കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ട്രാക്ടർ പൂജ നടത്തി

മേപ്പാടി:കർഷക പരിഷ്കരണ നിയമത്തെ പിന്തുണച്ച്‌ കിസാൻ മോർച്ചയുടെ നേതൃത്വത്തിൽട്രാക്ടർ പൂജ നടത്തി. കിസാൻ മോർച്ച ജില്ലാ അംഗം സി ആർഉണ്ണികൃഷ്ണൻ ,ബൂത്ത് കമ്മിറ്റി അംഗങ്ങളായ സി പി പ്രശാന്ത് ,സി എ സുബിൻ ,സി ജി സച്ചിൻ പങ്കെടുത്തു.

Read More

മുട്ടിലില്‍ പഞ്ചായത്ത് സെക്രട്ടറിക്കും വാര്‍ഡ് മെമ്പര്‍ക്കും കോവിഡ് ;പഞ്ചായത്ത് ഓഫീസ് അടച്ചു

മുട്ടിലില്‍ വീണ്ടും ആശങ്ക.കഴിഞ്ഞദിവസമാണ് പഞ്ചായത്ത് സെക്രട്ടറിക്കും, വാര്‍ഡ് മെമ്പര്‍ക്കും കോവിഡ് പോസിറ്റീവായത്. പഞ്ചായത്ത് ഓഫീസ് താല്‍ക്കാലികമായി അടച്ചു.സെക്രട്ടറിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഓഫീസ് സ്റ്റാഫ് അടക്കം നിരീക്ഷണത്തില്‍ പോയി. ഇതോടെ സെക്രട്ടറിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഓഫീസ് സ്റ്റാഫ് അടക്കം നിരീക്ഷണത്തില്‍ പോയി.ഇതിനുമുന്‍പും മറ്റൊരു വാര്‍ഡ് മെമ്പര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പഞ്ചായത്ത് ഓഫീസ് അടച്ചിരുന്നു.എന്നാല്‍ ഇന്നലത്തെ പരിശോധന ഫലം വന്നതോടെ പഞ്ചായത്ത് ഓഫീസ് താല്‍ക്കാലികമായി വീണ്ടും അടച്ചു. തെരഞ്ഞെടുപ്പിന്റെ അവസാനമാസങ്ങളില്‍ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തനങ്ങളെ…

Read More

വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ നാളെ തുറക്കും

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചിട്ട ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ നാളെ തുറക്കും. ഇതിനായുള്ള ഒരുക്കത്തിലാണ് കേന്ദ്രങ്ങളെല്ലാം. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനുകീഴില്‍ വരുന്ന 10 കേന്ദ്രങ്ങളാണ് നാളെ തുറക്കുക. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുക. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചിട്ട ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ഏഴുമാസങ്ങള്‍ക്ക് ശേഷം നാളെ തുറക്കുന്നത്. ലോക്ക് ഡൗണ്‍ ഇളവ് പ്രഖ്യാപിക്കു ന്നതിന്റെ ഭാഗമായാണ് വിനോദ സഞ്ചാരകേന്ദ്രങ്ങളും മാനദണ്ഡങ്ങള്‍ പാലിച്ച് തുറക്കുന്നത്. ഇതിനായി കേന്ദ്രങ്ങളില്‍ അറ്റകുറ്റ പണികളും…

Read More

ബത്തേരി ഫയര്‍ ആന്റ് റസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ എംകെ കുര്യനെ സസ്‌പെന്റ് ചെയ്തു

കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്റ്‌സ് അറസ്റ്റ് ചെയ്ത സുല്‍ത്താന്‍ ബത്തേരി ഫയര്‍ ആന്റ് റസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ എംകെ കുര്യനെ ഫയര്‍ഫോഴ്‌സ് ഡിജിപി സസ്‌പെന്റ് ചെയ്തു.കഴിഞ്ഞ ദിവസമാണ് സസ്‌പെന്റ് ചെയ്തു കൊണ്ടുള്ള ഉത്തരവ് വന്നത്. ഈ മാസം ആറിനാണ് കൈക്കൂലി വാങ്ങുന്നതിനിടെ കുര്യനെ വിജിലന്റ്‌സ് ഓഫീസില്‍ വച്ച് പിടികൂടിയത്. നിലവില്‍ റിമാന്റിലാണ് ഇദ്ദേഹം

Read More

വയനാട്ടിൽ വീണ്ടും കണ്ടൈന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു

മൂപ്പൈനാട് പഞ്ചായത്തിലെ വാര്‍ഡ് 4 ലെ നെടുങ്കരണ ടൗണും നെടുങ്കരണ ഗ്രൗണ്ടിന് 100 മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശവും,  നെന്മേനി പഞ്ചായത്ത് വാര്‍ഡ് 4 ലെ മാക്കുറ്റി-മൈതാനിക്കുന്ന് റോഡിന്റെ വലത് വശവും, മാക്കുറ്റി പുത്തന്‍ കുന്ന് റോഡിന്റെ ഇടത് വശവും, മാക്കുറ്റി കേണല്‍ റോഡ് ഇടത് വശം മാക്കുറ്റി പാലം വരെയും ഉള്‍പ്പെടുന്ന പ്രദേശവും വെള്ളമുണ്ട പഞ്ചായത്ത് വാര്‍ഡ് 9 ലെ നെല്ലേരിക്കുന്ന് പ്രദേശം,  എടവക പഞ്ചായത്തിലെ വാര്‍ഡ് 12 ലെ നെല്ലേരിക്കുന്ന് പ്രദേശം എന്നിവ കണ്ടെയ്ന്‍മെന്റ് /മൈക്രോ…

Read More

കണ്ടയ്മെന്റ് സോണിലെ കടയടവ് ഒഴിവാക്കണം;വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് വയനാട് ജില്ലാ കമ്മിറ്റി

കൽപ്പറ്റ: കണ്ടയ്മെന്റ് സോണിൽ വ്യാപാര സ്ഥാപനങ്ങൾ അടപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. രാജ്യത്ത് അൺലോക്ക് 5 ന്റെ ഭാഗമായി കൂടുതൽ ഇളവുകൾ കേന്ദ്ര ഗവൺമെന്റ് പ്രഖ്യാപിക്കുകയും മറ്റ് സംസ്ഥാനങ്ങൾ അത് നടപ്പിലാക്കി വരുകയും ചെയ്യുമ്പോൾ ഇവിടെ വ്യാപാര സ്ഥാപനങ്ങൾ പോലും തുറക്കാൻ സമ്മതിക്കാത്ത സർക്കാർ നിലപാട് തിരുത്തണം. ബാങ്കുകളും സർക്കാർ സ്ഥാപനങ്ങളും അടക്കമുള്ളവ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി പ്രവർത്തിക്കുകയും വ്യാപാര സ്ഥാപനങ്ങൾ…

Read More

കോവിഡ് 19: വയനാട്ടിലെ പട്ടികവര്‍ഗ കോളനികളില്‍ ജാഗ്രത ശക്തമാക്കും; ജില്ലാ കലക്ടര്‍

കോവിഡ് 19 വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ജില്ലയിലെ ആദിവാസി- പട്ടികവര്‍ഗ കോളനികളില്‍ ജാഗ്രതയും പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തുമെന്നു ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള പറഞ്ഞു. രോഗവ്യാപനം കോളനികളിലും എത്തിത്തുടങ്ങിയ പശ്ചാത്തലത്തില്‍ എല്ലാ തരത്തിലുമുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ഇത് സംബന്ധിച്ചു കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ആരോഗ്യ- തദ്ദേശ സ്വയംഭരണ- പട്ടികവര്‍ഗ വികസന വകുപ്പുകള്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. എട്ടു മാസമായി തുടരുന്ന കോവിഡ് വിരുദ്ധ പോരാട്ടം നിര്‍ണായക ഘട്ടത്തിലേക്ക് നീങ്ങുകയാണെന്നും ആദ്യഘട്ടത്തിലുണ്ടായിരുന്ന ശക്തമായ ഫീല്‍ഡ്‌ലെവല്‍…

Read More

മാനന്തവാടിയില്‍ പോസ്റ്റ് കോവിഡ് ക്ലിനിക് ആരംഭിക്കുന്നു

കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവരില്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി പോസ്റ്റ് കോവിഡ് ക്ലിനിക് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ഒക്‌ടോബര്‍ 14 ന് ബുധനാഴ്ച  പ്രവര്‍ത്തനം ആരംഭിക്കുന്നു. ജില്ലാ ആശുപത്രിയിലെ ശ്വാസകോശ രോഗ വിദഗ്ധന്റെ നേതൃത്വത്തില്‍ ചെസ്റ്റ് ക്ലിനിക്കിലാണ് ഇത് ആരംഭിക്കുന്നത്. എല്ലാ പ്രവൃത്തി ദിനങ്ങളിലും രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് ക്ലിനിക്ക് പ്രവര്‍ത്തിക്കുക. കോവിഡ് ഒരു പുതിയ വൈറസ് രോഗമായതിനാല്‍ ഇതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ ലോകമെമ്പാടും നടന്നു വരികയാണ്….

Read More

വയനാട് ജില്ലയില്‍ 35 പേര്‍ക്ക് കൂടി കോവിഡ്; 34 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗബാധ, 103 പേര്‍ രോഗമുക്തി നേടി

വയനാട് ജില്ലയില്‍ ഇന്ന് (12.10.20) 35 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 103 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ കുറുക്കന്‍മൂല സ്വദേശിയായ ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയതാണ്്. 34 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അഞ്ച് പേരുടെ ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5015 ആയി. 3894 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 28 പേര്‍ മരണപ്പെട്ടു. നിലവില്‍ 1093 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍…

Read More

കല്‍പ്പറ്റയില്‍ 12 പേര്‍ക്ക് പോസിറ്റീവ്

ഇന്നു നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 12 പേര്‍ക്ക് ആന്റിജന്‍ പോസിറ്റീവ്. ഇതില്‍  ഏഴു പേര്‍ മുട്ടില്‍ സ്വദേശികളും, അഞ്ചുപേര്‍ കല്‍പ്പറ്റ സ്വദേശികളുമാണ്. 156 ആന്റിജന്‍ പരിശോധനയും, 33 ആര്‍ടിപിസിആര്‍ പരിശോധനയുമാണ് ഇന്നു നടത്തിയത്.മീനങ്ങാടിയില്‍ ഇന്ന് നടന്ന 138 ആന്റിജന്‍ പരിശോധനയില്‍ എല്ലാ ഫലങ്ങളും നെഗറ്റീവ്

Read More