വയനാട്ടിൽ 25 പേര്‍ക്ക് കൂടി കോവിഡ്; 20 പേര്‍ക്ക് സമ്പര്‍ക്കത്തില്‍ രോഗബാധ 28 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (31.08.20) 25 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. വിദേശത്തു നിന്ന് വന്ന ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 4 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 20 പേര്‍ക്കുമാണ് രോഗബാധ. 28 പേര്‍ രോഗമുക്തി നേടി.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1496 ആയി. ഇതില്‍ 1271 പേര്‍ രോഗമുക്തരായി. 217 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

രോഗം സ്ഥിരീകരിച്ചവര്‍:

ആഗസ്റ്റ് 27ന് ഇസ്രായേലിൽ നിന്ന് എത്തിയ പുല്പള്ളി സ്വദേശിനി (43) യാണ് വിദേശത്തുനിന്ന് വന്ന് രോഗബാധിതയായത്. ആഗസ്റ്റ് 23 ന് നാഗാലാൻഡിൽ നിന്ന് വന്ന പയ്യമ്പള്ളി സ്വദേശി (40), 28ന് ബംഗാളിൽ നിന്ന് വന്ന ബംഗാൾ സ്വദേശി (22), 29 ന് ബാംഗ്ലൂരിൽ നിന്ന് വന്ന തൃശൂർ സ്വദേശി (60), ചെന്നൈയിൽ നിന്ന് വന്ന ചെതലയം സ്വദേശിയായ ട്രക്ക് ഡ്രൈവർ (49) എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ.

സമ്പർക്കത്തിലൂടെ രോഗബാധിതരായവർ

മൂലങ്കാവ് ബാങ്ക് ജീവനക്കാരുടെ സമ്പർക്കത്തിലുള്ള കുറുക്കൻമൂല സ്വദേശി (29), നൂൽപ്പുഴ സ്വദേശിനികൾ (60, 17) ചുള്ളിയോട് സമ്പർക്കത്തിലുള്ള ചുള്ളിയോട് സ്വദേശി (73), ബത്തേരി സമ്പർക്കത്തിലുള്ള ദൊട്ടപ്പൻകുളം സ്വദേശികൾ (സ്ത്രീകൾ- 26, 44, പുരുഷന്മാർ- 47, 24), തലശ്ശേരി ജ്വല്ലറി ജീവനക്കാരന്റെ സമ്പർക്കത്തിലുള്ള നായ്ക്കട്ടി സ്വദേശി (24), മീനങ്ങാടി ഹോട്ടൽ ജീവനക്കാരന്റെ സമ്പർക്കത്തിലുള്ള ബത്തേരി സ്വദേശി (48), മീനങ്ങാടി സമ്പർക്കത്തിലുള്ള മീനങ്ങാടി സ്വദേശി (49), ചെതലയം സമ്പർക്കത്തിലുള്ള ചെതലയം സ്വദേശികള്‍ (30, 25), പടിഞ്ഞാറത്തറ സമ്പർക്കത്തിലുള്ള കുപ്പാടിത്തറ സ്വദേശിനി (13), മീനങ്ങാടി ഇലക്ട്രിക്കൽ ഷോപ്പ് സമ്പർക്കത്തിലുള്ള മീനങ്ങാടി സ്വദേശി (44), വെങ്ങപ്പള്ളി സമ്പർക്കത്തിലുള്ള പിണങ്ങോട് സ്വദേശികൾ (44, 45, 60), ചെതലയം മൃഗാശുപത്രി ജീവനക്കാരന്റെ സമ്പർക്കത്തിലുള്ള ഓടപ്പള്ളം സ്വദേശിനി (46), ചെതലയം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള കുപ്പാടി സ്വദേശിയായ, ഉറവിടം അറിയാത്ത രണ്ട് വയസ്സ്കാരന്‍ എന്നിവരാണ് രോഗം സ്ഥിരീകരിച്ച് അഡ്മിറ്റ് ആയത്.

28 പേർക്ക് രോഗമുക്തി

എട്ട് മേപ്പാടി സ്വദേശികളും ചുള്ളിയോട്, മുണ്ടക്കുറ്റി, വെള്ളമുണ്ട സ്വദേശികളായ മൂന്ന് പേർ വീതവും രണ്ട് നെന്മേനി സ്വദേശികളും വാളാട്, ബത്തേരി, ഇരുളം, പുൽപ്പള്ളി, കമ്പളക്കാട്, കാട്ടിക്കുളം, അഞ്ചുകുന്ന് എന്നീ സ്ഥലങ്ങളിൽ നിന്ന് ഓരോരുത്തരും ഒരു സേലം സ്വദേശിയും ഒരു ബെൽഗാം സ്വദേശിയുമാണ് രോഗം ഭേദമായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയത്.