പുത്തുമല പുനരധിവാസം :കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ശിലാസ്ഥാപനം നടത്തി
കല്‍പറ്റ: കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കേരള മുസ്ലിം ജമാഅത്ത് നിര്‍മിച്ചു നല്‍കുന്ന വീടുകളുടെ (ദാറുല്‍ഖൈര്‍) ശിലാസ്ഥാപനം ഇന്ത്യന്‍ ഗ്രാന്‍റ്മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വഹിച്ചു. എല്ലാ വിയോചിപ്പുകള്‍ക്കുമപ്പുറം വേദനിക്കുന്ന മനുഷ്യനെ ചേര്‍ത്ത് പിടിക്കാനുള്ള സന്നദ്ധതയാണ് എല്ലാ പ്രസ്ഥാനങ്ങള്‍ക്കുമുണ്ടാവേണ്ടതെന്ന് കാന്തപുരം പറഞ്ഞു. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കിടപ്പാടമൊരുക്കാനുള്ള മുസ്ലിം ജമാഅത്തിന്‍റെ ദൗത്യത്തില്‍ എല്ലാവരുടേയും സഹകരണം കാന്തപുരം അഭ്യര്‍ത്ഥിച്ചു. സര്‍ക്കാറിനൊപ്പം നമ്മളും ഒന്നിച്ചുനിന്നാലെ ഈ മനുഷ്യര്‍ക്ക് വീടുകള്‍ ഉണ്ടാവൂ, കാന്തപുരം ഓര്‍മ്മപ്പെടുത്തി. മേപ്പാടി…