സെക്രട്ടറിയേറ്റിലെ തീപിടുത്തം : മുഖ്യമന്ത്രി രാജിവെക്കണം: വയനാട്ടിൽ ബി.ജെ.പി. പ്രതിഷേധം

കൽപ്പറ്റ: സെക്രട്ടറിയേറ്റ് തീവെച്ച മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണം എന്നാവശ്യപ്പെട്ട് വയനാട്ടിലും ബിജെപിയുടെ പ്രതിഷേധം. കല്പറ്റയിൽ ബിജെപി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു. ബിജെപി ജില്ല ജനറൽ സെക്രട്ടറി ആനന്ദകുമാർ , മണ്ഡലം പ്രസിഡന്റ് സുബീഷ് കല്പറ്റ ,. സന്ധ്യ, തുടങ്ങിയവർ നേതൃത്വം നൽകി. പ്രതിഷേധത്തിന്റെ ഭാഗമായി ബത്തേരിയിലും മാനന്തവാടിയിലും പ്രകടനം നടന്നു.