വയനാട്ടിൽ വീണ്ടും കണ്ടൈന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു

അമ്പലവയല്‍ പഞ്ചായത്തിലെ വാര്‍ഡ് 8 (അണ്ടൂര്‍),13(ചീനപ്പുല്ല്) പൂര്‍ണ്ണമായും,വാര്‍ഡ് 11,12 ലായി ഉള്‍പ്പെടുന്ന വരീപ്ര കോളനി,നെന്മേനി പഞ്ചായത്തിലെ വാര്‍ഡ് 14 ലെ കൊഴുവണ -വെള്ളച്ചാല്‍ റോഡിന്റെ വലതുവശം ആലിങ്കല്‍ കുര്യാക്കോസിന്റെ വീട് മുതല്‍ കൊഴുവണ മുസ്ലീം പള്ളി വരെയുള്ള പ്രദേശങ്ങള്‍ എന്നിവ കണ്ടൈന്‍മെന്റ് /മൈക്രോ കണ്ടൈന്‍മെന്റ് സോണുകളായി വയനാട് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.  

Read More

വയനാട് ചുരം വഴി യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക

സ്പിരിറ്റ്‌ ലിക്കിഡ് കയറ്റി വന്ന ടാങ്കർ ലോറി വയനാട് ചുരത്തിലെ 9 വളവിന് താഴെ ഭാഗത്തായി മതിലിടിച്ചു തകരാറായത് മൂലം ഇന്ന് വൈകുന്നേരം 7 മണി മുതൽ മറ്റൊരു ടാങ്കർ ലോറിയിലേക്ക് ഫയർ ഫോഴ്സ്, എക്സൈസ്, പോലിസ്, ചുരം സംരക്ഷണ സമിതി പ്രവർത്തകർ തുടങ്ങിയവരുടെ സാനിധ്യത്തിൽ സ്പിരിറ്റ്‌ ലിക്കിഡ് മാറ്റി കയറ്റുന്നതിനാൽ ചുരത്തിൽ 7 മണി മുതൽ 8 മണി വരെ ഗതാഗതം പൂർണമായും തടസ്സപ്പെടുന്നതായിരിക്കും.    

Read More

വയനാട്ടിൽ 114 പേര്‍ക്ക് കൂടി കോവിഡ്; 79 പേര്‍ക്ക് രോഗമുക്തി, 112 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (05.11.20) 114 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 79 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 112 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 2 പേര്‍ ഇതര സംസ്ഥാനത്തു നിന്നും വിദേശത്തു നിന്നുമായി എത്തിയതാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 7590 ആയി. 6595 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 55 മരണം. നിലവില്‍…

Read More

വയനാട്ടിലെ ബാണാസുരൻ മലയിൽ നടന്ന മാവോയിസ്റ്റ് ഏറ്റുമുട്ടൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് വയനാട് ജില്ലാ പോലീസ് മേധാവി ജി പൂങ്കുഴലി

കൽപ്പറ്റ. : ഇന്നലെ വയനാട്ടിലെ ബാണാസുരൻ മലയിൽ നടന്ന മാവോയിസ്റ്റ് ഏറ്റുമുട്ടൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് വയനാട് ജില്ലാ പോലീസ് മേധാവി ജി പൂങ്കുഴലി. കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജില്ലാ പോലീസ് മേധാവി. മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്ന ആരെയും തിരിച്ചറിഞ്ഞിട്ടില്ലെന്നും, നിലവിൽ ആരും കസ്റ്റഡിയിൽ ഇല്ലെന്നും സംഭവം നടന്ന സ്ഥലത്ത് നിന്നും രക്ത സാമ്പിൾ പരിശോധിക്കുന്നുണ്ടെന്നും ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി അറിയിച്ചു. .മാറ്റാർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്നും വ്യക്തമല്ല.സ്ത്രീകളാരും സംഘത്തിൽ ഉണ്ടായിരുന്നില്ല.രാവിലെ ഒമ്പതേകാലോട് കൂടിയാണ്…

Read More

പൂതാടി മഹാ ശിവക്ഷേത്രത്തിൽ മോഷണശ്രമം നാല് പേർ പിടിയിൽ

കേണിച്ചിറ: പൂതാടി മഹാശിവക്ഷേത്രത്തിൽ മോഷണം നടത്താനുള്ള ശ്രമത്തിനിടെ നാല് പേർ പോലീസ് പിടിയിലായി. കൽപ്പറ്റ ചുഴലി മാമ്പറ്റ പറമ്പിൽ മുഹമ്മദ് ഷിനാഫ് (20) കോഴിക്കോട് കുന്നമംഗലം കാഞ്ഞിരത്തിങ്കൽ ശരത് (23) കോഴിക്കോട് ചെറുവണ്ണുർ മേക്കയിൽ വീട്ടിൽ അക്ഷയ് (21) പൊഴുതന കാരാട്ട് വീട്ടിൽ ജംഷീർ അലി (35) എന്നിവരാണ് പിടിയിലായത്. ഇന്നലെ പുലർച്ചെ രണ്ട് മണിയോടുകൂടിയാണ് മോഷണ ശ്രമം നടന്നത്. ക്രിമിനൽ കേസിലും ലഹരിമരുന്ന് കേസിലും പ്രതികളാണ് നാല്‌പേരും . ഇന്നലെ പുലർച്ചെ ക്ഷേത്രത്തിലെത്തിയ പ്രതികൾ ക്ഷേത്രത്തിന്റെ…

Read More

വയനാട് വിഷൻ ബീനാച്ചി അരിവയൽ വിഷൻ ടെക് കേബിൾ ടി വി ഓപ്പറേറ്ററായ സി സി സ്വദേശി ബിന്ദു നിവാസിൽ ബ്രിജുരാജ് (41) നിര്യാതനായി

സുൽത്താൻ ബത്തേരി: വയനാട് വിഷൻ ബീനാച്ചി അരിവയൽ വിഷൻ ടെക് കേബിൾ ടി വി ഓപ്പറേറ്ററായ സി സി സ്വദേശി ബിന്ദു നിവാസിൽ ബ്രിജുരാജ് (41) നിര്യാതനായി. ഭാര്യ: ശ്രീകല. മക്കൾ: ശ്രിജു രാജ്, ശ്രേയ. വ്യാഴാഴ്ച രാവിലെ 7 മണിക്ക് വീട്ടുവളപ്പിൽ. പിതാവ്: രാജപ്പൻ (പരേതൻ). മാതാവ്: ചെല്ലമ്മ

Read More

വയനാട് ‍ജില്ലയിൽ 151 പേര്‍ക്ക് കൂടി കോവിഡ് ; 87 പേര്‍ക്ക് രോഗമുക്തി, 143 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (04.11.20) 151 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 87 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 143 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 10 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 8 പേര്‍ ഇതര സംസ്ഥാനത്തു നിന്നും വിദേശത്തു നിന്നുമായി എത്തിയതാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 7476 ആയി. 6516 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 55 മരണം. നിലവില്‍…

Read More

വയനാട്ടില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേല്‍മുരുകന്റെ മൃതദേഹം കാണാന്‍ കുടുംബത്തിന് അനുമതി

വയനാട്ടില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേല്‍മുരുകന്റെ മൃതദേഹം കാണാന്‍ കുടുംബത്തിന് അനുമതി. വയനാട് ജില്ലാകലക്ടറാണ് അനുമതി നല്‍കിയത്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് വേല്‍മുരുകന്റെ മൃതദേഹമുള്ളത്. ഇവിടെ എത്തിയാകും ബന്ധുക്കള്‍ മൃതദേഹം കാണുക പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വേല്‍മുരുകന്റെ മൃതദേഹം ഇന്നലെ രാത്രിയാണ് പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചത്. ഏറ്റുമുട്ടലിനിടെ ഓടി രക്ഷപ്പെട്ട വേല്‍മുരുകനൊപ്പം ഉണ്ടായിരുന്ന അഞ്ച് പേര്‍ക്കായി തണ്ടര്‍ബോള്‍ട്ട് വനത്തില്‍ കാര്യമായ തിരച്ചില്‍ നടത്തുന്നുണ്ട്. ഇതില്‍ ഒരാള്‍ക്ക് ഏറ്റുമുട്ടലില്‍ പരുക്കേറ്റതായും വിവരമുണ്ട്. തണ്ടര്‍ബോള്‍ട്ടിലെ വിവിധ സംഘങ്ങള്‍…

Read More

വയനാട്ടിലെ ത്രിതല പഞ്ചായത്തുകളിലെ പ്രസിഡണ്ട്മാരുടെ സംവരണം നിശ്ചയിച്ചു

ഗ്രാമപഞ്ചായത്തുകൾ . 1- മൂപ്പൈനാട് – ജനറൽ 2-മേപ്പാടി – പട്ടികവർഗ്ഗം 3 – വൈത്തിരി – ജനറൽ 4 – പൊഴുതന – പട്ടികവർഗ്ഗ വനിത 5 – വെങ്ങപ്പള്ളി – വനിത 6 – തരിയോട് – ജനറൽ 7 – പടിഞ്ഞാറത്തറ – പട്ടികവർഗ്ഗം 8 – കോട്ടത്തറ – ജനറൽ 9 – കണിയാമ്പറ്റ പട്ടികവർഗ്ഗ വനിത 10 – മുട്ടിൽ – വനിത 11 – പനമരം- വനിത 12…

Read More

വേൽ മുരുകൻ നിയമ വിദ്യാർത്ഥിയായിരിക്കെ മാവോയിസത്തിലേക്ക് : പോലീസ് രണ്ട് ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച പ്രതി

കൽപ്പറ്റ. : ഇന്നലെ ബാണാസുരൻ മലയിൽ തണ്ടർബോൾട്ടിന്റെ വെടിയേറ്റ് മരിച്ച മാവോയിസ്റ്റ് നേതാവ് വേൽമുരുകനെ സംബന്ധിച്ച വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടു. മാവോയിസ്റ്റ് മരിച്ച് 24 മണിക്കുറിന് ശേഷമാണ് പോലീസ് വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചത്. തമിഴ്നാട് സംസ്ഥാനത്ത് തേനി സ്വദേശിയായ വേൽമുരുകൻ വളരെ ചെറിയ പ്രായത്തിൽ തന്നെ മാവോയിസ്റ്റ് സംഘടനയിൽ ചേർന്ന് പ്രവർത്തനം തുടങ്ങിയിരുന്നു. 2007 വർഷത്തിൽ നിയമ പഠനം പാതി വഴിയിൽ നിർത്തി മുഴുവൻ സമയം സംഘടനാ പ്രവർത്തനം നടത്തി വരികയാണ്. വടക്കൻ കേരളത്തിലെ പല ജില്ലകളിലും മാവോയിയിസ്റ്റ്…

Read More