ലൈഫ് മിഷൻ 2020 അപേക്ഷാ തീയതി സെപ്റ്റംബർ 9 വരെ നീട്ടി

ലൈഫ് 2020 യുടെ ഭാഗമായി വീട് ഇല്ലാത്തതും വീട് വയ്ക്കാൻ ശേഷിയുമില്ലാത്ത കുടുംബങ്ങൾക്ക് ഓൺലൈൻ അപേക്ഷകൾ ലൈഫ് മിഷനിലേക്ക് സമർപ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്തംബർ 9 വരെ നീട്ടി. മാനദണ്ഡങ്ങൾ പ്രകാരം അർഹതയുള്ള കുടുംബങ്ങൾ മാത്രമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. റേഷൻ കാർഡ് പ്രകാരമുള്ള കുടുംബനാഥരുടെ പേരിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇതുവരെ അപേക്ഷ സമർപ്പിക്കാത്ത അർഹരായവർ സെപ്തം. 9 നു മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

Read More

സെക്രട്ടറിയേറ്റിലെ തീപിടുത്തം : മുഖ്യമന്ത്രി രാജിവെക്കണം: വയനാട്ടിൽ ബി.ജെ.പി. പ്രതിഷേധം

കൽപ്പറ്റ: സെക്രട്ടറിയേറ്റ് തീവെച്ച മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണം എന്നാവശ്യപ്പെട്ട് വയനാട്ടിലും ബിജെപിയുടെ പ്രതിഷേധം. കല്പറ്റയിൽ ബിജെപി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു. ബിജെപി ജില്ല ജനറൽ സെക്രട്ടറി ആനന്ദകുമാർ , മണ്ഡലം പ്രസിഡന്റ് സുബീഷ് കല്പറ്റ ,. സന്ധ്യ, തുടങ്ങിയവർ നേതൃത്വം നൽകി. പ്രതിഷേധത്തിന്റെ ഭാഗമായി ബത്തേരിയിലും മാനന്തവാടിയിലും പ്രകടനം നടന്നു.

Read More

വയനാട് ചുരത്തിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം

കൽപ്പറ്റ. :വയനാട് ചുരത്തിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം ചുരത്തിലെ ചിപ്പിലിത്തോടിനു സമീപത്തായിട്ടാണ് ടിപ്പർ ലോറിയും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രികനായ ചിപ്പിലിത്തോട് സ്വദേശി ആൽബിന് കൈക്ക് സാരമായി പരിക്ക് പറ്റിയിട്ടുണ്ട്.പരിക്കേറ്റ ആൽബിനെ ഓമശ്ശേരിയിലെ ശാന്തി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Read More

മീനങ്ങാടി പന്നിമുണ്ട പാറേക്കാട്ടിൽ തോമസ് ( 68) നിര്യാതനായി

മീനങ്ങാടി: മീനങ്ങാടി പന്നിമുണ്ട പാറേക്കാട്ടിൽ തോമസ് ( 68) നിര്യാതനായി. ഭാര്യ മേരി. മക്കൾ വിനോയി, ഷീന, ഷിനോജ്, ഷീജ. മരുമക്കൾ വർഗീസ്, പ്രജീഷ്. സംസ്കാരം ഇന്ന് രാവിലെ 10.00 മണിക്ക് മീനങ്ങാടി സെൻ്റ് പീറ്റേഴ്സ് & സെൻ്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രൽ സെമിത്തേരിയിൽ.

Read More

സുൽത്താൻ ബത്തേരിയിൽ ക്വാറന്റെയിനിൽ കഴിഞ്ഞുവന്ന ഗൂഡല്ലൂർ പാടന്തറ സ്വദേശിയായ അറുപത്തിരണ്ടുകാരൻ മരിച്ചു

സുൽത്താൻ ബത്തേരി : ഇക്കഴിഞ്ഞ 19-ന് സൗദ്യ അറേബ്യയിൽ നിന്നും ഭാര്യ സമേതം എത്തിയ അറുപത്തിരണ്ടുകാരൻ ബത്തേരിയിലെ ഇൻസ്റ്റിറ്റിയുഷണൽ ക്വാറന്റെയിൻ സെന്ററിൽ വെച്ച് മരിച്ചു. തമിഴ്‌നാട് പാടന്തറ സ്വദേശി സയ്യിദ് ബഷീർ (62) ആണ് മരിച്ചത്. കിഡ്‌നി സംബന്ധമായ രോഗത്തിന് നേരത്തെ ചികിൽസയിലായിരുന്നു. ക്വാറന്റെയിനിൽ ആയതിനാൽ ആരോഗ്യ വകുപ്പിന്റെ കടുത്ത നിരീക്ഷണത്തിലായിരുന്നു. ഇന്നലെ കൊവിഡ് പരിശോധനക്കുള്ള ആർ.ടി.പി.സി ടെസ്റ്റിനായി ഇവരെ പോസ്റ്റ് ചെയ്തിരുന്നു. ടെസ്റ്റ് നടത്തുന്നതിനായി രാവിലെ ആരോഗ്യ വകുപ്പ് ആംബുലൻസും വളണ്ടിയർമാരുമായി എത്തി ആശുപത്രിയിലേക്ക് എത്തിക്കാനുള്ള…

Read More

സുല്‍ത്താന്‍ ബത്തേരി താലൂക്ക് പരിധിയിലെ പരാതി പരിഹാര അദാലത്ത് മാറ്റി

സുല്‍ത്താന്‍ ബത്തേരി താലൂക്ക് പരിധിയിലെ പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി ജില്ലാ കളക്ടര്‍ ആഗസ്റ്റ് 27 ന് നടത്താനിരുന്ന പരാതി പരിഹാര അദാലത്ത് മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Read More

മലബാർ മീറ്റ് ചിക്കൻ നഗറ്റ്സ് വിപണി ലോഞ്ച് നാളെ

മലബാർ മീറ്റ് ചിക്കൻ നഗറ്റ്സ് വിപണി ലോഞ്ച് നാളെ (ആഗസ്റ്റ് 26) ഉച്ചക്ക് 2.30ന് ജില്ലാ കളക്ടർ ഡോ: അദീല അബ്ദുള്ള ഓൺലൈൻ വഴി നിർവഹിക്കും. മാംസ ഉത്പ്പാദനത്തോടൊപ്പം മാംസം ഉപയോഗിച്ചുള്ള മൂല്യവർദ്ധിത ഉത്പ്പന്ന നിർമ്മാണം വിപുലപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ചിക്കൻ നഗറ്റ്സ് വിപണിയിലെത്തിക്കുന്നത്. മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾക്ക് ഉപഭോക്താക്കളിൽ നിന്നും മികച്ച പ്രതികരണം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് നിർമ്മാണം വിപുലപ്പെടുത്തുന്നത്.. മലബാർ മീറ്റ് പ്ലാൻ്റിൽ ഉത്പ്പാദിപ്പിച്ച് ബ്രഹ്മഗിരി ഔട്ട്ലെറ്റുകൾ വഴിയാണ് മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾ നിലവിൽ വിപണനം നടത്തുന്നത്. ഫാർമേഴ്സ് ട്രേഡ്…

Read More

കല്‍പ്പറ്റ- പനമരം- മാനന്തവാടി റൂട്ടിലോടുന്ന ഗോപിക ബസ് കണ്ടക്ര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല രോഗലക്ഷണങ്ങളുള്ളവര്‍ ബന്ധപ്പെടണമെന്ന് മെഡിക്കല്‍ ഓഫീസർ അറീയിച്ചു

കല്‍പ്പറ്റ- പനമരം- മാനന്തവാടി റൂട്ടിലോടുന്ന ഗോപിക ബസ് കണ്ടക്ര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ഈ ബസില്‍ കഴിഞ്ഞ 14 ദിവസം യാത്ര ചെയ്തവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും എന്തെങ്കിലും രോഗലക്ഷണങ്ങളുള്ളവര്‍ അടിയന്തരമായി ആരോഗ്യ കേന്ദ്രങ്ങളില്‍ ബന്ധപ്പെടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി എല്ലാ ദിവസവും ഇദ്ദേഹം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു.

Read More

കോഴിക്കോട് ജില്ലയില്‍ 260 പേര്‍ക്ക് കോവിഡ് രോഗമുക്തി 140

  ജില്ലയില്‍ ഇന്ന് 260 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 9 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 13 പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. 20 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 218 പേര്‍ക്ക് രോഗം ബാധിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 97 പേര്‍ക്കും ഉറവിടം അറിയാത്ത 10 പേര്‍ക്കും രോഗം ബാധിച്ചു. ചോറോട് 57 പേര്‍ക്കും താമരശ്ശേരിയില്‍ 15 പേര്‍ക്കും ആയഞ്ചേരിയില്‍ 11…

Read More

വയനാട്ടിൽ 37 പേര്‍ക്ക് കൂടി കോവിഡ്; 26 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ 32 പേര്‍ക്ക് രോഗമുക്തി

  വയനാട് ജില്ലയില്‍ ഇന്ന് (25.08.20) 37 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. 26 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ മൂന്നു പേരുടെ ഉറവിടം വ്യക്തമല്ല. 32 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1363 ആയി. ഇതില്‍ 1100 പേര്‍ രോഗമുക്തരായി. 255 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 245 പേര്‍ ജില്ലയിലും 10…

Read More