Headlines

മുട്ടില്‍ കെ.എസ്.ഇ.ബി സെക്ഷനിലെ ഓവര്‍സീയര്‍ കുഴഞ്ഞു വീണു മരിച്ചു

മുട്ടില്‍ കെ.എസ്.ഇ.ബി സെക്ഷനിലെ ഓവര്‍സീയര്‍ കാക്കവയല്‍ അരുണഗിരി കോളനിയിലെ പുതിയേടത്ത് അജയകുമാര്‍ ( 55) ആണ് കളിസ്ഥലത്ത് കുഴഞ്ഞുവീണ് മരണപ്പെട്ടത്. രാവിലെ 6.45 ഓടെ സുഹൃത്തുക്കളോടൊപ്പം കാക്കവയല്‍ തെനേരി ഷട്ടില്‍ കോര്‍ട്ടില്‍ കളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടയില്‍ കളിസ്ഥലത്ത് കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് കൈനാട്ടി ഗവ.ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരണപ്പെടുകയായിരുന്നു. ജീനയാണ് ഭാര്യ. അനഘ ഏക മകളാണ്

Read More

വയനാട്ടിൽ ഇന്ന് മുതൽ നിരോധനാജ്ഞ ഇല്ല

സി.ആര്‍.പി.സി 144 പ്രകാരം വയനാട് ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ഇന്ന് (15.11.20) മുതൽ ഉണ്ടായിരിക്കില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായായിരുന്നു 144 പ്രകാരം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്.

Read More

വയനാട് ജില്ലയില്‍ 171 പേര്‍ക്ക് കൂടി കോവിഡ് ;109 പേര്‍ക്ക് രോഗമുക്തി,165 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (14.11.20) 171 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 109 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 165 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 6 പേര്‍ വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നും എത്തിയതാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 8673 ആയി. 7614 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 60 മരണം. നിലവില്‍…

Read More

വയനാട്ടിൽ കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന ഒരാൾ കൂടി മരിച്ചു

മാനന്തവാടി: കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടായ ഈസ്റ്റ്പാലമുക്ക് സ്വദേശി മേക്കായി വീട്ടിൽഅമ്മദ് (60) നിര്യാതനായി. . : ഭാര്യ: സൈനബ. മകൻ: പരേതനായ സലിത്ത്. മരുമകൾ: അസീല.

Read More

വയനാട് ‍ജില്ലയിൽ 106 പേര്‍ക്ക് കൂടി കോവിഡ്; 160 പേര്‍ക്ക് രോഗമുക്തി,105 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (13.11.20) 106 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 160 പേര്‍ രോഗമുക്തി നേടി. 105 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയതാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 8502 ആയി. 7505 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 58 മരണം. നിലവില്‍ 939 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 486 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

വയനാട്ടിൽ വീണ്ടും കണ്ടൈന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു

പടിഞ്ഞാറത്തറ പഞ്ചായത്തിലെ വാര്‍ഡ് 14 കാപ്പുണ്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. അതേസമയം അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ 8,13 വാര്‍ഡുകളും പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 18ലെ പ്രദേശവും ബത്തേരി നഗരസഭയിലെ 26,33,31,15 ഡിവിഷനുകളിലെ പ്രദേശങ്ങളും കണ്ടെയ്ന്‍മെന്റ്/മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്ന് ഒഴിവാക്കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു

Read More

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് വയനാട് ജില്ലാ കളക്ടര്‍

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. അദീല നിര്‍ദ്ദേശം നല്‍കി. തെരഞ്ഞെടുപ്പിനു മുന്നോടിയായി കലക്ടറേറ്റില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ഹരിത പ്രോട്ടോക്കോളും കോവിഡ് മാനദണ്ഡങ്ങളും പൂര്‍ണമായി പാലിച്ചാണ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ നടത്തേണ്ടത്. മദ്യം, പണം, ഭീഷണി എന്നിവ ഉപയോഗിച്ച് വോട്ടര്‍മാരെ, പ്രത്യേകിച്ച് ആദിവാസി മേഖലയിലുള്ളവരെ സ്വാധീനം ചെലുത്തുന്ന സാഹചര്യമുണ്ടായാല്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. കോവിഡ്…

Read More

നെന്മേനി പഞ്ചായത്തിലെ 23 വാർഡുകളിലേക്കുമുള്ള സ്ഥാനാർത്ഥികളുടെ പട്ടിക എൽ.ഡി.എഫ് പുറത്തിറക്കി

സുൽത്താൻ ബത്തേരി : നെന്മേനി പഞ്ചായത്തിലെ 23 വാർഡുകളിലേക്കുമുള്ള സ്ഥാനാർത്ഥികളുടെ പട്ടിക എൽ.ഡി.എഫ് പുറത്തിറക്കി. 20 സീറ്റുകളിൽ സി.പി.എമ്മും രണ്ടെണ്ണത്തിൽ സി.പി.ഐയും ഒന്നിൽ കേരള കോൺഗ്രസ് (ബി)യുമാണ് മൽസരിക്കുകയെന്ന് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തികൊണ്ട് എൽ.ഡി.എഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വികസന തുടർച്ചക്കും അഴിമതി രഹിത ഭരണത്തിനും ഒരു വോട്ട് എന്ന മുദ്രാവാക്യമുയർത്തിയാണ് എൽ.ഡി.എഫ് വോട്ടർമരെ സമീപിക്കുന്നത്. ജനപക്ഷ വികസനത്തിനും അഴിമതി രഹിത ഭരണത്തിനും നേതൃത്വം നൽകാൻ കഴിയുന്ന സ്ഥാനാർത്ഥികളെയാണ് എൽ.ഡി.എഫ് തെരഞ്ഞെടുപ്പിൽ മൽസരിപ്പിക്കുന്നത്. 23 പേരിൽ…

Read More

വയനാട് ‍ജില്ലയിൽ 100 പേര്‍ക്ക് കൂടി കോവിഡ്;83 പേര്‍ക്ക് രോഗമുക്തി ,82 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (12.11.20) 100 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 83 പേര്‍ രോഗമുക്തി നേടി. 82 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 18 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയതാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 8396 ആയി. 7345 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 56 മരണം. നിലവില്‍ 995 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 500 പേര്‍…

Read More

കാട്ടിക്കുളം വെള്ളാംഞ്ചേരി, പോലീസ്കുന്ന്,പുളിമുട്കുന്ന് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കടുവയെ വനത്തിലേക്ക് തുരത്തി

കാട്ടിക്കുളം: കാട്ടിക്കുളം വെള്ളാംഞ്ചേരി, പോലീസ്കുന്ന്,പുളിമുട്കുന്ന് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കടുവയെ ഹരിഹരഷോല റിസേർവ് വനത്തിലെക്ക് തുരത്തി. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ പകലും രാത്രിയുമായി നിരവധി ആളുകൾ കടുവയെ കണ്ടിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് മേലെവീട്ടിൽ പി.ആർ സുരേഷിന്റെ വീട്ടിലെ പശുവിനെ കടുവ കൊന്നത്. ഇന്ന് രാവിലെ വിട്ടുമുറ്റത്ത് അലക്കിയ തുണി വിരിച്ചിടുകയായിരുന്ന പോലിസ് കുന്നിലെ കൈനിത്തോടിയിൽ ബിവാത്തുവും പുളിക്കൽ ലഷ്മിക്കുട്ടിയമ്മയും ആണ് കടുവയുടെ മുന്നിൽ നിന്നും അവസാനമായി അത്ഭുതകരമായി രക്ഷപ്പെട്ടത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ തോൽപ്പെട്ടി,ചെതലയം,മാനന്തവാടി ,ബേഗൂർ ,തലപ്പുഴ ,…

Read More