Headlines

വയനാട്ടിൽ മരിച്ച മാവോയിസ്റ്റിന്റെ ചിത്രവും വിവരങ്ങളും പുറത്തുവിട്ടു ; മരിച്ചത് വേൽമുരുകൻ

കൽപ്പറ്റ: തണ്ടർ ബോൾട്ടിന്റെ വെടിവെപ്പിൽ ബാണാസുരൻ മലയിൽ മരിച്ച മാവോയിസ്റ്റിന്റെ ചിത്രവും പോലീസ് പുറത്തുവിട്ടു. തമിഴ്നാട് തേനി ജില്ലയിലെ പുതുക്കോട്ട പെരിയകുളം സ്വദേശി സിന്ധു വിൻറെയും അന്നമ്മാളിന്റെയും മകൻ വേൽമുരുഗൻ (32) ആണ് മരിച്ചത്. വേൽമുരുഗന് ഒരു സഹോദരനും ഒരു സഹോദരിയുമുണ്ട്. മുരുകൻ എന്ന സഹോദരൻ മധുര കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയാണ്. സഹോദരി അയ്യമ്മാൾ. ഇന്ന് രാവിലെയാണ് വേൽമുരുഗൻ തണ്ടർബോൾട്ട് വെടിവെപ്പിൽ മരിച്ചത് . വൈകുന്നേരത്തോടെയാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോലീസ് വിവരം ഔദ്യോഗികമായി പുറത്തു…

Read More

വയനാട്ടിൽ 118 പേര്‍ക്ക് കൂടി കോവിഡ്; 83 പേര്‍ക്ക് രോഗമുക്തി, ·113 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (03.11.20) 118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 83 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 113 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 5 പേര്‍ ഇതര സംസ്ഥാനത്തു നിന്നും വിദേശത്തു നിന്നുമായി എത്തിയതാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 7325 ആയി. 6429 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 54 മരണം. നിലവില്‍ 842 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 421…

Read More

മാവോയിസ്റ്റിന്റെ മരണം:പോലീസിനെതിരെ വയനാട്ടിൽ മാധ്യമ പ്രവർത്തകരുടെ പ്രതിഷേധം

ബാണാസുരൻ മലയിൽ തണ്ടർബോൾട്ടിന്റെ വെടിയേറ്റ് മാവോയിസ്റ്റ് കൊല്ലപ്പെട്ട സംഭവത്തിൽ സ്ഥലത്തേക്ക് പ്രവേശനാനുമതി നിഷേധിച്ചതിനെതിരെ വയനാട്ടിൽ മാധ്യമ പ്രവർത്തകരുടെ പ്രതിഷേധം രാവിലെ ഒമ്പതുമണിക്ക് വെടിവെപ്പ് നടന്നിട്ടും വൈകുന്നേരം അഞ്ചുമണി വരെ മാധ്യമപ്രവർത്തകർക്ക് സ്ഥലത്തേക്ക് പ്രവേശനാനുമതി പോലീസ് നിഷേധിച്ചിരുന്നു. ഇതിനെതിരെയാണ് മാധ്യമ പ്രവർത്തകർ പ്രതിഷേധിച്ചത്

Read More

കടുവാ ഭീക്ഷണിയിൽ വയനാട്; പുല്‍പ്പള്ളി മാടപ്പള്ളിക്കുന്ന് പശുക്കിടാവിനെ കടുവ കൊന്നു

പുല്‍പ്പള്ളി മാടപ്പള്ളിക്കുന്ന് ആനക്കുഴിയില്‍ വിനോദിന്റെ 2 വയസ് പ്രായമുള്ള പശുകിടാവിനെ കടുവ കൊന്നു. ഇന്ന് 12.30 ഓടെയാണ് സംഭവം. കിടാവിനെ മേയ്ക്കുകയായിരുന്ന വിനോദിന്റെ മകന്‍ അഭിജിത്, കൂടെ ആടുകളെ മേയ്ക്കുകയായിരുന്ന ബശവന്‍ എന്നിവര്‍ കടുവയെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു

Read More

വയനാട് ബാണാസുര മലയിൽ മാവോയിസ്റ്ററ്റിൻ്റെ മരണം സ്ഥിരീകരിച്ച് എസ്.പി.ജി പൂങ്കുഴലി

വെള്ളമുണ്ട: വയനാട്ടിൽ മാവോയിസ്റ്റുകളും പൊലീസും തമ്മിൽ ഏറ്റുമുട്ടി കൊല്ലപ്പെട്ടയാൾ മാവോയിസ്റ്റ് കബനീദളത്തിൽ ഉൾപ്പെട്ടയാളാണെന്ന നിഗമനത്തിലാണ് പൊലീസ്. ബപ്പന മല ആദിവാസി കോളനിക്ക് സമീപത്ത് വച്ചാണ് വെടിവെപ്പ് നടന്നതെന്നാണ് പൊലീസ് നൽകുന്ന വിവരം. മാവോയിസ്റ്റ് പോലീസ് ഏറ്റ് മുട്ടലിൽ മരണം സ്ഥിരീകരിച്ച് എസ് പി. സംഘത്തിൽ ആറ് പേരെന്ന് വയനാട് എസ് പി ജി പൂങ്കുഴലി പറഞ്ഞു.മാവോയിസ്റ്റുകൾ ആദ്യം തണ്ടർബോൾട്ടിനെ ആക്രമിക്കാൻ ശ്രമിച്ചു.അതേ തുടർന്ന് വെടിവെപ്പുണ്ടായി.സംഘത്തിലുണ്ടായിരുന്ന അഞ്ച് പേർ ചിതറിയോടി.കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശിയെന്നാണ് സൂചന. വെടിവെപ്പ് നടന്ന പടിഞ്ഞാറത്തറ…

Read More

ബീനാച്ചി ജനവാസ കേന്ദ്രത്തിൽ കടുവയിറങ്ങി

സുൽത്താൻ ബത്തേരി ബീനാച്ചി ജനവാസ കേന്ദ്രത്തിൽ കടുവയിറങ്ങി.മൂന്ന് കടുവകളാണ് ഇറങ്ങിയിരിക്കുന്നത്. ബീനാച്ചി സ്വദേശി ഉമയുടെ പറമ്പിലാണ് കടുവകളെ കണ്ടത്. വനം വകുപ്പും പോലീസും സ്ഥലത്തെ ത്തിയിട്ടുണ്ട്.

Read More

വയനാട്ടിൽ മാവോയിസ്റ്റ് ഏറ്റുമുട്ടൽ; ഒരാള്‍ കൊല്ലപ്പെട്ടു

  വയനാട്ടിൽ മാവോയിസ്റ്റ് ഏറ്റുമുട്ടൽ. ഒരാള്‍ കൊല്ലപ്പെട്ടു. തണ്ടര്‍ ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പടിഞ്ഞാറത്തറ കൊയ്ത്തുപാറ മേഖലയിലാണ് സംഭവം. കൊല്ലപ്പെട്ടയാളുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മലയാളിയല്ലെന്നാണ് സൂചന. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഡബിള്‍ബാരല്‍ തോക്കും ലഘുലേഖകളും പിടിച്ചെടുത്തെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് ലഭിച്ച വിവരമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. ആദിവാസി കോളനിയോട് ചേര്‍ന്ന സ്ഥലത്താണ് ഏറ്റുമുട്ടലുണ്ടായതെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം സി സി മമ്മൂട്ടി പറഞ്ഞു. കോളനിയില്‍ നേരത്തെ മാവോയിസ്റ്റുകള്‍ എത്തിയിരുന്നുവെന്നാണ് ആദിവാസികള്‍…

Read More

വയനാട്ടിൽ 46 പേര്‍ക്ക് കൂടി കോവിഡ്; 72 പേര്‍ക്ക് രോഗമുക്തി, 43 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (02.11.20) 46 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 72 പേര്‍ രോഗമുക്തി നേടി. 43 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 3 പേര്‍ ഇതര സംസ്ഥാനത്തു നിന്നും എത്തിയതാണ്.   ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 7207 ആയി. 6346 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 52 മരണം. നിലവില്‍ 809 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 388 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.  …

Read More

വയനാട്ടില്‍ ഇന്ന് രണ്ട് കോവിഡ് മരണം

സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം. വയനാട്ടില്‍ ചികിത്സയിലായിരുന്ന രണ്ട് പേരാണ് മരിച്ചത്. മീനങ്ങാടി സ്വദേശി പൗലോസ് (72), ബത്തേരി മൂലങ്കാവ് സ്വദേശി ചെമ്പ്ര വീട്ടിൽ പാർവതി (85) എന്നിവരാണ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.   രക്തസമ്മർദ്ദവും ശ്വാസകോശ രോഗങ്ങളുമായി പൗലോസ് ചികിത്സയിലായിരുന്നു. രോഗം തീവ്രമായതിനെ തുടര്‍ന്ന് 31ന് രാവിലെ മരണപ്പെടുകയായിരുന്നു. ഒക്ടോബർ 16ന് മുതൽ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാർവ്വതി ശ്വാസതടസ്സം കൂടിയതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. 31നാണ് മരണപ്പെട്ടത്.

Read More

വയനാട് മാനന്തവാടി ഡ്രൈവർ കുഴഞ്ഞു വീണ് മരിച്ചു

മാനന്തവാടി:  ഡ്രൈവർ കുഴഞ്ഞു വീണ് മരിച്ചു.  മാനന്തവാടി   ചെറ്റപ്പാലം തൈയ്യുള്ളതിൽ റഹീം (55) ആണ് മരിച്ചത് . ഇന്നലെ  വൈകുന്നേരം മൊതക്കര പോയി മടങ്ങി വരുമ്പോൾ  തരുവണ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു.  ഭാര്യ : നബീസ മക്കൾ ഷെർബി, ഷെർജിൽ, അമാന ഷെറിൻ മരുമക്കൾ:  സുബൈർ  

Read More