വയനാട് നിരവിൽ പുഴയിൽ ആയുധധാരികളായ മാവോയിസ്റ്റ് സംഘം; വീടുകളിൽ നിന്ന് അരിയും സാധനങ്ങളും വാങ്ങി മടങ്ങി
വയനാട് നിരവിൽ പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യം. തൊണ്ടർനാട് പോലീസ് സ്‌റ്റേഷൻ പരിധിയിലെ നിരവിൽപുഴ മുണ്ടക്കൊമ്പ് കോളനിയിലാണ് ആയുധധാരികളായ മാവോയിസ്റ്റ് സംഘമെത്തിയത്. അഞ്ച് പേരാണ് സംഘത്തിലുണ്ടായത്. കോളനിയിലെ അനീഷ്, രാമൻ എന്നിവരുടെ വീടുകളിലാണ് മാവോയിസ്റ്റ് സംഘം എത്തിയത്. രാത്രി എട്ട് മണിയോടെ എത്തിയ ഇവർ വീടുകളിൽ നിന്ന് അരിയും മറ്റ് സാധനങ്ങളും വാങ്ങി മടങ്ങി. അര മണിക്കൂറോളം നേരം ഇവർ കോളനയിൽ ചെലവഴിച്ചതായി പോലീസ് പറയുന്നു പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തണ്ടർബോൾട്ട് സംഘം വനത്തിൽ തെരച്ചിൽ നടത്തും. ജയണ്ണ,…