സുൽത്താൻ ബത്തേരി : ഇക്കഴിഞ്ഞ 19-ന് സൗദ്യ അറേബ്യയിൽ നിന്നും ഭാര്യ സമേതം എത്തിയ അറുപത്തിരണ്ടുകാരൻ ബത്തേരിയിലെ ഇൻസ്റ്റിറ്റിയുഷണൽ ക്വാറന്റെയിൻ സെന്ററിൽ വെച്ച് മരിച്ചു. തമിഴ്‌നാട് പാടന്തറ സ്വദേശി സയ്യിദ് ബഷീർ (62) ആണ് മരിച്ചത്. കിഡ്‌നി സംബന്ധമായ രോഗത്തിന് നേരത്തെ ചികിൽസയിലായിരുന്നു. ക്വാറന്റെയിനിൽ ആയതിനാൽ ആരോഗ്യ വകുപ്പിന്റെ കടുത്ത നിരീക്ഷണത്തിലായിരുന്നു.
ഇന്നലെ കൊവിഡ് പരിശോധനക്കുള്ള ആർ.ടി.പി.സി ടെസ്റ്റിനായി ഇവരെ പോസ്റ്റ് ചെയ്തിരുന്നു. ടെസ്റ്റ് നടത്തുന്നതിനായി രാവിലെ ആരോഗ്യ വകുപ്പ് ആംബുലൻസും വളണ്ടിയർമാരുമായി എത്തി ആശുപത്രിയിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.തുടർന്ന് നടത്തിയ ട്രൂനാറ്റ് പരിശോധനയിൽ സയ്യിദ് ബഷീറിന് നെഗറ്റീവാണ് .ഭാര്യ ജമീലാക്ക് നടത്തിയ ആന്റിജൻ ടെസ്റ്റിന്റെ ഫലവും നെഗറ്റീവ്.
അതെ സമയം നേരത്തെ രോഗത്തിന് ചികിൽസ നടത്തികൊണ്ടിരുന്ന സയ്യിദ് ബഷീറിന് തുടർ ചികിൽസക്ക് വേണ്ട സൗകര്യങ്ങൾ ആരോഗ്യ വകുപ്പ് നൽകിയില്ലെന്ന പരാതിയുമായി ബഷീറിന്റെ ഭാര്യ സഹോദരൻ രംഗത്ത് വരുകയുണ്ടായി. എന്നാൽ ഒരു തരത്തിലുള്ള ചികിൽ നിഷേധവും ആരോഗ്യ വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കുകയുണ്ടായി.
The Best Online Portal in Malayalam