വയനാട്ടിൽ വീണ്ടും കോവിഡ് മരണം: മരിച്ചത് കെല്ലൂർ പഴഞ്ചേരിക്കുന്ന് സ്വദേശി

മാനന്തവാടി താലൂക്കിലെ പനമരം പഞ്ചായത്തിൽ പ്പെട്ട കാരാക്കാമല കെല്ലൂർ പഴഞ്ചേരി ക്കുന്ന് സ്വദേശി എറുമ്പയിൽ മൊയ്തു (65) ആണ് മരിച്ചത്.
വൃക്ക , കരൾ രോഗ ബാധയെ തുടർന്ന് ദീർഘനാൾ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്ന മൊയ്തു ചികിൽസക്ക് ശേഷം നടത്തിയി പരിശോധനയിൽ കോവി ഡ് പോസറ്റീവി സ്ഥിരീകരിച്ചതിനെ തുടർന്ന് മാനന്തവാടി ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നാണ് രോഗം ബാധിച്ചത്. ഇദ്ദേഹത്തിൻറെ മകളെയും മകനെയും കൊവിഡ് പോസറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ നിന്നാണ് ഇയാൾക്ക് രോഗം ബാധിച്ചത് . ഖബറടക്കം കോ വിഡ് പ്രോട്ടോക്കോൾ പാലിച്ച് കെല്ലൂർ ജുമാമസ്ജിദിൽ ആയിരിക്കുമെന്ന് വിവരമുണ്ട്.