വയനാട് മാനന്തവാടി റവന്യൂ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി
റവന്യൂ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഷോക്കേറ്റതാണന്നും അല്ല ഹൃദയ സ്തംഭനമാന്നന്നും സംശയമുണ്ട്. നിരവിൽപ്പുഴ പറപ്പള്ളി കൃഷ്ണൻ നായരുടെ മകൻ പി.ടി. കേശവൻ (48) ആണ് മരിച്ചത്. മാനന്തവാടി താലൂക്ക് ഓഫീസിൽ ഓഫീസ് അസിസ്റ്റന്റ് ആണ് . രാവിലെ വീടിനടുത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സമീപത്ത് വൈദ്യുതി ലൈൻ പൊട്ടി വീണ് കിടക്കുന്നുണ്ടന്ന് നാട്ടുകാർ പറഞ്ഞു. എന്നാലിത് ന്യൂട്രൽ ലൈൻ ആണന്ന് കെ.എസ്.ഇ.ബി. അധികൃതർ പറഞ്ഞു. മൃതദേഹം മാനന്തവാടി വിൻസന്റ് ഗിരി ആശുപത്രിയിൽ . പോസ്റ്റ് മോർട്ടത്തിന്…