വയനാട് വെള്ളമുണ്ടയിൽ സായുധരായ മാവോയിസ്റ്റ് സംഘമെത്തിയതായി പരാതി. കിണറ്റിങ്ങലിലുള്ള വീട്ടിലാണ് ഇന്ന് പുലർച്ചെ സ്ത്രീകളും പുരുഷൻമാരും ഉൾപ്പെട്ട സംഘമെത്തിയത്. കോളിംഗ് ബെൽ അമർത്തി വീട്ടുകാരെ ഉണർത്തി ഭക്ഷണവും അരിയും ആവശ്യപ്പെട്ട സംഘം വീട്ടിൽ ലൈറ്റിട്ടപ്പോൾ ഓടിപ്പോയതായും വീട്ടുടമയായ സ്ത്രീ പോലീസിനെ അറിയിച്ചു.
കഴിഞ്ഞ ദിവസം നിരവിൽപുഴ മേഖലയിലും സായുധരായ മാവോയിസ്റ്റ് സംഘമെത്തിയിരുന്നു. മുണ്ടക്കൊമ്പ് കോളനിയിലെ രണ്ട് വീടുകളിലാണ് അഞ്ചംഗ സംഘമെത്തിയത്. രാത്രിയോടെ വന്ന ഇവർ വീടുകളിൽ നിന്ന് അരിയും മറ്റ് സാധനങ്ങളും വാങ്ങി പോകുകയായിരുന്നു.