വയനാട് ഇനി നാല് പെൺ കരുതലിൻ കൈകളിൽ; ഭരണ തലപ്പത്ത് നാല് വനിതകൾ
വയനാടിനെ മുന്നില്‍ നിന്ന് നയിക്കാന്‍ നാല് പെണ്ണുങ്ങള്‍. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ബി നസീമ, ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ഐ എ എസ്, ജില്ലാ പോലീസ് മേധാവി പൂങ്കുഴലി ഐ പി എസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക.ജില്ലയുടെ നാല് സുപ്രധാന കേന്ദ്രങ്ങളില്‍ ഇനി എല്ലാം കരുത്തരായ വനിതകള്‍ തീരുമാനമെടുക്കും ജില്ലയുടെ ചരിത്രത്തിലാദ്യമായാണ് ഈ നാല് സുപ്രധാന സ്ഥാനങ്ങളില്‍ ഒരേസമയം വനിതകള്‍ എത്തുന്നത്. കൊവിഡ് എന്ന മഹാമാരി ഭീതി വിതച്ചപ്പോഴും…
