കെഎസ്ആർടിസി ബോൺഡ് പദ്ധതി; ജില്ലയിൽ 19 മുതൽ ജില്ലയിൽ സുൽത്താൻ ബത്തേരി ഡിപ്പോയിലാണ് പദ്ധതി നടപ്പാക്കുന്നത്
സുൽത്താൻ ബത്തേരി: പൊതുഗതാഗത സംവിധാനത്തിൽ നിന്നും അകന്ന സ്ഥിരം യാത്രക്കാരെ ആകർഷിക്കാൻ കെഎസ്ആർടിസി ആരംഭിച്ച ബോൺഡ് പദ്ധതി ജില്ലയിൽ ഈ മാസം 19 മുതൽ ആരംഭിക്കും. ജില്ലയിൽ സുൽത്താൻ ബത്തേരി ഡിപ്പോയിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ബോൺഡ് ടിക്കറ്റ് വിതരണോദ്ഘാടനം കെഎസ്ആർടിസി വടക്കൻമേഖല എക്‌സിക്യൂട്ടീവ് ഡയറക്ടർ സി. വി രാജേന്ദ്രൻ യാത്രക്കാരിക്ക് നൽകികൊണ്ട് നിർവ്വഹിച്ചു. ചടങ്ങിൽ എടിഒ കെ. ജയകുമാർ, ജനറൽകൺട്രോളിംഗ് ഇൻസ്‌പെക്ടർ ഹരിരാജൻ, സ്റ്റേഷൻ മാസ്റ്റർ എൻ രാജൻ, പി. കെ ബാബു, ഡി ഇ…
