കല്‍പറ്റ മുനിസിപ്പാലിറ്റിയെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി
എല്ലാവരുടേയും പരിശോധനാ ഫലം നെഗറ്റീവ് ആയതിനാൽ കല്‍പറ്റ മുനിസിപ്പാലിറ്റിയെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
എല്ലാവരുടേയും പരിശോധനാ ഫലം നെഗറ്റീവ് ആയതിനാൽ കല്‍പറ്റ മുനിസിപ്പാലിറ്റിയെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
സുൽത്താൻ ബത്തേരി :മാസ്ക്ക് ധരിക്കാതെയും, സാമൂഹിക അകലം പാലിക്കാതെയും കറങ്ങി നടന്ന 13 പേരെ സുൽത്താൻ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് കേസുകളിലായാണ് 13 പേരെ അറസ്റ്റ് ചെയതത്.ഇതിൽ ആറു പേർ മുത്തങ്ങയിൽ കറങ്ങി നടന്നതിനാണ് അറസ്റ്റ് . കണ്ണൂർ – കൊല്ലം സ്വദേശീകളായ രണ്ട് പേരും, കോഴിക്കോട് സ്വദേശിയായ ഒരാളും അറസ്റ്റിലായവരിൽ ഉൾപ്പെടും.
കൽപ്പറ്റ:യാത്രക്കാരുമായി സര്‍വ്വീസ് നടത്തുന്ന എല്ലാതരം വാഹനങ്ങളും (സ്റ്റേജ് ക്യാരേജ്, കോണ്‍ട്രാക്ട് ക്യാരേജ്, മോട്ടോര്‍ ക്യാബ്, ഓട്ടോറിക്ഷ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങള്‍) ഡ്രൈവര്‍ ക്യാബിന്‍ അക്രലിക് പാര്‍ട്ടീഷന്‍ ഉപയോഗിച്ച് വേര്‍തിരിക്കണമെന്ന് ആര്‍.ടി.ഒ അറിയിച്ചു. ഗതാഗത വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.
കൽപ്പറ്റ:കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ മൂപ്പൈനാട് പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിച്ച 5 കടകളുടെ ലൈസന്‍സ് റദ്ദാക്കാന്‍ നിര്‍ദ്ദേശം. തഹസില്‍ദാര്‍ ടി.പി.അബ്ദുള്‍ ഹാരിസിന്റെ നേതൃത്വത്തില്‍ വൈത്തിരി താലൂക്കിലെ വിവിധ ടൗണുകളില്‍ നടത്തിയ വ്യാപക പരിശോധനയിലാണ് നടപടി. വ്യാപരസ്ഥാപനങ്ങളില്‍ എത്തുന്ന ആളുകളുടെ പേരും ഫോണ്‍ നമ്പറും രേഖപ്പെടുത്തുന്ന രജിസ്റ്റര്‍, സാനിറ്റൈസര്‍,മാസ്‌ക്,സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയവയാണ് പരിശോധിച്ചത്. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.ജി.റേനാകുമാര്‍, മൂപ്പൈനാട് സെക്രട്ടറി കെ.ബി ഷോബി തുടങ്ങിയവര്‍ പങ്കെടുത്തു. പരിശോധന വരും ദിവസങ്ങളിലും…
ജില്ലയില്‍ ചൊവ്വാഴ്ച്ച 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ വയനാട്ടില്‍ ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചവുടെ എണ്ണം 197 ആയി ഉയര്‍ന്നു. ബാഗ്ലൂരില്‍ നിന്നെത്തിയ 8 പേരും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഹൈദരബാദില്‍ നിന്നുമുള്ള ദമ്പതികള്‍ക്കും കര്‍ണ്ണാടകയില്‍ നിന്നുളള ഒരാള്‍ക്കുമാണ് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. 97 പേരാണ് നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ 93 പേരും കോഴിക്കോട്, തിരുവനന്തപുരം,പാലക്കാട്, കണ്ണൂര്‍, എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് ചികില്‍സയിലുളളത്. ജില്ലയില്‍ ഇതുവരെ 99 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവര്‍…
കൽപ്പറ്റ:ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളിലെ ഭക്ഷ്യ ക്ഷാമം പരിഹരിക്കുന്നതിനായി കണ്‍സ്യൂമര്‍ഫെഡിന്റെ നേതൃത്വത്തില്‍ അവശ്യ സാധനങ്ങളുമായി സഞ്ചരിക്കുന്ന ത്രിവേണി. പുല്‍പ്പള്ളിയില്‍ കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍ ഇ.എ. ശങ്കരന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ അവശ്യ സാധന ക്ഷാമമനുഭവിക്കുന്ന സ്ഥലങ്ങളില്‍ സഞ്ചരിക്കുന്ന ത്രിവേണി എത്തിച്ചേരും. പുല്‍പ്പള്ളി പഞ്ചായത്തിനു ശേഷം ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മുള്ളന്‍കൊല്ലി പഞ്ചായത്തിലും വെള്ളി, ശനി ദിവസങ്ങളില്‍ തിരുനെല്ലി പഞ്ചായത്തിലും സഞ്ചരിക്കുന്ന ത്രിവേണി എത്തിച്ചേരും. അരി, മുളക്, പഞ്ചസാര തുടങ്ങിയ അവശ്യ സാധനങ്ങള്‍ ഉള്‍പ്പെടെ…
കൽപ്പറ്റ:ഒരു ലക്ഷം രൂപയില്‍ താഴെയുള്ള സ്റ്റാമ്പുകള്‍ ഇ-സ്റ്റാമ്പിങിലൂടെ നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ നാലു ജില്ലകളില്‍ സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ക്കായി നിര്‍മിച്ച കെട്ടിടങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനവും വയനാട് ഉള്‍പ്പെടെ രണ്ടു ജില്ലകളിലെ പുതിയ കെട്ടിടങ്ങളുടെ നിര്‍മാണോദ്ഘാടനവും വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വയനാട് മാനന്തവാടി സബ് രജിസ്ട്രാര്‍ ഓഫീസിന്റെ കെട്ടിട നിര്‍മ്മാണ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വ്വഹിച്ചത്. പൊതുജനങ്ങള്‍ക്ക് തടസ്സമില്ലാതെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസുകളിലും ബി.എസ്.എന്‍.എല്ലിന്റെ…
ലോറിയില്‍ കടത്തുകയായിരുന്ന 54000 പാക്കറ്റ് ഹാന്‍സ്, കൂള്‍ ലിപ് എന്നിവ പിടികൂടിയത്. സംഭവത്തില്‍ കൊടുവള്ളി സ്വദേശികളായ മുഹമ്മദ് ജംഷീര്‍ (34), അബ്ദുള്‍ ബഷീര്‍ (44) എന്നിവരാണ് പിടിയിലായത്. പുകയില കയറ്റിവന്ന ലോറിയും കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിലാണ് സംഭവം.എക്‌സൈസ് ഇന്റലിജന്റും, ബത്തേരി എക്‌സൈസ് റെയിഞ്ചും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ പിടികൂടിയത്.
സുൽത്താൻ ബത്തേരി: ടൗണിലെ ബൈപ്പാസ് റോഡ് മണ്ണിട്ടടച്ചതിനെതിരെയും, സൈഡ് ഭിത്തികൾ ഇളകി മറിയെന്നും ആരോപിച്ച് മുസ്ലിം ലീഗ് രംഗത്ത്. റോഡിന്റെ പ്രവർത്തിയിലും സൈഡ് കല്ല് കെട്ടുന്നതിലും സുതാര്യതയില്ല എന്നും അഴിമതി നടക്കുന്നുണ്ടെന്നുമാണ് ആരോപണം ഉയർത്തിയത്.എന്നാൽ ആരോപണങ്ങൾ വന്നപ്പോഴേക്കും അതെല്ലാം ശരിവെക്കുന്ന തരത്തിലേക്കാണ് സിപിഎം ഭരണ സമിതി ഇപ്പോൾ മറ്റു കാരണങ്ങൾ പറഞ്ഞു കൊണ്ട് റോഡ് മണ്ണിട്ടിരിക്കുന്നത്. വാഹനങ്ങൾ പോകും മുമ്പേ റോഡ് തകർന്നത് മുൻസിപ്പാലിറ്റിയിലെ സിപിഎം ഭരണ സമിതിക്ക് മങ്ങലേറ്റിയിരിക്കുകയാണ്.ഇരു ചക്ര വാഹനങ്ങൾ നിലവിൽ ബൈപ്പാസ് റോഡിന്…
കൽപ്പറ്റ:കണിയാമ്പറ്റ മില്ലുമുക്കിൽ ബാംഗ്ലൂരിൽ നിന്ന് ജൂലൈ10ന് നാട്ടിലെത്തി ഗൃഹനിരീക്ഷണത്തിലായിരുന്ന മണ്ടോടി സജീവ് ജെയിംസ് ( 58 )ൻ്റെ പരിശോധന ഫലം നെഗറ്റീവ്.ഇന്ന് രാവിലെ 8 മണിയോടെ ആയിരുന്നു ഇദ്ദേഹം മരണപ്പെട്ടത്. കോവിഡ് നിരീക്ഷണത്തിലായിരുന്നതിനാൽ ഇദ്ദേഹത്തിന്റെ സ്വാബ് എടുത്ത് പരിശോധനയ്ക്കയച്ചിരുന്നു. ഇതിൻ്റെ ഫലമാണ് നെഗറ്റീവായത്. തുടർന്ന് മാനന്തവാടി ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.