വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ശാസ്ത്രജ്ഞന് ഐ സി എ ആർ – ജവഹർലാൽ നെഹ്റു അവാർഡ്

വൈത്തിരി: കൃഷി അനുബന്ധ ശാസ്ത്ര വിഷയങ്ങളിലെ 2019 വർഷത്തിലെ മികച്ച ഗവേഷണ പ്രബന്ധങ്ങൾക്കുള്ള ഐസിഎ ആർ – ജവഹർലാൽ നെഹ്റു അവാർഡിന് പൂക്കോട് വെറ്ററിനറി ആൻ്റ് അനിമൽ സയൻസ് സർവകലാശാലയിലെ വെറ്ററിനറി – പൊതു ജന ആരോഗ്യ വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറായ ഡോ. ജെസ് വർഗീസ് അർഹനായി. ആദ്യമായാണ് വെറ്ററിനറി സർവകലാശാലയിലെ ഒരു ശാസ്ത്രജ്ഞന് ഈ ഒരു അവാർഡ് ലഭിക്കുന്നത് .കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിംഗ് തോമർ ,കൈലാഷ് ചൗധരി എന്നിവർ പങ്കെടുത്ത ഐസിഎആറിൻ്റെ 92 ആം സ്ഥാപക ദിന ചടങ്ങിൽ വെച്ചാണ് അവാർഡ് പ്രഖ്യാപിച്ചത്.

ആൻ്റിബയോട്ടിക് പ്രതിരോധമുള്ള ബാക്ടീരിയ കളെ ചെറുക്കാനുള്ള കൃത്രിമ പ്രൊട്ടീൻ കണികകൾ സംബന്ധിച്ച ഗവേഷണത്തിനാണ് അംഗീകാരം ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *