വയനാട്ടിൽ 19 പേര്‍ക്ക് കൂടി കോവിഡ്; 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ, 8 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (28.08.20) 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ ഒരാളുടെ ഉറവിടം വ്യക്തമല്ല.
നാല് പേർ ഇതര സംസ്ഥാനത്ത് നിന്നും രണ്ട് പേർ വിദേശത്ത് നിന്നും എത്തിയവരാണ്. 8 പേര്‍ രോഗമുക്തി നേടി.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1437 ആയി. ഇതില്‍ 1183 പേര്‍ രോഗമുക്തരായി. 245 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

*രോഗം സ്ഥിരീകരിച്ചവർ:*

ഇതര സംസ്ഥാനം –
കർണാടക സ്വദേശികളായ രണ്ട് ലോറി ഡ്രൈവർമാർ (32, 28), ലഡാക്കിൽ നിന്ന് വന്ന മിലിട്ടറി ഉദ്യോഗസ്ഥനായ മാനന്തവാടി കണിയാരം സ്വദേശി (24), ഹൈദരാബാദിൽ നിന്ന് വന്ന പേരിയ സ്വദേശി (30).

വിദേശം –
ഒമാനിൽ നിന്ന് വന്ന ബത്തേരി സ്വദേശി (35), ഓഗസ്റ്റ് 23 ന് സൗദി അറേബ്യയിൽ നിന്ന് വന്ന തലപ്പുഴ സ്വദേശി (54).

സമ്പർക്കം –
കൽപ്പറ്റ ജ്വല്ലറി ജീവനക്കാരൻ്റെ സമ്പർക്കത്തിലുള്ള കോഴിക്കോട് സ്വദേശി (42), ചൂരൽമല സമ്പർക്കത്തിലുള്ള ചൂരൽമല സ്വദേശി (20), മേപ്പാടി സ്വദേശിനി (19), ബത്തേരി സമ്പർക്കത്തിലുള്ള ബീനാച്ചി സ്വദേശി (21), ചെതലയം സമ്പർക്കത്തിലുള്ള ചെതലയം സ്വദേശികളായ മൂന്ന് സ്ത്രീകൾ (33, 73, 11), പടിഞ്ഞാറത്തറ സമ്പർക്കത്തിലുള്ള മുണ്ടക്കുറ്റി സ്വദേശികളായ ഒരു സ്ത്രീ (21), ഒരു പുരുഷൻ (52), കോട്ടത്തറ ബസ് കണ്ടക്ടറുടെ സമ്പർക്കത്തിലുള്ള മെച്ചന സ്വദേശി (50), വാളാട് സമ്പർക്കത്തിലുള്ള (12) വയസ്സ് പ്രായമുള്ള രണ്ട് വാളാട് സ്വദേശികൾ, സമ്പർക്ക ഉറവിടം അറിയാത്ത പൊഴുതന സ്വദേശി (38).

*എട്ടുപേർക്ക് രോഗമുക്തി*

ചൂരൽമല സ്വദേശികളായ മൂന്ന് പേരും വാരാമ്പറ്റ, റിപ്പൺ, പൂതാടി, കാരക്കാമല സ്വദേശികളായ ഓരോരുത്തരും, ഒരു കോഴിക്കോട് സ്വദേശിയുമാണ് രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടത്.