മെന്റ് സോണുകളായി ജില്ലാ കളക്ടര്‍ ഉത്തരവായി.

Read More

വയനാട് ജില്ലയിൽ 103 പേര്‍ക്ക് കൂടി കോവിഡ്; 111 പേര്‍ക്ക് രോഗമുക്തി, 102 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

‍ വയനാട് ജില്ലയില്‍ ഇന്ന് (27.10.20) 103 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 111 പേര്‍ രോഗമുക്തി നേടി. ഉറവിടം വ്യക്തമല്ലാത്ത രണ്ട് പേര്‍ ഉള്‍പ്പെടെ 102 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയതാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6559 ആയി. 5682 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 832 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 374 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം…

Read More

വെള്ളമുണ്ട കോക്കടവ് വയോധികന്റെ മൃതദേഹം വെള്ളക്കെട്ടില്‍ കണ്ടെത്തി

വെള്ളമുണ്ട കോക്കടവ് കോപ്രാലില്‍ പടിഞ്ഞാറേക്കര ജോസഫിന്റെ മൃതദേഹമാണ് വീടിനടുത്തുള്ള പഴയ കരിങ്കല്‍ ക്വാറി വെള്ളക്കെട്ടില്‍ കണ്ടെത്തിയത്. 82 വയസായിരുന്നു. ഞായറാഴ്ച വൈകീട്ട് അഞ്ചു മണിമുതല്‍ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ വെള്ളമുണ്ട പോലിസില്‍ പരാതി നല്‍കിയിരുന്നു.

Read More

വയനാട് മേപ്പാടിയിൽ പന്ത്രണ്ട് വയസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൽപ്പറ്റ : വയനാട് മേപ്പാടിയിൽ പന്ത്രണ്ട് വയസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മേപ്പടി കല്ലുമല ആദിവാസി കോളനിയിലെ ശ്രീധരൻ – രാധ ദമ്പതികളുടെ മകൻ ശ്രീനന്ദു (12) ആണ് മരിച്ചത്. വൈകിട്ട് അഞ്ചരയോടെ കോളനിക്ക് സമീപത്തെ മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ഉടൻ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  

Read More

വയനാട്ടിൽ 28 പേര്‍ക്ക് കൂടി കോവിഡ്; 107 പേര്‍ക്ക് രോഗമുക്തി, 22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (26.10.20) 28 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 107 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവർത്തകൻ ഉള്‍പ്പെടെ 22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 6 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6456 ആയി. 5571 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 843 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 361 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവര്‍…

Read More

വയനാട്ടിൽ 678 വയോജനങ്ങളെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി

  കൽപ്പറ്റ:ജില്ലയിലെ വയോജന മന്ദിരങ്ങളിലെ മുഴുവൻ അന്തേവാസികളെയും ജീവനക്കാരെയും കോവിഡ് ആൻറിജൻ പരിശോധനയ്ക്ക് വിധേയമാക്കി. 678 വയോജനങ്ങളെയും 158 ജീവനക്കാരെയും രണ്ടു ഘട്ടം പരിശോധനയ്ക്ക് വിധേയമാക്കി സംസ്ഥാനത്ത് 100% നേട്ടം കൈവരിച്ച ആദ്യ ജില്ലയായി വയനാട് മാറി. എല്ലാവരുടെയും പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. ആരോഗ്യ വകുപ്പ് നിർദ്ദേശിച്ച റിവേഴ്സ് ക്വാറന്റൈൻ ഫലപ്രദമായി നടപ്പാക്കിയതു കൊണ്ടാണ് ഇത് സാധ്യമായതെന്ന് വിശ്വസിക്കുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക പറഞ്ഞു. ആശുപത്രികളിലും ഫീൽഡിലും സേവനമനുഷ്ഠിക്കുന്ന ആരോഗ്യ വകുപ്പ് ജീവനക്കാരുടെ…

Read More

വയനാട് ചീയമ്പത്ത് വനം വകുപ്പിന്റെ കൂട്ടിൽ കുടുങ്ങിയ കടുവയെ രണ്ട് ദിവസം നിരീക്ഷണത്തിൽ സൂക്ഷിക്കും

വയനാട് ചീയമ്പത്ത് വനം വകുപ്പിന്റെ കൂട്ടിൽ കുടുങ്ങിയ കടുവയെ രണ്ട് ദിവസം നിരീക്ഷണത്തിൽ സൂക്ഷിക്കും. ശേഷം ഡോക്ട്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അനന്തര നടപടികൾ സ്വീകരിക്കുക.

Read More

വയനാട് ജില്ലയില്‍ 87 പേര്‍ക്ക് കൂടി കോവിഡ്;133 പേര്‍ക്ക് രോഗമുക്തി ,82 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (25.10.20) 87 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 133 പേര്‍ രോഗമുക്തി നേടി. 82 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 5 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6428 ആയി. 5464 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 42 പേര്‍ മരണപ്പെട്ടു. നിലവില്‍ 922 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 356 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവര്‍…

Read More