Headlines

വയനാട്ടില്‍ ഇന്ന് രണ്ട് കോവിഡ് മരണം

സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം. വയനാട്ടില്‍ ചികിത്സയിലായിരുന്ന രണ്ട് പേരാണ് മരിച്ചത്. മീനങ്ങാടി സ്വദേശി പൗലോസ് (72), ബത്തേരി മൂലങ്കാവ് സ്വദേശി ചെമ്പ്ര വീട്ടിൽ പാർവതി (85) എന്നിവരാണ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.   രക്തസമ്മർദ്ദവും ശ്വാസകോശ രോഗങ്ങളുമായി പൗലോസ് ചികിത്സയിലായിരുന്നു. രോഗം തീവ്രമായതിനെ തുടര്‍ന്ന് 31ന് രാവിലെ മരണപ്പെടുകയായിരുന്നു. ഒക്ടോബർ 16ന് മുതൽ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാർവ്വതി ശ്വാസതടസ്സം കൂടിയതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. 31നാണ് മരണപ്പെട്ടത്.

Read More

വയനാട് മാനന്തവാടി ഡ്രൈവർ കുഴഞ്ഞു വീണ് മരിച്ചു

മാനന്തവാടി:  ഡ്രൈവർ കുഴഞ്ഞു വീണ് മരിച്ചു.  മാനന്തവാടി   ചെറ്റപ്പാലം തൈയ്യുള്ളതിൽ റഹീം (55) ആണ് മരിച്ചത് . ഇന്നലെ  വൈകുന്നേരം മൊതക്കര പോയി മടങ്ങി വരുമ്പോൾ  തരുവണ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു.  ഭാര്യ : നബീസ മക്കൾ ഷെർബി, ഷെർജിൽ, അമാന ഷെറിൻ മരുമക്കൾ:  സുബൈർ  

Read More

വയനാട് ജില്ലയില്‍ 86 പേര്‍ക്ക് കൂടി കോവിഡ്; 132 പേര്‍ക്ക് രോഗമുക്തി, 84 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (01.11.20) 86 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 132 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 84 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 2 പേര്‍ വിദേശത്തുനിന്നും ഇതര സംസ്ഥാനത്തുനിന്നുമായി എത്തിയതാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 7161 ആയി. 6274 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 50 മരണം. നിലവില്‍ 837 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 364 പേര്‍ വീടുകളിലാണ്…

Read More

തിരുത്ത്

കഴിഞ്ഞ ഒക്ടോബർ 10 ന് മെട്രോ മലയാളം പ്രസിദ്ധീകരിച്ച അയ്യൻകൊല്ലി സ്വദേശി നിധീഷ് വിഷം ഉള്ളിൽ ചെന്ന് മരണപ്പെടുകയും , തുടർന്ന് മൃതദേഹം ഏറ്റെടുക്കാൻ ആളില്ലന്ന വാർത്തയിൽ അയ്യൻകൊല്ലിക്കാർക്കുണ്ടായ മാനസിക വിഷമത്തിൽ മെട്രോ മലയാളം ഖേദിക്കുന്നു   എന്ന് എഡിറ്റർ

Read More

വയനാട്ടിൽ 145 പേര്‍ക്ക് കൂടി കോവിഡ്; 88 പേര്‍ക്ക് രോഗമുക്തി, 141 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (31.10.20) 145 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 88 പേര്‍ രോഗമുക്തി നേടി. 141 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 പേര്‍ വിദേശത്തുനിന്നും ഇതര സംസ്ഥാനത്തുനിന്നുമായി എത്തിയതാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 7075 ആയി. 6142 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 48 മരണം. നിലവില്‍ 885 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 387 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍*…

Read More

പുല്‍പ്പള്ളി ചീയമ്പത്തു നിന്നും പിടികൂടി തിരുവനന്തപുരം നെയ്യാര്‍ കടുവ സങ്കേതത്തിലെത്തിച്ച കടുവ കൂട്ടില്‍ നിന്നും രക്ഷപ്പെട്ടു

പുല്‍പ്പള്ളി ചീയമ്പത്തു നിന്നും പിടികൂടി തിരുവനന്തപുരം നെയ്യാര്‍ കടുവ സങ്കേതത്തിലെത്തിച്ച കടുവ കൂട്ടില്‍ നിന്നും രക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകിട്ടാണ് കടുവയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. ചീയമ്പം പ്രദേശത്ത് വളര്‍ത്തുമൃഗങ്ങളെ കൊന്ന് ഭക്ഷിച്ച് ഭീതി വിതച്ച കടുവ ഞായറാഴ്ചയാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത്.

Read More

വയനാട്ടിൽ ചികിത്സയിലിരിക്കെ കൊവിഡ് രോഗി ആശുപത്രിയിലെ കുളിമുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

കൽപ്പറ്റ: വയനാട്ടിൽ  ചികിത്സയിലിരിക്കെ കൊവിഡ് രോഗി ആശുപാതിയിലെ കുളിമുറിയിൽ    കുഴഞ്ഞുവീണ് മരിച്ചു. ചികിത്സയിലിരിക്കെ കൊവിഡ് രോഗി കുഴഞ്ഞുവീണ് മരിച്ചു. മീനങ്ങാടി എലത്തില്‍കുഴിയില്‍ പൗലോസാണ്  കഴിഞ്ഞരാത്രി 12മണിയോടെ ജില്ലാശുപത്രിയില്‍ മരിച്ചത്. 72 വയസ്സായിരുന്നു. ന്യുമോണിയ, ശ്വാസ തടസം തുടങ്ങിയ രോഗങ്ങള്‍ക്ക് സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പൗലോസിനെ ഈ മാസം 27 നാണ് മാനന്തവാടി ജില്ലാശുപത്രില്‍ പ്രവേശിപ്പിച്ചത്. ആശുപത്രി വാര്‍ഡിലെ കുളിമുറിയില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മരണകാരണം ഹൃദയാഘാതമെന്ന് അധികൃതര്‍ പറഞ്ഞു. മൃതദേഹം  മീനങ്ങാടി  സെൻറ് പീറ്റർ…

Read More

വയനാട്ടിൽ 144 പ്രകാരമുള്ള നിയന്ത്രണങ്ങൾ നവംബർ 15 വരെ നീട്ടി

സി.ആർ.പി.സി സെക്ഷൻ 144 പ്രകാരമുള്ള നിയന്ത്രണങ്ങൾ നവംബർ 15 വരെ നീട്ടി.  അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം ചേരുന്നതിന്‌ വിലക്ക്‌ ഉണ്ട്‌. താഴെ പറയുന്ന സാഹചര്യങ്ങളിൽ മാത്രം കോവിഡ്‌ പ്രോട്ടോക്കോൾ പാലിച്ച്‌ അഞ്ചിൽ കൂടുതൽ ആളുകൾക്ക്‌ ഒത്തു ചേരാം. എന്നാൽ മാസ്ക്ക്‌, ശാരീരിക അകലം, സോപ്പ്‌/സാനിട്ടൈസർ ഉപയോഗം മുതലായവ കൃത്യമായും പാലിക്കണം. ഇളവുകൾ ഇങ്ങനെ… 1. കല്യാണങ്ങൾക്ക്‌ പരമാവധി 50 ആളുകൾ 2. മരണാനന്തര ചടങ്ങിൽ പരമാവധി 20 ആളുകൾ 3. സർക്കാർ/ സാമൂഹിക/ രാഷ്ട്രീയ/ മറ്റ്‌…

Read More

കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി

കല്‍പ്പറ്റ: മേപ്പാടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 15(കുന്നമംഗലം വയല്‍)  കണ്ടൈന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്നും ഒഴിവാക്കിയതായി വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു.  

Read More

വയനാട് ‍ജില്ലയിൽ 90 പേര്‍ക്ക് കൂടി കോവിഡ്;109 പേര്‍ക്ക് രോഗമുക്തി ,88 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (30.10.20) 90 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 109 പേര്‍ രോഗമുക്തി നേടി. 88 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ടുപേര്‍ വിദേശത്തുനിന്നും ഇതര സംസ്ഥാനത്തുനിന്നുമായി എത്തിയതാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6930 ആയി. 6054 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 48 മരണം. നിലവില്‍ 828 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 360 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവര്‍ ബത്തേരി…

Read More