പുൽപ്പള്ളി: സി.കെ രാഘവൻ മെമ്മോറിയൽ എഡ്യുക്കേഷൻ ചെയർ പേഴ്സൺ വി.ജെ കമലാക്ഷി ടീച്ചർ (79) നിര്യാതയായി. പുൽപ്പള്ളി കല്ലുവയൽ ജയശ്രി ആർട്സ് & സയൻസ് കോളേജ്. ജയശ്രി ഹയർ സെക്കണ്ടറി സ്കൂൾ, സി.കെ രാഘവൻ മെമ്മോറിയൽ ബി.എഡ് കോളേജ്, സി.കെ ആർഎം ടി.ടി.ഐ എന്നിവയുടെ മാനേജിങ്ങ് ഡയറക്ടറായിരുന്നു. പുൽപ്പള്ളി വിജയ ഹയർ സെക്കണ്ടറി സ്കുൾ, കല്ലുവയൽ ജയശ്രി ഹൈസ്ക്കൂൾ എന്നിവിടങ്ങളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചിരുന്നു .1964 മുതൽ. സാമുഹിക പ്രവർത്തകനും ജയശ്രിസ്ക്കുൾ സ്ഥാപകനുമായ സി.കെ രാഘവൻ്റെ പത്നിയാണ് . അസുഖബാധിതയായി ചികിൽസയിലായിരുന്നു. മക്കൾ :കെ.ആർ ജയശ്രി (അധ്യാപിക – ജയശ്രി എച് എസ് എസ് കല്ലുവയൽ) കെ.ആർ ജയറാം ( സി.കെ.ആർ എം ട്രസ്റ്റ് മാനേജിങ്ങ് ട്രസ്റ്റി), കെ.ആർ ജയരാജ് (പ്രിൻസിപ്പൾ ജയശ്രി ഹയർ സെക്കണ്ടറി സ്ക്കൂൾ കല്ലുവയൽ.) മരുമക്കൾ : പി.ജി.ശശി. (റിട്ട. ഫുഡ് ഇൻസ്പെക്ടർ ) ഷീന (അധ്യാപിക ബി.എഡ് സെൻറർ കല്ലുവയൽ.) സൗമ്യ (അധ്യാപിക – പനമരം ഗവ.ടി.ടി.ഐ) സംസ്ക്കാരം – ഇന്ന് ഉച്ചക്ക് വീട്ടുവളപ്പിൽ
The Best Online Portal in Malayalam