ചെതലയം ഫ്ലാറ്റിന് തുരങ്കം വെച്ച സുൽത്താൻ ബത്തേരി മുൻസിപ്പൽ കൗൺസിലർ കണ്ണിയാൻ അഹമ്മദ് കുട്ടി രാജിവെക്കണമെന്ന് സി പി ഐ എം ബത്തേരി ലോക്കൽ കമ്മറ്റി വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സുൽത്താൻ ബത്തേരി:ചെതലയം ഫ്ലാറ്റിന് തുരങ്കം വെച്ച സുൽത്താൻ ബത്തേരി മുൻസിപ്പൽ കൗൺസിലർ കണ്ണിയാൻ അഹമ്മദ് കുട്ടി രാജിവെക്കണമെന്ന് സി പി ഐ എം ബത്തേരി ലോക്കൽ കമ്മറ്റി വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. രണ്ട് വർഷം മുമ്പാണ് 41 കുടുംബങ്ങൾക്ക് താമസിക്കാനായി ചെതലയത്ത് അര ഏക്കർ സ്ഥലത്ത് ഫ്ലാറ്റിൻ്റെ നിർമാണം തുടങ്ങിയത്. എന്നാൽ കൗൺസിലർ അധികാരം വെച്ചും ലെറ്റർ പാഡ് ഉപയോഗിച്ചും പരിസ്ഥിതി പ്രധാന്യമുള്ള സ്ഥലമാണെന്ന് തെറ്റി ധരിപ്പിച്ച് കോടതിയെ സമീപിക്കുകയും തുടർന്ന് നിർമാണം നിർത്തി വെക്കാൻ ഉത്തരവു…