കടുവ ഭീതിയിൽ വാകേരി;പ്രദേശത്തെ ഫാമിലെ രണ്ട് പന്നികളെ കൊന്നു തിന്നു, വനം വകുപ്പ് ക്യാമറകള്‍ സ്ഥാപിച്ചു
സുല്‍ത്താന്‍ബത്തേരി: കടുവ ഭീതിയിൽ വാകേരി;പ്രദേശത്തെ ഫാമിലെ രണ്ട് പന്നികളെ കൊന്നു തിന്നു. വാകേരി രണ്ടാം നമ്പർ കുന്നേപറമ്പിൽ പ്രദീപിൻ്റെ പന്നിഫാമിലാണ് കടുവ കയറി പന്നികളെ ആക്രമിച്ച് കൊന്നത്. ഇന്നലെ രാത്രിയിലാണ് സംഭവം. ഇന്ന് രാവിലെ പ്രദീപ് വീടിനു സമീപത്തുള്ള ഫാമിലെത്തിയപ്പോഴാണ് പന്നികളെ കടുവ കൊന്ന സംഭവം അറിയുന്നത്. രണ്ട് പന്നികളെയാണ് കടുവ കൊന്നത്. ഇതിൽ ഒന്നിനെ പകുതി ഭക്ഷിച്ച നിലയിലുമായിരുന്നു. ഫാമില്‍ നിന്നും 100 മീറ്ററോളം മാറി കാപ്പിത്തോട്ടത്തില്‍ മറ്റൊരു പന്നിയെ കൊന്നുതിന്നതിന്റെ ജഢാവശിഷ്ടങ്ങളും കണ്ടെത്തി. വിവരമറിയിച്ചതിനെ…