മാനന്തവാടി:വടിവാളുമായി കാറില്‍ സഞ്ചരിക്കുന്നതിനിടെ നാലംഗ ക്വട്ടേഷന്‍ സംഘം തൊണ്ടര്‍നാട് പോലീസിന്റെ വലയിലായി. ഇന്നലെ രാത്രിയോടെ കൈ കാണിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ പിന്തുടര്‍ന്ന തൊണ്ടര്‍നാട് എസ്.ഐ എ.യു ജയപ്രകാശും സംഘവുമാണ് സംഘത്തെ പിടികൂടിയത്. കോഴിക്കോട് സ്വദേശികളായ പേരാമ്പ്ര പരപ്പില്‍ വീട് പ്രസൂണ്‍(29) പേരാമ്പ്ര കുന്നോത്ത് വീട് അരുണ്‍(28) കുറ്റ്യാടി തെക്കേ ചാലില്‍ വീട്ടില്‍ സംഗീത്(28) പേരാമ്പ്ര ഒതയോത്ത് മീത്തല്‍ വീട്ടില്‍ അഖില്‍ (24) എന്നിവരാണ് പിടിയിലായത്.
The Best Online Portal in Malayalam