Headlines

ജില്ലയില്‍ 14 പേര്‍ക്ക് കൂടി കോവിഡ്.14 പേര്‍ രോഗമുക്തി നേടി

ജില്ലയില്‍ തിങ്കളാഴ്ച്ച 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പതിനാല് പേര്‍ രോഗമുക്തരായി. ജൂലൈ എട്ടിന് ബാംഗ്ലൂരില്‍ നിന്നെത്തിയ പനമരം സ്വദേശി (39), ചെന്നലോട് സ്വദേശി (21), ജൂലൈ നാലിന് കര്‍ണാടകയില്‍ നിന്നെത്തി തൊണ്ടര്‍നാട് ഒരു വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന വടകര സ്വദേശിയായ 27 കാരന്‍, അദ്ദേഹത്തിന് ഒപ്പമുളള നാല്‍പതും നാല്‍പതിമൂന്ന് വയസ്സുമുളള രണ്ട് പേര്‍, ജൂണ്‍ 26 ന് ദുബൈയില്‍ നിന്ന് വന്ന തൃശ്ശിലേരി സ്വദേശി (45), ജൂണ്‍ 30 ന് കുവൈത്തില്‍ നിന്നെത്തിയ വെള്ളമുണ്ട സ്വദേശി (34),…

Read More

വയനാട് വിംസ്; മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുക്കുന്നതിന്റെ സാധ്യത  പരിശോധിക്കുന്നതിൻ്റെ ഭാഗമായി വിദഗ്ധ സമിതി ആശുപത്രി സന്ദർശിച്ചു

കൽപ്പറ്റ:വിംസ് മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുക്കുന്നതിന്റെ സാധ്യത  പരിശോധിക്കുന്നതിൻ്റെ ഭാഗമായി വിദഗ്ധ സമിതി ആശുപത്രി സന്ദർശിച്ചു.. ഡോക്ടർ ആസാദ് മൂപ്പൻ സർക്കാരിന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ്  വിദഗ്ധ സമിതിയെ സർക്കാർ നിയോഗിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആശുപത്രി സന്ദർശിച്ചത്. പതിനൊന്നംഗ സംഘത്തിലെ 5 പേരാണ് ഇന്ന് ആശുപത്രിയിലെത്തിയത്. പ്രാഥമിക പരിശോധനകൾ നടത്തി റിപ്പോർട്ട് നൽകുക യാണ് സമിതി യുടെ ചുമതല. സർക്കാർ നിശ്ചയിക്കുന്ന വിലയിൽ നിന്നും 250 കോടിയുടെ ചാരിറ്റി ഫണ്ട്…

Read More

വയനാട് സ്വദേശി സൗദിയിൽ മരിച്ചു;കൊവിഡെന്ന് സംശയം

കൽപ്പറ്റ:വയനാട് തൊണ്ടർനാട് സ്വദേശി കോരൻകുന്നൻ നൗഫലാണ് ഇന്നലെ മരണപ്പെട്ടത് .ഇയാൾ കൊവിഡ് ചികിത്സയിലായിരുന്നു വെന്നാണ് വിവരം .സൗദി വാദിനുവൈമയിൽ ബക്കാലയിൽ ജോലിക്കാരനാണ്. ഇദ്ദേഹത്തിന്റെ സഹോദരനും കൊവിഡ് ബാധിച്ച് ചികിൽസയിലാണെന്ന് വിവരം.

Read More

വയനാട് ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ

കാട്ടിക്കുളത്തു സ്വകാര്യ ക്ലിനിക് നടത്തുന്ന ഡോക്ടർക്കു കോവിഡ് സ്ഥീരീകരിച്ച സാഹചര്യത്തിൽ തിരുനെല്ലി പഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തിയതായി ജില്ലാ കളക്ടർ അദീല അബ്ദുല്ല അറിയിച്ചു. പഞ്ചായത്തിലെ കാട്ടിക്കുളം, ബാവലി ടൗണുകളിൽ മെഡിക്കൽ ഷോപ്പുകൾക്ക് മാത്രമാണ് പ്രവർത്താനുമതി. മറ്റു പ്രദേശങ്ങളിൽ പലചരക്കു-പഴം-പച്ചക്കറി കടകൾ, മത്സ്യ-മാംസ സ്റ്റാളുകൾ എന്നിവ വൈകീട്ട് അഞ്ച് വരെ പ്രവർത്തിക്കും. തൊണ്ടർനാട് പഞ്ചായത്തിലെ ഒന്ന്, രണ്ട്, 10, 15 വാർഡുകളും പൂതാടി പഞ്ചായത്തിലെ മൂന്ന്, ആറ്, ഏഴ്, എട്ട്, 15 വാർഡുകളും മീനങ്ങാടി…

Read More

വയനാട് ജില്ലയിൽ 19 പേർക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. ജൂണ്‍ 23ന് കര്‍ണാടകയില്‍ നിന്ന് വന്ന അപപ്പാറ സ്വദേശി, ജൂലൈ 7 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന മേപ്പാടി സ്വദേശി(43), ജൂലൈ മൂന്നിന് ബാംഗ്ലൂരില്‍ നിന്ന് വന്ന പനമരം സ്വദേശികളായ മൂന്ന് പേര്‍ (48, 24, ഒരു വയസ്സുള്ള കുട്ടി), ജൂണ്‍ 27ന് ഖത്തറില്‍ നിന്ന് വന്ന മേപ്പാടി സ്വദേശി( 25), ജൂണ്‍ 17 ന് ദുബൈയില്‍ നിന്ന്…

Read More

സ്വപ്നയും സന്ദീപും ബംഗളൂരുവിലേക്ക് മുങ്ങിയത് സുൽത്താൻ ബത്തേരി മുത്തങ്ങ വഴിയെന്ന് സൂചന

കേരളത്തെ ഞെട്ടിച്ച സ്വർണ്ണ കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്നയും സന്ദീപും കഴിഞ 9 ന് ബംഗളൂരുവിലേക്ക് മുങ്ങിയത് വയനാട്ടിലെ സുൽത്താൻ ബത്തേരി മുത്തങ്ങ വഴിയെന്ന് സൂചന. 9ന് പുലർച്ചെ മുത്തങ്ങ അതിർത്തി കടന്ന് കാർമാർഗമാണ് ബംഗളൂരുവിലേക്ക് പോയതെന്നാണ് അറിയുന്നത്. എന്നാൽ ഇത് എൻ ഐ എ സംഘം വിവരങ്ങൾ കൃത്യമായി പുറത്ത് വിട്ടിട്ടില്ല. ഇന്നലെ കസ്റ്റഡിയിലെടുത്ത സ്വപ്‌നയും സന്ദീപുമായി എൻഐഎ സംഘം സേലം വഴി കൊച്ചിയിലേക്ക് പുറപ്പെട്ടു റോഡ് മാർഗമാണ് കുറ്റാരോപിതരുമൊത്ത് അന്വേഷണ സംഘം കൊച്ചിയിലെത്തുന്നത്….

Read More