സുൽത്താൻ ബത്തേരി നഗരസഭ ചെയർമാൻ റ്റി.എൽ സാബു അവധിയിൽ. പകരം ചാർജ് വൈസ് ചെയർപേഴ്സൺ ജിഷാ ഷാജിക്ക്
സുൽത്താൻ ബത്തേരി നഗരസഭ ചെയർമാൻ റ്റി.എൽ സാബു അവധിയിൽ പ്രവേശിച്ചു. കഴിഞ്ഞ ദിവസം മുതലാണ് ചെയർമാൻ അവധിയിൽ പോയത്. ആരോഗ്യപരമായ കാരണങ്ങളാൽ അവധിയിൽ പോയതെന്നാണ് റ്റി.എൽ സാബു പറയുന്നത്. അതേ സമയം സി.പി.എം നേതൃത്വം സാബുവിനോട് അവധിയിൽ പ്രവേശിക്കാൻ നിർദേശിച്ചതനുസരിച്ചാണ് സാബു അവധിയിൽ പോയതെന്നാണ് സൂചന. കഴിഞ്ഞയാഴ്ച ബത്തേരിയുടെ വികസനം എന്ന വാട്ട്സ്ആപ്പ് കുട്ടായ്മയിൽ പ്രചരിച്ച ചെയർമാൻ റ്റി.എൽ സാബു നടത്തിയ അസഭ്യവർഷത്തെ തുടർന്ന് വ്യാപക പ്രതിഷേധവും പരാതി ഉയർന്നിരുന്നു. ഈ സംഭവത്തിൻ്റെ പരാതിയിന്മേൽ ബത്തേരി പോലിസ്…