തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ 6 (കുതിരക്കോട്),11(ചേലൂര്‍) എന്നീ വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണായും, *എടവക* ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (തോണിച്ചാല്‍) ലെ കാവറ്റ ട്രൈബല്‍ കോളനി ഉള്‍പ്പെടുന്ന പ്രദേശം മൈക്രോകണ്ടൈന്‍മെന്റ് സോണായും വയനാട് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. ഇന്നലെ രാത്രിയിലാണ് പ്രഖ്യാപനമുണ്ടായത്.
അതേസമയം പൊഴുതന ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 5 ല്‍പെട്ട അമ്മാറ,ആനോത്ത്,ആണിവയല്‍,9,10,13 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന കറുകന്തോട്,വേങ്ങാത്തോട് പ്രദേശങ്ങള്‍ പൂര്‍ണ്ണാമയും മൈക്രോ കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിതായി വയനാട് ജില്ലാകളക്ടര്‍ അറിയിച്ചു.വാര്‍ഡ് 2,വാര്‍ഡ് 3 ലെ പിണങ്ങോട് ടൗണ്‍,കവ്വപ്പാളി,പാറനിരപ്പ്കുന്ന്,പരിയാരം കുന്ന്,കമ്മാട് കുന്ന്,വാര്‍ഡ് 6 ലെ മുത്താരിക്കുന്ന് അക്കരപ്പാടി പ്രദേശങ്ങള്‍ മൈക്രോകണ്ടൈന്‍മെന്റ് സോണുകളായി തുടരുന്നതാണ്.