കോവിഡ് ചികിത്സയിലിരിക്കെ വയനാട് വടുവഞ്ചാൽ സ്വദേശി മരണപ്പെട്ടു

വടുവഞ്ചാല്‍ സ്വദേശി എരമഞ്ചേരി വീട്ടില്‍ ഗോപാലന്‍ (68)ആണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ കോവിഡ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്.കിഡ്നി രോഗം, പ്രമേഹം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. ഒക്ടോബര്‍ 14ന് നടത്തിയ കൊവിഡ് പരിശോധന ഫലം പോസിറ്റീവായിരുന്നു. ഇന്നലെ രാത്രി ഒരു മണിക്കാണ് മരണപ്പെട്ടത്.